App Logo

No.1 PSC Learning App

1M+ Downloads

സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷണറുടെ നിയമനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏവ ?

  1. സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷണറെ നിയമിക്കുന്നത് ഗവർണർ ആണ്.
  2. സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷണറെ നിയമിക്കുന്നത് രാഷ്ട്രപതിയാണ്.
  3. സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷണറുടെ കാലാവധി 65 വയസ്സ് തികയുന്നത് വരെയോ അല്ലെങ്കിൽ പരമാവധി 5 വർഷമോ ആകുന്നു
  4. ഇന്ത്യൻ ഭരണഘടനാ അനുച്ഛേദം 243K വകുപ്പ് ഒന്ന് പ്രകാരമാണ് സ്റ്റേറ്റ് ഇലക്ഷൻകമ്മീഷണറെ നിയമിക്കുന്നത്.

    A1, 3, 4 ശരി

    B2, 4 ശരി

    C1 തെറ്റ്, 2 ശരി

    D4 മാത്രം ശരി

    Answer:

    A. 1, 3, 4 ശരി

    Read Explanation:

    സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷൻ

    • സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടത്തുന്നതിനായി ഇന്ത്യൻ ഭരണഘടനയുടെ 243(കെ) അനുച്ഛേദപ്രകാരം രൂപവത്കരിച്ച സ്ഥാപനമാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ.
    • പഞ്ചായത്ത് രാജ്-മുനിസിപ്പാലിറ്റി നിയമങ്ങളിലെ വ്യവസ്ഥകൾ പ്രകാരം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നേരിട്ടുള്ള നിയന്ത്രണത്തിലും മേൽനോട്ടത്തിലുമാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടത്തുന്നത്.
    • അഞ്ച് വർഷക്കാലാവധി പൂർത്തിയാകുന്ന മുറയ്ക്ക് എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും പൊതുതെരഞ്ഞെടുപ്പ് നടത്തുന്നതിനുപുറമെ അംഗങ്ങളുടെ സ്ഥാനത്ത് ഉണ്ടാകുന്ന ആകസ്മിക ഒഴിവുകൾ നികത്താനുള്ള ഉപതിരഞ്ഞെടുപ്പും കമ്മീഷനാണ് നടത്തുന്നത്.
    • ഭരണഘടനാപരമായ ചുമതലകൾക്കുപുറമെ തദ്ദേശസ്വയംഭരണ നിയമങ്ങൾ പ്രകാരം കമ്മിഷന് നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ചാണ് തദ്ദേശസ്ഥാപനങ്ങളിലെ അദ്ധ്യക്ഷ-ഉപാദ്ധ്യക്ഷ സ്ഥാനങ്ങളിലേക്കും സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങൾ, ചെയർമാൻ എന്നീ സ്ഥാനങ്ങളിലേക്കും തെരഞ്ഞെടുപ്പ് നടത്തുന്നത്.
    • സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്നത് - ഗവർണർ

    • സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യുന്ന നടപടിക്രമം - ഇംപീച്ച്മെന്റ് (ഹൈക്കോടതി ജഡ്ജിയെ മാറ്റുന്ന അതേ രീതി)

    • സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറുടെ കാലാവധി - അഞ്ച് വർഷം അഥവാ 65 വയസ്സ് 


    Related Questions:

    Election date of deputy speaker is fixed by:
    "നാരി ശക്തി വന്ദൻ അധിനീയം" ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചത്?
    ഇന്ത്യയിൽ തിരഞ്ഞെടുപ്പിൽ ' നോട്ട ' ( നൺ ഓഫ് ദി എബവ്‌ ) സംവിധാനം അവതരിപ്പിച്ച വർഷം ഏത്?
    The election commission of india has:

    തിരെഞ്ഞെടുപ്പ് നിയമവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.

    i. 1950ലെ Representation of the People Act പ്രകാരം തിരഞ്ഞെടുപ്പ് നടത്തുന്നതിനും അതുമായി ബന്ധപ്പെട്ട കുറ്റങ്ങളും തർക്കങ്ങളും പരാമർശിക്കുന്നു.

    ii. 2021 ഡിസംബർ 20നാണ് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ കാർഡ് ലിങ്ക് ചെയ്യാൻ അനുവദിക്കുന്ന The Election Laws (Amendment) ബിൽ ലോക്സഭാ പാസാക്കിയത്.

    iii. 2021ലെ The Election Laws (Amendment) ബിൽ പ്രകാരം ഒരു വർഷം വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ 4 തവണ അവസരമുണ്ടാകും.