Challenger App

No.1 PSC Learning App

1M+ Downloads

Q. ഭൂപട വിവരങ്ങൾ സംബന്ധിച്ച്, ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക.

  1. സമുദ്ര നിരപ്പിൽ നിന്നും, ഒരേ ഉയരമുള്ള സ്ഥലങ്ങളെ തമ്മിൽ യോജിപ്പിച്ച് വരയ്ക്കുന്ന സാങ്കല്പിക രേഖകളാണ്, സ്പോട്ട് ഹൈറ്റ്.
  2. ധരാതലീയ ഭൂപടങ്ങളിൽ, വടക്ക് തെക്ക് ദിശയിൽ വരയ്ക്കപ്പെട്ടിരിക്കുന്ന, ചുവന്ന രേഖകൾ അറിയപ്പെടുന്നത് ‘സൗത്തിംഗ്സ്’ എന്നാണ്.
  3. ഈസ്റ്റിംഗ്സിന്റെ മൂല്യം കിഴക്ക് ദിശയിലേക്ക് പോകുന്തോറും, കുറഞ്ഞു വരുന്നു.
  4. ദുർഘടമായ പ്രദേശങ്ങളുടെ ഉയരം, ഭൂസർവേയിലൂടെ കണ്ടെത്താൻ കഴിയാതെ വരുമ്പോൾ, ആ പ്രദേശത്തിന്റെ ഉയരം, ഭൂപടങ്ങളിൽ തുടർച്ചയില്ലാത്ത രേഖകളാൽ ചിത്രീകരിക്കുന്നതാണ്, ഫോം ലൈനുകൾ.

    A1, 4 ശരി

    B3, 4 ശരി

    C2, 4 ശരി

    D4 മാത്രം ശരി

    Answer:

    D. 4 മാത്രം ശരി

    Read Explanation:

    1. സമുദ്ര നിരപ്പിൽ നിന്നും, ഒരേ ഉയരമുള്ള സ്ഥലങ്ങളെ തമ്മിൽ യോജിപ്പിച്ച് വരയ്ക്കുന്ന സാങ്കല്പിക രേഖകളാണ്, കോണ്ടൂർ രേഖകൾ.

    2. ധരാതലീയ ഭൂപടങ്ങളിൽ വടക്ക് തെക്ക് ദിശയിൽ വരയ്ക്കപ്പെട്ടിരിക്കുന്ന ചുവന്ന രേഖകൾ അറിയപ്പെടുന്നത് ‘ഈസ്റ്റിംഗ്സ്’ എന്നാണ്.

    3. ഈസ്റ്റിംഗ്സിന്റെ മൂല്യം കിഴക്ക് ദിശയിലേക്ക് പോകുന്തോറും കൂടി വരുന്നു.


    Related Questions:

    ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ അടക്കം ഈ വർഷം കനത്ത മഴക്ക് കരണമായേക്കുന്ന പ്രതിഭാസം?

    ഭൂവൽക്കത്തെ കുറിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരി ?

    (i) ഭൂമിയുടെ ഏറ്റവും പുറമെയുള്ള ശിലാ നിർമിതമായ കട്ടിയുള്ള ഭാഗമാണ് ഭൂവൽക്കം.

    (ii) സമുദ്രതടം  ഭൂവൽക്കത്തിന് വൻകര ഭൂവൽക്കത്തെ അപേക്ഷിച്ച് കനം കുറവാണ്.

    (iii) ഹിമാലയൻ പർവ്വത മേഖലകളിൽ ഭൂവൽക്കത്തിന് കനം വളരെക്കുറവാണ്.

     

    ഇന്ത്യൻ മാനകസമയം ഗ്രീൻവിച്ച് സമയത്തേക്കാൾ എത്ര മണിക്കൂർ മുന്നിലാണ്?
    സമുദ്രാന്തർ ഭാഗത്തെ ഭൂവൽക്കത്തിന്റെ കനം എത്ര കിലോമീറ്ററാണ് ?
    ആറുമാസം ദൈർഘ്യമേറിയ പകൽ ലഭിക്കുന്ന പ്രദേശം എവിടെയാണ്?