Question:

രവി ഒരു സ്ഥലത്തുനിന്ന് 20 മീറ്റർ കിഴക്കോട്ട് സഞ്ചരിച്ചതിനുശേഷം ഇടത്തോട്ട് തിരിഞ്ഞ് 15 മീറ്റർ സഞ്ചരിക്കുന്നു. അതിനുശേഷം വലത്തോട്ട് തിരിഞ്ഞ് 10 മീറ്റർ സഞ്ചരിച്ച് വീണ്ടും വലത്തോട്ട് തിരിഞ്ഞ് 15 മീറ്റർ സഞ്ചരിക്കുന്നു. എന്നാൽ യാത്ര തിരിച്ചിടത്തുനിന്ന് രവി ഇപ്പോൾ എത്ര അകലത്തിലാണ്?

A30 മീ

B40 മീ

C25 മീ

D45 മീ

Answer:

A. 30 മീ

Explanation:

യാത്ര ആരംഭിച്ചിടത്തു നിന്നും 20+ 10 = 30m അകലെയാണ്


Related Questions:

വടക്ക് ദിശയിലേക്ക് തിരിഞ്ഞു നിൽക്കുന്ന ഒരു കുട്ടി അവിടെ നിന്ന് നേരേ ലംബമായി 3 മീറ്റർ മുമ്പോട്ടും അവിടെനിന്ന് 4 മീറ്റർ വലത്തോട്ടും വീണ്ടും 2 മിറ്റർ ഇടത്തോട്ടും സഞ്ചരിച്ചു. ഇപ്പോൾ കൂട്ടി തിരിഞ്ഞുനിൽക്കുന്ന ദിശയേത്?

ഒരാൾ 25 മീറ്റർ കിഴക്കോട്ട് നടന്നശേഷം ഇടത്തോട്ട് തിരിഞ്ഞ് 10 മീറ്ററും പിന്നീട് വലത്തോട്ട് തിരിഞ്ഞ് 20 മീറ്റർ വീണ്ടും വലത്തോട്ട് തിരിഞ്ഞ് 10 മീറ്ററും നടന്നു എങ്കിൽ അയാൾ പുറപ്പെട്ട സ്ഥലത്തുനിന്ന് എത്ര മീറ്റർ അകലെയാണ്?

ഒരാൾ 8 കിലോമീറ്റർ കിഴക്കോട്ട് കാറിൽ സഞ്ചരിക്കുന്നു. തുടർന്ന് 6 കിലോമീറ്റർ തെക്കോട്ട് സഞ്ചരിച്ചു. എന്നിട്ട് 4 കിലോമീറ്റർ കിഴക്കോട്ടുപോയി. തുടർന്ന് 6 കി.മീ. വടക്കോട്ട് സഞ്ചരിച്ചു. ഇപ്പോൾ അയാൾ പുറപ്പെട്ട സ്ഥലത്തുനിന്ന് എത്ര അകലെയാണ്?

A എന്ന ബിന്ദുവിൽ നിന്നും ഒരാൾ 40 കി.മീ. കിഴക്കോട്ടും അവിടെ നിന്നും നേരെ വലത്തോട്ട് 40 കി.മീ.ഉം അവിടെനിന്ന് നേരെ ഇടത്തോട്ട് 20 കി.മീ. ഉം അവിടെനിന്ന് നേരെ ഇടത്തോട്ട് 40 കി.മീ. ഉം വീണ്ടും അവിടെനിന്ന് വലത്തോട്ട് 10 കി.മീ. ഉം നടന്നു. A യിൽ നിന്നും ഇപ്പോൾ അയാൾ എത്ര അകലെയാണ്?

രാജു 3 Km തെക്കോട്ടു സഞ്ചരിച്ച ശേഷം ഇടത്തോട്ട് തിരിഞ്ഞു 8 km സഞ്ചരിച്ചു.പിന്നീട് വലത്തോട്ട് സഞ്ചരിച്ചു 3 km സഞ്ചരിച്ചു . പുറപ്പെട്ട സ്ഥലത്തു നിന്നും അയാൾ ഇപ്പോൾ എത്ര ദൂരെ ആണ് ?