Challenger App

No.1 PSC Learning App

1M+ Downloads

പെറ്റീഷൻ ഓഫ് റൈറ്സ്നെ കുറിച്ച് താഴെപ്പറയുന്നവയിൽ ശരിയായ ഏതെല്ലാം

  1. 1628 ഇൽ ചാൾസ് ഒന്നാമൻ ഒപ്പുവച്ചു
  2. പാർലമെന്റിന്റെ സമ്മതമില്ലാതെ നികു(തി ചുമത്തുക, വിചാരണ കൂടാതെ തടവിൽ വയ്ക്കുക, പൗരന്മാരുടെ സ്വകാര്യ ഭവനങ്ങളിൽ പട്ടാളക്കാരെ ബലംപ്രയോഗിച്ച് താമസിപ്പിക്കുക, സമാധാന കാലത്തും  പട്ടാള നിയമം നടപ്പാക്കുക എന്നിങ്ങനെ രാജാവ് ചെയ്തു പോന്നിരുന്ന നാല് നിയമവിരുദ്ധമായ കാര്യങ്ങളിൽ നിന്ന് രാജാവിനെ വിലക്കുന്ന പ്രമാണം

    Aii മാത്രം ശരി

    Bഎല്ലാം ശരി

    Cഇവയൊന്നുമല്ല

    Di മാത്രം ശരി

    Answer:

    B. എല്ലാം ശരി

    Read Explanation:

      പെറ്റീഷൻ ഓഫ് റൈറ്റ് ( 1628)

    • പാർലമെന്റിന്റെ സമ്മതമില്ലാതെ നികു(തി ചുമത്തുക, വിചാരണ കൂടാതെ തടവിൽ വയ്ക്കുക, പൗരന്മാരുടെ സ്വകാര്യ ഭവനങ്ങളിൽ പട്ടാളക്കാരെ ബലംപ്രയോഗിച്ച് താമസിപ്പിക്കുക, സമാധാന കാലത്തും  പട്ടാള നിയമം നടപ്പാക്കുക എന്നിങ്ങനെ രാജാവ് ചെയ്തു പോന്നിരുന്ന നാല് നിയമവിരുദ്ധമായ കാര്യങ്ങളിൽ നിന്ന് രാജാവിനെ വിലക്കിക്കൊണ്ട് പെറ്റീഷൻ ഓഫ് റൈറ്റ് എന്ന പ്രമാണത്തിൽ ഒപ്പ് വെക്കാൻ രാജാവായ ചാൾസ് ഒന്നാമൻ നിര്ബന്ധിതനാനയി 
    • എന്നാൽ രാജാവ് പാർലമെന്റ് പിരിച്ചുവിട്ടു 11 വർഷം  (1629 – 1640) സ്വേച്ഛാധിപത്യ ഭരണം നടത്തുകയാണ് ഉണ്ടായത്

    Related Questions:

    താഴെ തന്നിരിക്കുന്നവയിൽ ട്യുഡർ രാജവംശവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

    1. ഹെൻറി അഞ്ചാമനാണ് ഇംഗ്ലണ്ടിൽ ട്യുഡർ ഭരണത്തിന് തുടക്കം കുറിച്ചത്.

    2.1485 മുതൽ 1603 വരെയാണ് ട്യുഡർ രാജവംശത്തിൻ്റെ ഭരണം നിലനിന്നിരുന്നത്.

    3.ഫ്യൂഡൽ പ്രഭുക്കന്മാരുടെ അധികാരങ്ങളെ നിയന്ത്രിച്ച് ട്യുഡർ രാജാക്കന്മാർ പാർലമെൻറ്മായി സഹകരിച്ച് ഭരണം നടത്തി.

    ഇംഗ്ളണ്ടിൽ രാജാവിന്റെ ഏകാധിപത്യഭരണം അവസാനിപ്പിച്ച് പാർലമെന്റിന്റെ അധികാരങ്ങൾ വർദ്ധിപ്പിക്കാൻ കാരണമായ വിപ്ലവമേത്?
    ജെയിംസ് ഒന്നാമന് ശേഷം ഇംഗ്ലണ്ടിൽ അധികാരത്തിൽ വന്നത്?
    ഇംഗ്ലണ്ടിൽ നടന്ന രക്തരഹിത വിപ്ലവത്തിനുശേഷം രാജാവായിരുന്ന ജെയിംസ് രണ്ടാമൻ ഏത് രാജ്യത്തേക്കാണ് പലായനം ചെയ്തത്
    ശതവത്സര യുദ്ധത്തിന്റെ ആരംഭകാലത്ത് ഇംഗ്ലണ്ട് ഭരിച്ചിരുന്നത് ?