App Logo

No.1 PSC Learning App

1M+ Downloads

സംസ്ഥാന വനിതാ ശിശു വികസന വകുപ്പുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ കണ്ടെത്തുക

  1. 2012 ലാണ് സംസ്ഥാന സർക്കാർ വനിതാ ശിശു വികസന വകുപ്പ് സ്ഥാപിച്ചത്
  2. സാമൂഹ്യ നീതി വകുപ്പിനെ വിഭജിച്ചാണ് വനിതാ ശിശു വികസന വകുപ്പ് രൂപീകരിക്കപ്പെട്ടത്
  3. സ്ത്രീകളുടെയും കുട്ടികളുടെയും ശാരീരികവും മാനസികവും വൈജ്ഞാനികവുമായ സമഗ്ര വികസനം ഉറപ്പുവരുത്തുക എന്നതാണ് വനിതാ ശിശു വികസന വകുപ്പിന്റെ പ്രഥമ ലക്ഷ്യം
  4. ശ്രീമതി വീണാ ജോർജ്ജാണ് നിലവിലെ വനിതാ ശിശു വികസന വകുപ്പ് മന്ത്രി

    Ai മാത്രം തെറ്റ്

    Bi, ii തെറ്റ്

    Cഎല്ലാം തെറ്റ്

    Di, iii തെറ്റ്

    Answer:

    A. i മാത്രം തെറ്റ്

    Read Explanation:

    സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് :

    • സംസ്ഥാനത്തെ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം, ശാക്തീകരണം, സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട നയങ്ങളും പരിപാടികളും രൂപീകരിക്കുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള ഉത്തരവാദിത്വം ഈ വകുപ്പിൽ നിക്ഷിപ്തമാണ്
    • 2017 ലാണ് സംസ്ഥാന സർക്കാർ വനിതാ ശിശു വികസന വകുപ്പ് സ്ഥാപിച്ചത്
    • 2017 നവംബർ 24 ന് വകുപ്പ് പ്രവർത്തനം ആരംഭിച്ചു 
    • സാമൂഹ്യ നീതി വകുപ്പിനെ വിഭജിച്ചാണ് വനിതാ ശിശു വികസന വകുപ്പ് രൂപീകരിക്കപ്പെട്ടത്
    • സ്ത്രീകളുടെയും കുട്ടികളുടെയും ശാരീരികവും മാനസികവും വൈജ്ഞാനികവുമായ സമഗ്ര വികസനം ഉറപ്പുവരുത്തുക എന്നതാണ് വനിതാ ശിശു വികസന വകുപ്പിന്റെ പ്രഥമ ലക്ഷ്യം
    • ശ്രീമതി വീണാ ജോർജ്ജാണ് നിലവിലെ വനിതാ ശിശു വികസന വകുപ്പ് മന്ത്രി

    Related Questions:

    വിവര സാങ്കേതിക വിദ്യയുടെ പ്രയോജനം സാധാരണ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് കേരള സർക്കാർ ആരംഭിച്ച ഏകജാലക സംവിധാനം ഏത് ?

    ജുഡീഷ്യൽ നിയന്ത്രണത്തിൽ നിന്ന് മുക്തമായ ചില നിയമങ്ങൾക്ക് ഉദാഹരണം?

    1. Opium Act, 1857
    2. Ganges tolls Act, 1867
    3. Explosives Act, 1884

      'കേരള ഒഴിപ്പിക്കൽ നിരോധന നിയമ'വുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

      1.കേരള ഒഴിപ്പിക്കൽ നിരോധന നിയമം (KERALA  STATE OF EVACUATION  PROCEEDING ACT ) പാസാക്കിയത് 1955 ലാണ്.

      2.കുടിയാന്മാരെയും കുടികിടപ്പുകാരെയും അനാവശ്യമായി ഒഴിപ്പിക്കുന്നതിൽ നിന്നും സംരക്ഷിക്കുവാൻ വേണ്ടി കൊണ്ടുവന്ന നിയമമാണിത്. 

      3.ഭൂപരിഷ്കരണനിയമം കൊണ്ടുവരുന്നതിൻറെ മുന്നോടിയായാണ് എല്ലാതരം ഒഴിപ്പിക്കലുകളും തടഞ്ഞുകൊണ്ടുള്ള ഈ നിയമം മുൻകൂട്ടിതന്നെ പാസാക്കിയത്.

      സംസ്ഥാന വികസന കൗൺസിലിന്റെ അധ്യക്ഷൻ ആര്?

      കേരള ഭൂപരിഷ്കരണ ഭേദഗതി ബിൽ 1969 നെ പറ്റി താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം.

      1. നിയമം നടപ്പിൽ വരുത്തിയപ്പോൾ റവന്യൂമന്ത്രി കെ ആർ. ഗൗരിയമ്മ.
      2. കേരള ഭൂപരിഷ്കരണ ഭേദഗതി ബില്ലിന് പ്രസിഡന്റിന്റെ അംഗീകാരം ലഭിച്ചത് 1969 ഡിസംബർ 16
      3. കേരള ഭൂപരിഷ്കരണ ഭേദഗതി നിയമം നടപ്പാക്കിയത് 1970 ജനുവരി 1