App Logo

No.1 PSC Learning App

1M+ Downloads

മേൽമണ്ണുമായി ബന്ധപ്പെട്ട, ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ഏതെല്ലാം തെറ്റാണ് ?

  1. മേൽമണ്ണ് ഏകദേശം ഒരടി കനത്തിൽ കാണപ്പെടുന്നു.
  2. മേൽമണ്ണ് രൂപപ്പെടുവാൻ അനേകം വർഷങ്ങൾ എടുകുന്നു.
  3. മേൽമണ്ണ് നഷ്ടപ്പെടാൻ ഇടയാവുന്ന ഒരു സാഹചര്യം വരൾച്ചയാണ്.
  4. മേൽമണ്ണിനെ അപേക്ഷിച്ച് അടിമണ്ണിൽ ജൈവാംശം വളരെ കൂടുതലാണ്.

    Aഎല്ലാം തെറ്റ്

    B3 മാത്രം തെറ്റ്

    C4 മാത്രം തെറ്റ്

    D3, 4 തെറ്റ്

    Answer:

    D. 3, 4 തെറ്റ്

    Read Explanation:

    Note:

    മേൽമണ്ണിനെ അപേക്ഷിച്ച്, അടിമണ്ണിൽ ജൈവാംശം വളരെ കുറവാണ്.

    • മേൽമണ്ണിനെ അപേക്ഷിച്ച്, അടിമണ്ണിൽ ജൈവാംശം വളരെ കുറവാണ്.
    • കാരണം സസ്യജാലങ്ങൾ ജീർണിക്കുന്നതും, വിഘടിക്കുന്നതുമൊക്കെ ഈ മേൽമണ്ണിലാണ്. 

     

    മേൽമണ്ണ് നഷ്ടപ്പെടാൻ ഇടയാവുന്ന സാഹചര്യങ്ങളിൽ ഒന്ന് വരൾച്ച അല്ല.

    • മേൽമണ്ണ് നഷ്ടപ്പെടാൻ ഇടയാവുന്ന സാഹചര്യങ്ങളിൽ ഒന്ന് വെള്ളപ്പൊക്കം ആണ്.
    • വെള്ളപ്പൊക്കം, മരം മുറിക്കൽ, ഖനനം, നിർമ്മാണ പ്രവർത്തനങ്ങൾ, ശക്തമായ കാറ്റ് തുടങ്ങിയവ മേൽമണ്ണ് നഷ്ടപ്പെടാൻ ഇടയാക്കുന്ന സാഹചര്യങ്ങൾ ആണ്.          

     


    Related Questions:

    ഉപയോഗ ശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഏതെല്ലാം രീതികളിൽ ദോഷകരമാണ് ? ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ഏതെല്ലാം ശെരിയാണ്.

    1. പ്ലാസ്റ്റിക് ബാക്ടീരിയയുടെ സഹായത്തോടെ മണ്ണിൽ വിഘടിക്കുന്നു.  
    2. മണ്ണിലേക്ക് ജലം ഇറങ്ങുന്നതു പ്ലാസ്റ്റിക് തടയുന്നു.
    3. വേരുകളുടെ വളർച്ച പ്ലാസ്റ്റിക് തടസ്സപ്പെടുത്തുന്നില്ല.
    കുടിവെള്ളമായി ഉപയോഗിക്കാവുന്ന ജലത്തിൻ്റെ pH മൂല്യം ?

    ചുവടെ നൽകിയിരിക്കുന്നവയിൽ ഏത് മണ്ണിലാണ് ജൈവാംശം ഏറ്റവും കൂടുതൽ ഉള്ളത് ?

    1. മണൽ
    2. ചെമ്മണ്ണ്
    3. മരങ്ങൾ നിറഞ്ഞ സ്ഥലത്തെ മണ്ണ്

    രാസകീടനാശിനികളും, രാസവളങ്ങളും പ്രകൃതിക്കും, അതിലെ ജീവജാലങ്ങൾക്കും ഹാനികരമാണ്. ചുവടെ പറയുന്നവയിൽ ഏതെല്ലാം തെറ്റാണ് ?   

    1. രാസകീടനാശിനികൾ കൃഷി നശിപ്പിക്കുന്ന കീടങ്ങളെ മാത്രമേ നശിപ്പിക്കുന്നുളളു.
    2. രാസവളങ്ങൾ മണ്ണിന്റെ അസിഡിറ്റിയെ ബാധിക്കുന്നു.
    3. രാസവളങ്ങൾ മണ്ണിരയുടെയും, മണ്ണിലെ സൂക്ഷ്മജീവികളുടെയും നാശത്തിനു കാരണമാകുന്നു.

    ചുവടെ നൽകിയിരിക്കുന്നവയിൽ, ജലത്തിന്റെ ഗുണനിലവാരത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതെല്ലാം ?

    1. ജലത്തിന്റെ ഓക്സിജൻ അളവ്
    2. ജലത്തിലെ സൂക്ഷ്മജീവികളുടെ സാന്നിധ്യം
    3. ജലത്തിലെ ധാതുക്കളുടെ അളവ്
    4. ജലത്തിലെ അലേയമായ മാലിന്യങ്ങളുടെ സാന്നിധ്യം