Challenger App

No.1 PSC Learning App

1M+ Downloads

Q. വിവിധ ശിലകളെ കുറിച്ച് ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക.

  1. ഭൂവൽക്കത്തിലെ വിടവുകളിലൂടെ, ഉയരുന്ന ഉരുകിയ ശിലാദ്രവം, ഭൗമോപരിതലത്തിൽ വെച്ചോ, ഭൂവൽക്കത്തിനുള്ളിൽ വെച്ചോ തണുത്തുറഞ്ഞു, രൂപപ്പെടുന്ന ശിലകളാണ്, അവസാദ ശിലകൾ.
  2. കാലാന്തരത്തിൽ ശിലകൾ ക്ഷയിച്ചു പൊടിയുന്നു. ഈ അവസാദങ്ങൾ താഴ്ന്ന പ്രദേശങ്ങളിൽ, പാളികളായി നിക്ഷേപിക്കപ്പെടുകയും, അവ ഉറച്ച്, വിവിധ തരം കായാന്തരിത ശിലകളായി മാറുകയും ചെയ്യുന്നു.
  3. പാളികളായി രൂപപ്പെടുന്നത് കൊണ്ട്, കായാന്തരിത ശിലകൾ ‘അടുക്കു ശിലകൾ’ എന്നറിയപ്പെടുന്നു.
  4. ഉയർന്ന മർദ്ദം മൂലമോ, താപം മൂലമോ, ശിലകൾ ഭൗതികമായും, രാസപരമായും, മാറ്റങ്ങൾക്ക് വിധേയമായാണ്, ആഗ്നേയ ശിലകൾ രൂപപ്പെടുന്നത്.

    A3, 4 തെറ്റ്

    B1, 3 തെറ്റ്

    C2, 4 തെറ്റ്

    Dഎല്ലാം തെറ്റ്

    Answer:

    D. എല്ലാം തെറ്റ്

    Read Explanation:

    1. ഭൂവൽക്കത്തിലെ വിടവുകളിലൂടെ, ഉയരുന്ന ഉരുകിയ ശിലാദ്രവം, ഭൗമോപരിതലത്തിൽ വെച്ചോ, ഭൂവൽക്കത്തിനുള്ളിൽ വെച്ചോ, തണുത്തുറഞ്ഞു രൂപപ്പെടുന്ന ശിലകളാണ്, ആഗ്നേയ ശിലകൾ.
    2. കാലാന്തരത്തിൽ ശിലകൾ ക്ഷയിച്ചു പൊടിയുന്നു. ഈ അവസാദങ്ങൾ, താഴ്ന്ന പ്രദേശങ്ങളിൽ പാളികളായി നിക്ഷേപിക്കപ്പെടുകയും, അവ ഉറച്ച്, വിവിധ തരം അവസാദ ശിലകളായി മാറുകയും ചെയ്യുന്നു.
    3. പാളികളായി രൂപപ്പെടുന്നത് കൊണ്ട്, അവസാദ ശിലകൾ ‘അടുക്കു ശിലകൾ’ എന്നറിയപ്പെടുന്നു.
    4. ഉയർന്ന മർദ്ദം മൂലമോ, താപം മൂലമോ, ശിലകൾ ഭൗതികമായും, രാസപരമായും മാറ്റങ്ങൾക്ക് വിധേയമായാണ്, കായാന്തരിത ശിലകൾ രൂപപ്പെടുന്നത്.

    Related Questions:

    ഭൂമിയുടെ വാർഷിക ചലനം കൊണ്ട് സൂര്യന്റെ പശ്ചാത്തലത്തിൽ വരുന്ന നക്ഷത്രങ്ങൾക്കിടയിലൂടെ സൂര്യൻ നീങ്ങുന്നതായി നമുക്ക് അനുഭവപ്പെടുന്നു, ഈ സൂര്യപഥത്തെ --------എന്നുപറയുന്നു ?
    ഭൂവൽക്കത്തിൽ ഓക്സിജന്റെ ശരാശരി അളവ് എത്ര ശതമാനമാണ്?
    2021 സെപ്റ്റംബറിൽ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട് ഒഡിഷ തീരം തൊടുന്ന ചുഴലിക്കാറ്റ് ഗുലാബിന് പേര് നൽകിയത് രാജ്യം ഏതാണ് ?
    • പ്രസ്താവന 1: ഭൂഖണ്ഡങ്ങളിലേത് പോലെ തന്നെ വൈവിധ്യമാർന്ന ഭൂപ്രകൃതി വിഭാഗങ്ങളും കാലാവസ്ഥയും ഉള്ള വിശാല ഭൂഖണ്ഡ ഭാഗങ്ങളെ 'ഉപഭൂഖണ്ഡങ്ങൾ' (Subcontinents) എന്ന് വിശേഷിപ്പിക്കുന്നു.

    • പ്രസ്താവന 2: പാമീർ പീഠഭൂമിയാണ് ഏഷ്യ ഭൂഖണ്ഡത്തിൻ്റെ തെക്കുഭാഗത്തെ, ഇതര ഭാഗങ്ങളിൽ നിന്നും ഭൂമിശാസ്ത്രപരമായി വേറിട്ട് നിർത്തുന്നത്.

    Man and Biosphere Programme ആരംഭിച്ച വർഷം ?