App Logo

No.1 PSC Learning App

1M+ Downloads

സ്വാതന്ത്ര്യാനന്തരം സംസ്ഥാന പുന:സംഘടനാ കമ്മീഷൻ രൂപീകരിച്ചു. ഇതുമായി ബന്ധപ്പെട്ട താഴെ കൊടുത്ത പ്രസ്താവനകളിൽ ശരിയേത് ?

  1. ഇത് രൂപീകരിച്ചത് 1953-ലാണ്.
  2. ഇത് ഷാ കമ്മീഷൻ എന്ന പേരിലും അറിയപ്പെടുന്നു.
  3. ഫസൽ അലി, എച്ച്. എൻ. കുൻസ്രു എന്നിവർ ഇതിൽ അംഗങ്ങളായിരുന്നു.
  4. ഈ കമ്മീഷന്റെ നിർദ്ദേശപ്രകാരം ആദ്യം രൂപീകരിച്ച സംസ്ഥാനം ആന്ധ്രപ്രദേശ് ആണ്.

    Ai, iii, iv എന്നിവ

    Bഇവയൊന്നുമല്ല

    Cii, iv എന്നിവ

    Diii മാത്രം

    Answer:

    A. i, iii, iv എന്നിവ

    Read Explanation:

    സംസ്ഥാന പുനഃസംഘടനാ കമ്മീഷൻ

    • സംസ്ഥാന അതിർത്തികളുടെ പുനഃസംഘടന ശുപാർശ ചെയ്യുന്നതിനായി 1953 ഡിസംബറിൽ കേന്ദ്ര സർക്കാർ രൂപീകരിച്ച കമ്മീഷൻ (SRC).
    • 1955 സെപ്റ്റംബറിൽ, രണ്ട് വർഷത്തെ പഠനത്തിന് ശേഷം, ജസ്റ്റിസ് ഫസൽ അലി , കെ എം പണിക്കർ, എച്ച് എൻ കുൻസ്രു എന്നിവരടങ്ങുന്ന കമ്മീഷൻ അതിന്റെ റിപ്പോർട്ട് സമർപ്പിച്ചു.
    • കമ്മീഷന്റെ ശുപാർശകൾ ചില പരിഷ്കാരങ്ങളോടെ അംഗീകരിക്കുകയും 1956 നവംബറിൽ സംസ്ഥാന പുനഃസംഘടന നിയമത്തിൽ നടപ്പിലാക്കുകയും ചെയ്തു.
    • ഇന്ത്യയുടെ സംസ്ഥാന അതിർത്തികൾ 14 സംസ്ഥാനങ്ങളും 6 കേന്ദ്ര ഭരണ പ്രദേശങ്ങളും രൂപീകരിക്കാൻ പുനഃസംഘടിപ്പിക്കണമെന്ന് നിയമം വ്യവസ്ഥ ചെയ്തു.

    Related Questions:

    1956 ൽ ഇന്ത്യയിൽ നിലവിൽ വന്ന സംസ്ഥാനങ്ങളുടെ എണ്ണം എത്ര?
    ഇന്ദിരാഗാന്ധി വധം അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട കമ്മീഷൻ ഏത് ?

    താഴെ കൊടുത്തിരിക്കുന്നവയിൽ പഞ്ചശീലതത്ത്വങ്ങളുമായി ബന്ധമില്ലാത്ത പ്രസ്താവനയേത് ?

    (i) 1954-ൽ ചൈനയുമായി അതിർത്തിത്തർക്കം ഉണ്ടായപ്പോൾ ഇന്ത്യ ചൈനയുമായി ഒപ്പുവെച്ച കരാർ.

    (ii) ഇരു രാജ്യങ്ങളുടെയും അതിർത്തിയും പരമാധികാരവും പരസ്പരം അംഗീകരിക്കുക എന്നത് ഇതിലെ പ്രധാന തത്വമാണ്.

    (iii) ലാൽ ബഹദൂർ ശാസ്ത്രിയും മുഹമ്മദ് ആയൂബ്‌ഖാനുമാണ് കരാറിൽ ഒപ്പുവെച്ചത്.

    (iv) ജവഹർലാൽ നെഹ്റുവും ചൗ എൻ ലായുമാണ് കരാറിൽ ഒപ്പുവെച്ചത്.



    2001ലെ ആഗ്ര ഉച്ചകോടിയിൽ ഒപ്പുവെച്ച രാജ്യങ്ങൾ:
    സിംലാ കരാറിൽ ഒപ്പുവെച്ച ഇന്ത്യൻ പ്രധാനമന്ത്രി ആര്?