ശക്തൻ തമ്പുരാന്റെ ഭരണവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ ഏവ ?
- കോവിലകത്തും വാതുക്കൽ
- തൃശ്ശൂർ പൂരം ആരംഭിച്ചു
- കുളച്ചൽ യുദ്ധം നടന്നു
- കൂടൽ മാണിക്യക്ഷേത്രം പുതുക്കി പണിതു
Aii മാത്രം
Bi, iv എന്നിവ
Civ മാത്രം
Di, ii, iv എന്നിവ
Answer:
D. i, ii, iv എന്നിവ
Read Explanation:
കുളച്ചൽ യുദ്ധം
- 1741 ഓഗസ്റ്റ് 10 ന് തിരുവിതാംകൂർ മഹാരാജാവ് ആയിരുന്ന മാർത്താണ്ഡവർമ്മ ഡച്ചുകാരെ തോൽപ്പിച്ച യുദ്ധം.
- ഏഷ്യയിൽ ആദ്യമായി ഒരു യൂറോപ്യൻ ശക്തി പരാജയപ്പെട്ടത് ഈ യുദ്ധത്തിലാണ്.
- യുദ്ധാനന്തരം ഡച്ച് സൈന്യാധിപൻ ആയിരുന്ന ഡിലനോയിയെ മാർത്താണ്ഡവർമ്മ തൻറെ സൈന്യാധിപൻ ആക്കി.
- ഡിലനോയി തിരുവിതാംകൂർ സേനയ്ക്ക് വിദേശ പരിശീലനം നൽകുകയും വലിയ കപ്പിത്താൻ എന്നറിയപ്പെടുകയും ചെയ്തു.
ശക്തൻ തമ്പുരാൻ
- 'രാമവർമ്മ ഒമ്പതാമൻ' എന്ന യഥാർത്ഥ പേരോട് കൂടിയ ഭരണാധികാരി.
- ഭരണ പാടവവും ധീരതയും കാരണം 'ശക്തൻ' എന്നറിയപ്പെട്ട ഭരണാധികാരി.
- 'കൊച്ചിയിലെ മാർത്താണ്ഡവർമ്മ' എന്ന് ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നു
- കൊച്ചി രാജ്യത്തിലെ ഏറ്റവും പ്രശസ്തനായ ഭരണാധികാരി.
- 'ആധുനിക കൊച്ചിയുടെ പിതാവ്' എന്നറിയപ്പെടുന്നു.
- തൃശ്ശൂർ പട്ടണം പണി കഴിപ്പിച്ചതിനാൽ 'തൃശ്ശൂരിന്റെ ശില്പി' എന്ന് വിശേഷിപ്പിക്കപ്പെടുന്നു.
- 'തൃശൂർ പൂര'ത്തിന് തുടക്കം കുറിച്ചതും ഇദ്ദേഹമാണ്.
- ഇരിങ്ങാലക്കുടയിലെ കൂടൽമാണിക്യ ക്ഷേത്രം പുതുക്കി പണിത് ശക്തൻ തമ്പുരാൻ ആണ്.
- കൊച്ചിയിൽ ജന്മിത്ത ഭരണം അവസാനിപ്പിക്കുകയും, കൃത്യമായ ഭരണസംവിധാനം കൊണ്ടുവരികയും ചെയ്തു.
- താലൂക്കുകൾക്ക് സമാനമായി കൊച്ചി രാജ്യത്തിൽ ഏർപ്പെടുത്തിയ ഭരണഘടകം ആണ് കോവിലകത്തും വാതുക്കൽ.
- ഗതാഗത സൗകര്യം, ശുചീകരണം, മുതലായ വിഷയങ്ങളിൽ പ്രത്യേകം ശ്രദ്ധ ചെലുത്തിയ ഭരണാധികാരി
- അദ്ദേഹത്തിൻറെ ഭരണകാലയളവിൽ നാടുനീളെ വഴികൾ വെട്ടുകയും വഴികൾക്കിരുവശവും തണലിനായി മരങ്ങൾ വച്ചു പിടിപ്പിക്കുകയും ചെയ്തു.
- തിരുവിതാംകൂറിൽ കാർത്തിക തിരുനാൾ ഭരണം നടത്തുമ്പോൾ കൊച്ചിരാജാവ് ആയിരുന്ന വ്യക്തി.