App Logo

No.1 PSC Learning App

1M+ Downloads

വിമോചന സമരവുമായി ബന്ധപ്പെട്ട് താഴെ തന്നിട്ടുള്ള പ്രസ്താവനകളിൽ ശരിയായ ഏതെല്ലാം?

  1. വിദ്യാഭ്യാസ മന്ത്രിയായ ജോസഫ് മുണ്ടശ്ശേരി അവതരിപ്പിച്ച വിദ്യാഭ്യാസ ബില്ലിനോടുള്ള എതിർപ്പായിരുന്നു സമരത്തിൻറെ പ്രധാന കാരണം.
  2. 'ഭാരത കേസരി' എന്ന് വിശേഷിപ്പിക്കപ്പെടുന്ന മന്നത്ത് പത്മനാഭൻ ആണ് വിമോചന സമരത്തിന് നേതൃത്വം നൽകിയത്.
  3. വിമോചന സമരത്തെ തുടർന്ന് കേരളത്തിലെ ഒന്നാം മന്ത്രിസഭ 1959 ജൂലൈ 31ന് പിരിച്ചുവിട്ടു.
  4. 'വിമോചനസമരം' എന്ന വാക്കിൻറെ ഉപജ്ഞാതാവ് പട്ടംതാണുപിള്ളയാണ്

    Aഎല്ലാം ശരി

    Biii മാത്രം ശരി

    Ci, ii, iii ശരി

    Di തെറ്റ്, iv ശരി

    Answer:

    C. i, ii, iii ശരി

    Read Explanation:

    വിമോചനസമരം.

    • കേരളസംസ്ഥാനത്തിലെ ആദ്യത്തെ മന്ത്രിസഭക്കെതിരായി 1959-ൽ ആരംഭിച്ച രാഷ്ട്രീയപ്രക്ഷോഭമായിരുന്നു വിമോചനസമരം.
    • സംസ്ഥാനത്തെ ഭക്ഷ്യക്കമ്മി നികത്താൻ സ്വീകരിച്ച നടപടികളുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളും, ഭൂവുടമസ്ഥതാബന്ധങ്ങളിൽ സമഗ്രമായ പരിഷ്കാരങ്ങൾ ലക്ഷ്യമിട്ട കാർഷികബന്ധ ബില്ലും ഈ സമരത്തിനു വഴിയൊരുക്കി
    • എങ്കിലും വിദ്യാഭ്യാസ മന്ത്രിയായ ജോസഫ് മുണ്ടശ്ശേരി നടത്തിയ വിദ്യാഭ്യാസ ബില്ലിനോട് എതിർപ്പാണ് സമരത്തിൻറെ പ്രധാന കാരണം ആയിരുന്നത്.
    • ഭാരത കേസരി' എന്ന് വിശേഷിപ്പിക്കപ്പെടുന്ന മന്നത്ത് പത്മനാഭൻ ആണ് വിമോചന സമരത്തിന് നേതൃത്വം നൽകിയത്.
    • സമരത്തിൻറെ ഭാഗമായി അങ്കമാലി മുതൽ തിരുവനന്തപുരം വരെ അദ്ദേഹം ജീവശിഖ ജാഥ നയിക്കുകയുണ്ടായി.
    • വിമോചന സമരത്തെ തുടർന്ന് കേരളത്തിലെ ഒന്നാം മന്ത്രിസഭ 1959 ജൂലൈ 31ന് പിരിച്ചുവിട്ടു.
    • 356 ആം വകുപ്പ് പ്രകാരമാണ് ഒന്നാം മന്ത്രിസഭ പിരിച്ചു വിട്ടത്.
    • 'വിമോചനസമരം' എന്ന വാക്കിൻറെ ഉപജ്ഞാതാവ് പനമ്പള്ളി ഗോവിന്ദമേനോൻ ആണ്

    Related Questions:

    വിമോചന സമരം നടന്ന വര്‍ഷം ഏത് ?
    Which among the following political parties participated in the Vimochana Samaram?
    How many times Kerala went under the President's rule?

    V. R. Krishna Iyer was the minister of

    1. Law and electricity

    2. Irrigation and prison

    3. Home affairs and law

    4. Prisons and law

    വിമോചനസമരം നടന്നത് ഏതു മന്ത്രിസഭയുടെ കാലത്താണ്?