App Logo

No.1 PSC Learning App

1M+ Downloads

ശരിയായ പ്രസ്താവന കണ്ടെത്തുക:

  1. അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ കഴിയുകയും അകലെയുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ കഴിയാത്തതുമായ അവസ്ഥയാണ് ഹ്രസ്വ ദൃഷ്ടി.
  2. ഹ്രസ്വ ദൃഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്നത് കോൺവേക്സ് ലെൻസ് ആണ്.

    Aii മാത്രം

    Bi മാത്രം

    Cഇവയൊന്നുമല്ല

    Dഎല്ലാം

    Answer:

    B. i മാത്രം

    Read Explanation:

    • അകലെയുള്ള വസ്‌തുക്കളെ വ്യക്തമായി കാണാൻ സാധിക്കാത്ത അവസ്ഥ-ഹ്രസ്വദൃഷ്‌ടി (മയോപിയ)
    • ഹ്രസ്വദൃഷ്‌ടിയ്ക്ക് കാരണം-നേത്രഗോളത്തിൻ്റെ നീളം വർദ്ധിക്കുന്നത്
    • ഹ്രസ്വദൃഷ്ടി ഉള്ളവരിൽ പ്രതിബിംബം രൂപപ്പെടുന്നത് - റെറ്റിനയ്ക്ക് മുൻപിൽ
    • അടുത്തുള്ള വസ്‌തുക്കളെ വ്യക്തമായി കാണാൻ സാധിക്കാത്ത അവസ്ഥ-ദീർഘദൃഷ്‌ടി (ഹൈപ്പർമെട്രോപിയ)
    • ദീർഘദൃഷ്‌ടിയ്ക്ക് കാരണം-നേത്രഗോളത്തിൻ്റെ നീളം കുറയുന്നത്
    • ദീർഘദൃഷ്‌ടിയുള്ളവരിൽ വസ്‌തുക്കളുടെ പ്രതിബിംബം പതിയ്ക്കുന്നത്-റെറ്റിനയ്ക്ക് പുറകിൽ

    നേത്ര രോഗങ്ങളും, അവയെ പരിഹരിക്കുവാൻ ഉപയോഗിക്കുന്ന ലെൻസുകളും: 

    • ഹ്രസ്വദൃഷ്ടി (Myopia) പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ് - കോൺകേവ് 
    • ദീർഘ ദൃഷ്ടി (Hypermetropia) പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ് - കോൺവെക്സ് 
    • ആസ്റ്റിഗ്മാറ്റിസം (Astigmatism) പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ് - സിലിന്ദ്രിക്കൽ (cylindrical)
    • പ്രെസ്പബയോപിയ (presbyopia) പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ് - ബൈ ഫോക്കൽ / മൾട്ടി ഫോക്കൽ   

    Related Questions:

    നേത്ര ചികിത്സയുമായി ബന്ധപ്പെട്ട പഠനശാഖ ഏത്
    People with long-sightedness are treated by using?

    ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

    1.ശ്രവണത്തിന് സഹായിക്കുന്ന ചെവിയിലെ ഭാഗം കോക്ലിയയാണ്.

    2.കോക്ലിയയിലെ അറകളുടെ എണ്ണം 5 ആണ്.

    3.കോക്ലിയ ഒച്ചിൻ്റെ ആകൃതിയിൽ കാണപ്പെടുന്നു.

    ദീർഘദൃഷ്ടിയുമായി(ഹൈപ്പർ മെട്രോപ്പിയ) ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായതിനെ കണ്ടെത്തുക:

    1.അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ സാധിക്കാത്ത അവസ്ഥ.

    2.നേത്ര ഗോളത്തിന്റെ  നീളം കുറയുമ്പോൾ ഉണ്ടാകുന്ന കാഴ്ച വൈകല്യം. 

    3.ഇവിടെ പ്രതിബിംബം റെറ്റിനക്ക് പിന്നിൽ രൂപപ്പെടുന്നു. 

    4.കോൺവെക്സ് ലെൻസ് ഉപയോഗിച്ച് ഇത് പരിഹരിക്കാൻ സാധിക്കും.

    മനുഷ്യ ശരീരത്തിലെ സാധാരണ ഊഷ്മാവ്?