App Logo

No.1 PSC Learning App

1M+ Downloads

ഹിമാലയ പർവതം ഇന്ത്യയിലെ കാലാവസ്ഥയെ എങ്ങനെ സ്വാധീനിക്കുന്നു:

  1. വടക്കൻ ശീതക്കാറ്റിനെ പ്രതിരോധിച്ച് ഇന്ത്യൻ ഉപഭൂഖണ്ഡത്തിന് ഒരു രക്ഷാകവചം തീർക്കുന്നു.
  2. മൺസൂൺ കാറ്റിനെ തടഞ്ഞു നിർത്തുകയും ഉപഭൂഖണ്ഡത്തിനുള്ളിൽ മഴയ്ക്ക് കാരണമാവുകയും ചെയ്യുന്നു

    Aii മാത്രം

    Bi മാത്രം

    Cഇവയെല്ലാം

    Dഇവയൊന്നുമല്ല

    Answer:

    C. ഇവയെല്ലാം

    Read Explanation:

    ഹിമാലയപർവതം

    • ഇന്ത്യയുടെ വടക്കൻ അതിർത്തിയായി ഉയർന്നു നിൽക്കുന്ന ഹിമാലയപർവതം തുടർമലനിരകളും ചേർന്ന് ഒരു ഫലപ്രദമായ കാലാവസ്ഥാ (Climate divide) വിഭാജകം കൂടിയാണ്.

    • ഹിമാലയപർവതം വടക്കൻ ശീതക്കാറ്റിനെ പ്രതിരോധിച്ച് ഇന്ത്യൻ ഉപഭൂഖണ്ഡത്തിന് ഒരു രക്ഷാകവചം തീർക്കുന്നു.

    • ഈ ശീതക്കാറ്റുകൾ ആർട്ടിക് വൃത്തത്തിനടുത്തു നിന്നുത്ഭവിച്ച് മധ്യേഷ്യയിലേക്കും പൂർവേഷ്യയിലേക്കും വീശുന്നു.

    • കൂടാതെ ഹിമാലയപർവതം മൺസൂൺ കാറ്റുകളെ തടഞ്ഞു നിർത്തുകവഴി ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മൺസൂൺ മഴ ലഭ്യമാക്കുന്നതിന് സഹായകമാകുന്നു.

    Related Questions:

    ഹിമാലയത്തിലെ പ്രധാന സുഖവാസ കേന്ദ്രമായ ഡെറാഡൂണ്‍ എവിടെ സ്ഥിതി ചെയ്യുന്നു ?
    കശ്മീർ പ്രദേശത്ത് ഉത്തരപർവ്വത നിരയുടെ ഏകദേശ വീതി എത്ര കിലോമീറ്റർ ആണ് ?
    ഹിമാലയത്തിന്റെ നട്ടെല്ല് എന്നു വിശേഷിപ്പിക്കാവുന്ന ഏറ്റവും ഉയരമേറിയ പര്‍വത നിര ?
    The Greater Himalayas are also known as?
    ഹിമാലയത്തിന്റെ നീളം എത്ര ?