App Logo

No.1 PSC Learning App

1M+ Downloads

വഴിയാത്രക്കാരൻ ആയ ബാലു, റോഡിൽ നടന്ന അപകടത്തിൽ പരിക്കുപറ്റി വീണു കിടക്കുന്ന ഒരാളെ കാണുന്നു. ബാലു അയാൾക്ക് പ്രാഥമിക ശുശ്രൂഷ കൊടുക്കുകയും, ഒരു ആംബുലൻസ് വിളിച്ചു, അയാളെ ഒരു ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ആശുപത്രി പരിക്ക് പറ്റിയ ആളെ അഡ്മിറ്റ് ചെയ്യുകയും, പോലീസിനെ വിളിക്കുകയും ചെയ്തു. അങ്ങനെയെങ്കിൽ ബാലു:

  1. തന്റെ വിവരങ്ങൾ പോലീസിനും ആശുപത്രിയ്ക്കും നിർബന്ധമായും കൊടുക്കണം
  2. പരിക്കുപറ്റിയ ആളുടെ ആദ്യ ചികിത്സാ ചിലവുകൾ വഹിക്കണം
  3. കോടതിയിൽ നിർബന്ധമായും സാക്ഷിയാകണം
  4. ഗുഡ് സമരിറ്റൻ ആയ ഒരാളുടെ അവകാശ പ്രകാരം, മേൽപ്പറഞ്ഞ മൂന്ന് ഓപ്ഷനിലെ കാര്യങ്ങളും ഒഴിവാക്കി, അവിടെ നിന്നും പോകാം

    Aiii മാത്രം

    Bi, iv

    Civ മാത്രം

    Dഇവയൊന്നുമല്ല

    Answer:

    C. iv മാത്രം

    Read Explanation:

    നല്ല സമരിറ്റന്റെ അവകാശങ്ങൾ:

    1. നല്ല സമരിറ്റനായ ഏതൊരു വ്യക്തിയേയും യാതൊരു വിവേചനവുമില്ലാതെ, മാന്യമായി പരിഗണിക്കപ്പെടും
    2. ഒരു മോട്ടോർ വാഹന അപകടത്തെക്കുറിച്ച്, പോലീസിനെ അറിയിക്കുകയോ, ഒരു മോട്ടോർ വാഹന അപകടത്തിന്റെ ഇരയെ ആശുപത്രിയിൽ എത്തിക്കുകയോ ചെയ്താൽ, കൂടുതൽ ആവശ്യകതകൾക്ക് വിധേയനാകാതെ, ഉടനെ പുറപ്പെടാൻ അനുവദിക്കുകയും ചെയ്യുന്നു.
    3. ഒരു നല്ല സമരിറ്റനെ അവന്റെ പേര്, ഐഡന്റിറ്റി, വിലാസം അല്ലെങ്കിൽ മറ്റേതെങ്കിലും വ്യക്തിഗത വിശദാംശങ്ങൾ വെളിപ്പെടുത്താൻ നിർബന്ധിക്കരുത്.
    4. മോട്ടോർ വാഹനം ഉൾപ്പെട്ട ഒരു അപകടത്തിന്റെ ഇരയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോൾ, ഒരു നല്ല സമരിറ്റനെ മെഡിക്കോ-ലീഗൽ കേസ് ഫോമിൽ ഉൾപ്പെടുത്താൻ വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്താൻ നിർബന്ധിക്കരുത്, പരിക്കേറ്റ വ്യക്തിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതുമായി (Hospital admissions) ബന്ധപ്പെട്ട് ബുദ്ധിമുട്ടിക്കരുത്,പരിക്കേറ്റ വ്യക്തിയുടെ ചികിത്സയ്ക്കായി ചികിത്സാ ചെലവുകൾ വഹിക്കുവാൻ നിർബന്ധിക്കരുത്.  
    5. എല്ലാ പൊതു, സ്വകാര്യ ആശുപത്രികളിലും ഹിന്ദി, ഇംഗ്ലീഷ്, പ്രാദേശിക ഭാഷകളിൽ, പ്രവേശന കവാടത്തിലോ, മറ്റ് വ്യക്തമായ സ്ഥലങ്ങളിലോ, അവരുടെ വെബ്‌സൈറ്റിലും, നിയമത്തിന് കീഴിലുള്ള നല്ല സമരിയരുടെ അവകാശങ്ങളും, അതിനനുസരിച്ചുള്ള നിയമങ്ങളും പ്രസ്താവിക്കുന്ന ഒരു ചാർട്ടർ പ്രസിദ്ധീകരിക്കേണ്ടതാണ്.

    Related Questions:

    കമ്മീഷനെ നിയമിക്കുന്നതു crpc ഏതു വകുപ്പനുസരിച്ചാണ് ?
    മോട്ടോർ വാഹനങ്ങളോടിക്കുന്നതുമായി ബന്ധപ്പെട്ട പ്രായപരിധി സെക്ഷൻ?

    രണ്ടു ഗ്രാമീണർ റോഡിൽ നടന്ന ഒരു അപകടം കാണുകയും പരിക്കുപറ്റിയവരെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. അവർ പോലീസിനോട് മേൽകാര്യത്തിനു സാക്ഷിയാകാൻ സമ്മതിച്ചു. അങ്ങനെയെങ്കിൽ.

    1. പോലിസ് അവർക്കു സമയനഷ്ടം വരുത്താതെ വേണം കാര്യങ്ങൾ ചെയ്യാൻ
    2. ഗ്രാമീണർക്ക് സൗകര്യമുള്ള സ്ഥലത്ത് ചെന്ന് മൊഴിയെടുക്കണം
    3. അങ്ങനെ മൊഴിയെടുക്കാൻ ഗ്രാമീണരുടെ വീട്ടിൽ ചെല്ലുമ്പോൾ പോലീസ് യൂണിഫോം ഒഴിവാക്കി, സാധാരണ വേഷത്തിൽ ആയിരിക്കണം
    4. ഗ്രാമീണരെ പോലീസ് സ്റ്റേഷനിൽ നിർബന്ധമായും വിളിപ്പിക്കണം
      നല്ല സമരിറ്റനെ ചുവടെ പറയുന്ന കാര്യങ്ങളിൽ നിർബന്ധിക്കാൻ പാടില്ല :
      ഡ്രൈവിംഗ് ലൈസൻസിന്റെ അവശ്യകത പറയുന്ന സെക്ഷൻ?