Challenger App

No.1 PSC Learning App

1M+ Downloads

അടുത്തിടെ കേരളം മനുഷ്യ - മൃഗ സംഘർഷത്തെ സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചു. സംസ്ഥാന പ്രത്യേക ദൂരന്തവുമായി ബന്ധപ്പെട്ട് ഇനിപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക. താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ഏതാണ്/ഏതെല്ലാമാണ് ശരി ?

  1. തീരദേശ ശോഷണം കേരളത്തിലെ ഒരു സംസ്ഥാന പ്രത്യേക ദുരന്തമാണ്.
  2. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിന് ( SDRF) കീഴിൽ ലഭ്യമായ ഫണ്ടിന്റെ ഏകദേശം 40% ഇരകൾക്ക് അടിയന്തര സഹായം നല്കാൻ ഉപയോഗിക്കാം.
  3. വന്യജീവി സംരക്ഷണ നിയമം ഉൾപ്പെടെയുള്ള മറ്റ് മാനദണ്ഡങ്ങൾ മറികടന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് (SDMA) നടപടികൾ സ്വീകരിക്കാം.

    Aഎല്ലാം ശരി

    Bഒന്നും മൂന്നും ശരി

    Cഒന്ന് മാത്രം ശരി

    Dമൂന്ന് മാത്രം ശരി

    Answer:

    B. ഒന്നും മൂന്നും ശരി

    Read Explanation:

    സംസ്ഥാന പ്രത്യേക ദുരന്തം

    • അടുത്തിടെ കേരളം മനുഷ്യ - മൃഗ സംഘർഷത്തെ സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചു. അവ താഴെ നല്കിയിരിക്കുന്നവയാണ്.

    1. തീരദേശ ശോഷണം കേരളത്തിലെ ഒരു സംസ്ഥാന പ്രത്യേക ദുരന്തമാണ്.

    2. വന്യജീവി സംരക്ഷണ നിയമം ഉൾപ്പെടെയുള്ള മറ്റ് മാനദണ്ഡങ്ങൾ മറികടന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് (SDMA) നടപടികൾ സ്വീകരിക്കാം.


    Related Questions:

    ഇപ്പോഴത്തെ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അധ്യക്ഷൻ ആരാണ്

    സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയെ (SEC) സംബന്ധിച്ച് താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന(കൾ) കണ്ടെത്തുക:

    1. SEC-യുടെ അദ്ധ്യക്ഷൻ കേരള ചീഫ് സെക്രട്ടറിയാണ്.

    2. ദുരന്ത നിവാരണ നിയമത്തിലെ 22-ാം വകുപ്പ് പ്രകാരമാണ് ഇത് പ്രവർത്തിക്കുന്നത്.

    3. അഞ്ച് സർക്കാർ സെക്രട്ടറിമാർ SEC-യിൽ അംഗങ്ങളാണ്.

    4. കേരളത്തിൽ മഴ മുന്നറിയിപ്പുകൾ നൽകുന്നത് SEC-യുടെ ഉത്തരവാദിത്തമാണ്.

    കേരള സംസ്ഥാന ദുരന്ത നിവാരണ സേനയെ (KSDRF) സംബന്ധിച്ച് താഴെ പറയുന്നവയിൽ ഏതാണ്/ഏതൊക്കെയാണ് ശരിയല്ലാത്തത്?

    i. ദേശീയ ദുരന്ത നിവാരണ സേനയുടെ (NDRF) മാതൃകയിൽ 2012-ലാണ് ഇത് രൂപീകരിച്ചത്.
    ii. ഇത് ജില്ലാ കളക്ടറുടെ മേൽനോട്ടത്തിലാണ് പ്രവർത്തിക്കുന്നത്.
    iii. ഇതിന്റെ ആസ്ഥാനം മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് ആണ്.
    iv. NDRF-ൽ നിന്ന് പരിശീലനം ലഭിച്ച 200 അംഗങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
    v. കേരളത്തിലെ ദുരന്ത പ്രതികരണ ശേഷി വർദ്ധിപ്പിക്കുന്നതിനാണ് ഇത് സ്ഥാപിച്ചത്.

    താഴെ പറയുന്നവരിൽ കേരള ദുരന്ത നിവാരണ അതോറിറ്റിയിൽ മെമ്പറല്ലാത്തത് ? 

    1) മുഖ്യമന്ത്രി 

    2) റവന്യൂവകുപ്പ് മന്ത്രി 

    3) ആരോഗ്യവകുപ്പ് മന്ത്രി 

    4) കൃഷിവകുപ്പ് മന്ത്രി

    കേരളത്തിലെ മഴ മുന്നറിയിപ്പുകളെ സംബന്ധിച്ച് താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന(കൾ) കണ്ടെത്തുക:

    1. കനത്ത മഴ എന്നത് 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്ററിനും 115.5 മില്ലിമീറ്ററിനും ഇടയിലുള്ള മഴയാണ്.

    2. ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) കനത്ത മഴയ്ക്കും ചുഴലിക്കാറ്റിനും മുന്നറിയിപ്പ് നൽകുന്നു.

    3. അതിതീവ്ര മഴ എന്നത് 24 മണിക്കൂറിനുള്ളിൽ 204.5 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കുന്നതാണ്.

    4. ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ (DEOC) പൊതുജനങ്ങൾക്ക് മഴ മുന്നറിയിപ്പുകൾ നൽകുന്നു.