Challenger App

No.1 PSC Learning App

1M+ Downloads

'Right to notice' എന്ന അവകാശവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. ഏതൊരു ഹിയറിങ്ങിന്റെയും തുടക്കം നോട്ടീസാണ്.
  2. ഫലപ്രദമായ പ്രതിരോധം തീർക്കാൻ ബന്ധപ്പെട്ട വ്യക്തിയെ പ്രാപ്തനാക്കുന്നതിന് ആവശ്യമായ വിവരങ്ങളും മറ്റ് ഘടകങ്ങളും നോട്ടീസ് നൽകുന്നുണ്ടോ എന്നതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസിന്റെ പര്യാപ്തതയുടെ പരിശോധന നടത്തുന്നത്.
  3. നോട്ടീസിൽ ഒരു കുറ്റകൃത്യത്തെക്കുറിച്ചു മാത്രമേ പ്രതിപാദിച്ചിട്ടുള്ളൂ എങ്കിലും അതിൽ പ്രതിപാദിക്കാത്ത മറ്റ് കുറ്റങ്ങൾക്ക് ശിക്ഷ നൽകാവുന്നതാണ്.

    Aii മാത്രം ശരി

    Bi, ii ശരി

    Cii, iii ശരി

    Dഇവയൊന്നുമല്ല

    Answer:

    B. i, ii ശരി

    Read Explanation:

    നോട്ടീസിൽ ഒരു കുറ്റകൃത്യത്തെക്കുറിച്ചു പ്രതിപാദിച്ചിട്ടുള്ളൂ എങ്കിൽ അതിൽ പ്രതിപാദിക്കാത്ത മറ്റ് കുറ്റങ്ങൾക്ക് ശിക്ഷ നൽകുവാൻ പാടില്ല.


    Related Questions:

    കേരള ഗവണ്മെന്റ് സെർവന്റ്സ് കണ്ടക്ട് റൂൾസ് 1960 ലെ ഏത് വകുപ്പാണ് സർക്കാർ ഓഫീസുകളിലോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ സർക്കാർ ജീവനക്കാർ പുകവലിക്കാൻ പാടില്ല എന്ന് പരാമർശിക്കുന്നത് ?

    താഴെ കൊടുത്തിരിക്കുന്നവയിൽ സംസ്ഥാന ഇലക്ഷൻ കമ്മീഷന്റെ പ്രധാന കർത്തവ്യങ്ങളിൽ ഉൾപ്പെടാത്തത് ഏത്?

    1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ മേൽനോട്ടം വഹിക്കുക
    2. നേതൃത്വം നൽകുക
    3. സംസ്ഥാന പാർട്ടികൾക്ക് അംഗീകാരം നൽകുക
    4. വോട്ടർ പട്ടിക തയ്യാറാക്കുക
      2025 ഒക്ടോബറിൽ പുരുഷന്മാർക്ക് 40% അംഗത്വം നൽകാൻ നിയമാവലിയിൽ ഭേദഗതി വരുത്തിയത്?
      2025 ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഉൾപ്പെടാത്ത കേരളത്തിലെ ഏക മുൻസിപ്പാലിറ്റി?
      KIIFB സ്ഥാപിതമായ വർഷം.?