App Logo

No.1 PSC Learning App

1M+ Downloads

വടക്കൻ സമതലങ്ങളുമായി ബന്ധപ്പെട്ട താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക

  1. സിന്ധു, ഗംഗ, ബ്രഹ്മപുത്ര എന്നീ നദികൾ വഹിച്ചു കൊണ്ടുവരുന്ന അവസാദങ്ങൾ നിക്ഷേപിക്കപ്പെട്ട് രൂപപ്പെട്ടു
  2. വടക്കൻ സമതലങ്ങൾ കിഴക്കു നിന്നും പടിഞ്ഞാറ് വരെ ഏകദേശം 3200 km വ്യാപിച്ചു കിടക്കുന്നു
  3. വടക്കു നിന്നും തെക്കോട്ട് ഇവയെ ഭാബർ, ടെറായ്, എക്കൽ സമതലങ്ങൾ എന്നിങ്ങനെ തരംതിരിക്കുന്നു
  4. ഭാബർ പ്രദേശത്ത് വെള്ളക്കെട്ടുള്ള ചതുപ്പു നിലങ്ങൾ രൂപപ്പെടുകയും സ്വാഭാവിക സസ്യജാലങ്ങളും വന്യജീവി വർഗ്ഗങ്ങളും സമ്പുഷ്ടമായി വളരുകയും ചെയ്യുന്നു

    Aഎല്ലാം ശരി

    Bi, ii, iii ശരി

    Ci തെറ്റ്, iv ശരി

    Dii തെറ്റ്, iv ശരി

    Answer:

    B. i, ii, iii ശരി

    Read Explanation:

    വടക്കൻ സമതലങ്ങൾ

    • സിന്ധു, ഗംഗ, ബ്രഹ്മപുത്ര എന്നീ നദികൾ വഹിച്ചു കൊണ്ടുവരുന്ന അവസാദങ്ങൾ നിക്ഷേപിക്കപ്പെട്ട് രൂപപ്പെട്ടവയാണ് വടക്കൻ സമതലങ്ങൾ
    • ഈ സമതലങ്ങൾ കിഴക്കുനിന്നും പടിഞ്ഞാറുവരെ ഏകദേശം 3200 കിലോമീറ്റർ വ്യാപിച്ചു കിടക്കുന്നു.
    • സമതലത്തിന്റെ ശരാശരി വീതി 150 മുതൽ 300 കിലോമീറ്റർ വരെയാണ്.
    • എക്കൽ നിക്ഷേപത്തിന്റെ പരമാവധി കനം 1000 മുതൽ 2000 മീറ്റർ വരെയാണ്.

    • വടക്ക് നിന്നും തെക്കോട്ട് ഇവയെ ഭാബർ, ടെറായ്, എക്കൽ സമതലങ്ങൾ എന്നിങ്ങനെ മൂന്ന് പ്രധാന മേഖലകളായി തിരിക്കാം.
    • എക്കൽ സമതലം വീണ്ടും ഖാദർ, ഭംഗർ എന്നിങ്ങനെ രണ്ടായി തിരിച്ചിരിക്കുന്നു.
    • സിവാലിക്ക് മലയടിവാരത്തിന് സമാന്തരമായി ചരിവ് അവസാനിക്കുന്നിടത്തു നിന്നും 8 മുതൽ 10 കിലോമീറ്റർ വരെ വിസ്തൃതിയുള്ള ഒരു ഇടുങ്ങിയ ഭൂഭാഗമാണ് ഭാബർ.
    • ഇതിന്റെ ഫലമായി പർവതഭാഗത്ത് നിന്നും വരുന്ന നദികൾ ഭാരമേറിയ ഉരുളൻ പാറകളും കല്ലുകളും ഈ മേഖലയിൽ നിക്ഷേപിക്കുകയും നദി കൾ അപ്രത്യക്ഷമാവുകയും ചെയ്യുന്നു. 

    Related Questions:

    Which channel separates the Andaman group of islands from the Nicobar group of islands?
    The highest plateau in India is?
    ഭൗമോപരിതല സവിശേഷതകളുടെ അടിസ്ഥാനത്തിൽ ഇന്ത്യയെ എത്ര ഭൂപ്രകൃതി വിഭാഗങ്ങൾ ആയി തരം തിരിച്ചിരിക്കുന്നു ?
    ഭൂമിശാസ്ത്രപരമായി ഇന്ത്യയിലെ ഏറ്റവും പഴക്കംചെന്ന ഭൂപ്രദേശം ?
    The Chicken's Neck Corridor, often seen in the news, is strategically important for India and also known as ______?