Challenger App

No.1 PSC Learning App

1M+ Downloads

സമതല ദർപ്പണത്തിൽ രൂപപ്പെടുന്ന പ്രതിബിംബത്തിൻറെ സവിശേഷത അല്ലാത്തത് ഏവ ?

  1. വസ്തുവിൻറെ വലിപ്പം തന്നെയായിരിക്കും പ്രതിബിംബത്തിനും
  2. പ്രതിബിംബത്തിൻറെ വലുപ്പം വസ്തുവിൻ്റേതിനേക്കാൾ ചെറുതായിരിക്കും
  3. പ്രതിബിംബവും ദർപ്പണവും തമ്മിലുള്ള അകലം വസ്തുവും ദർപ്പണവും തമ്മിലുള്ള അകലത്തേക്കാൾ കൂടുതലായിരിക്കും
  4. വസ്തുവും ദർപ്പണവും തമ്മിലുള്ള അകലവും ദർപ്പണവും പ്രതിബിംബവും തമ്മിലുള്ള അകലവും തുല്യമാണ്

    A2, 4 എന്നിവ

    Bഇവയൊന്നുമല്ല

    C2, 3 എന്നിവ

    D3 മാത്രം

    Answer:

    C. 2, 3 എന്നിവ

    Read Explanation:

    സമതല ദർപ്പണങ്ങൾ:

         പരന്ന പ്രതിഫലന പ്രതലമുള്ള ഒരു ദർപ്പണം ആണ് സമതല ദർപ്പണം. 

    സമതല ദർപ്പണത്തിൽ രൂപം കൊള്ളുന്ന പ്രതിബിംബത്തിന്റെ സവിശേഷതകൾ:

    • വെർച്വൽ ഇമേജ് 
    • വസ്തുവിന്റെ അതേ വലുപ്പമാണ് പ്രതിബിംബത്തിന് 
    • പ്ലെയിൻ മിററിൽ നിന്നുള്ള വസ്തുവിന്റെ അകലവും, പ്ലെയിൻ മിററിൽ നിന്നുള്ള ഇമേജിന്റെ ദൂരവും തുല്യമാണ്
    • ഇമേജ് പാർശ്വത്തിൽ വിപരീതമാണ് (laterally inverted)

    സമതല ദർപ്പണങ്ങളുടെ ഉപയോഗങ്ങൾ:

    1. മുഖം നോക്കാൻ
    2. കാലിഡോസ്കോപ്പ് നിർമ്മിക്കാൻ 

    Related Questions:

    താഴെ പറയുന്നവയിൽ ഒരു റിലാക്സേഷൻ ഓസിലേറ്ററിന്റെ ഉദാഹരണം ഏതാണ്?

    1m ഉയരത്തിലുള്ള മേശപ്പുറത്ത് സ്ഥിതി ചെയ്യുന്ന 0.2 kg മാസ്സുള്ള ഒരു ബോക്സിന്റെ സ്ഥിതികോർജം എത്രയായിരിക്കും? (g =10 m/s2)

    ലെൻസിന്റെ പവറിന്റെ യൂണിറ്റ്................ ആണ്.
    ലോഹങ്ങളിലെ വൈദ്യുത പ്രതിരോധം താപനില പൂജ്യത്തിലേക്ക് അടുക്കുമ്പോൾ പൂർണ്ണമായും ഇല്ലാതാകാത്തതിന് പ്രധാന കാരണം എന്താണ്?

    ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

    1. ഒരു വസ്തുവിന്റെ ചലനം മറ്റൊരു വസ്തുവുമായി താരതമ്യപ്പെടുത്തി മാത്രമേ പറയാൻ കഴിയുള്ളൂ കാരണം ചലനം ആപേക്ഷികമാണ് 
    2. ചലനത്തെക്കുറിച്ചുള്ള പഠനം ആണ് സ്റ്റാറ്റിക്സ്
    3. ഒരു നിശ്ചിത സമയത്തിൽ ആവർത്തിച്ചു വരുന്ന ചലനം ആണ് ക്രമാവർത്തന ചലനം