App Logo

No.1 PSC Learning App

1M+ Downloads
സാഫോ, പിന്ദാർ തുടങ്ങിയ കവികൾ ആരുടെ കാലഘട്ടത്തിലാണ് ജീവിച്ചിരുന്നത് ?

Aഅലക്സാണ്ടർ ചക്രവർത്തി

Bപെരിക്കിൾസ്

Cജൂലിയസ് സീസർ

Dഹോമർ

Answer:

B. പെരിക്കിൾസ്

Read Explanation:

പെരിക്കിൾസിൻ്റെ സുവർണ്ണകാലം (469-429 ബിസിഇ)

  • പെരിക്കിൾസിൻ്റെ നേതൃത്വത്തിൽ ഏഥൻസിലെ ജനാധിപത്യം അതിൻ്റെ ഏറ്റവും വലിയ ഉയരത്തിലെത്തി. 

  • രാഷ്‌ട്രീയത്തിൽ അദ്ദേഹം വലിയ തീവ്ര ചിന്തകതികരനായിരുന്നു 

  • അദ്ദേഹം ക്ലിസ്റ്റീനസിൻ്റെ കൊച്ചുമകനായിരുന്നു. 

  • ഏഥൻസിൽ ജനാധിപത്യത്തിന് അടിത്തറ പാകുന്ന ജോലി പൂർത്തിയാക്കിയത് അദ്ദേഹമാണ്. 

  • അദ്ദേഹം 'ആർക്കോപാഗസിൻ്റെ' (നിയമനിർമ്മാണ സമിതി) രാഷ്ട്രീയ അധികാരങ്ങൾ എടുത്തൊഴിവാക്കി 

  • അത് കൗൺസിൽ ഓഫ് 500 ലേക്ക് മാറ്റുകയും ചെയ്തു. 

  • ഈ ബോഡി അക്ലീസിയ / Acclesia - അസംബ്ലിക്ക് നടപടികൾ നിർദ്ദേശിച്ചു.

  • ഏഥൻസിലെ എല്ലാ പൗരന്മാരും ഇതില്  സ്വതന്ത്രമായി ചർച്ച ചെയ്യുകയും നിയമങ്ങൾ പാസാക്കുകയും ചെയ്തു. 

  • അസംബ്ലി തിരഞ്ഞെടുത്ത പത്ത് ജനറൽമാരുടെ ഒരു ബോർഡ് ഒരുതരം കാബിനറ്റായി പ്രവർത്തിച്ചു. 

  • ഏകദേശം 15 വർഷത്തോളം പെരിക്കിൾസ് ഈ ബോർഡിൻ്റെ പ്രസിഡൻ്റായിരുന്നു. 

  • ജനറൽമാർ അസംബ്ലിക്ക് കീഴിയിലായിരുന്നു, അതിനാൽ ഏകാധിപതികളാകാൻ കഴിഞ്ഞില്ല

  • പെരിക്ലിയൻ കാലഘട്ടത്തിലെ മറ്റൊരു പ്രധാന സവിശേഷത ജൂറി സമ്പ്രദായമായിരുന്നു

  • എല്ലാ വർഷവും ഏകദേശം 5000 ജൂറി അംഗങ്ങളെ ഒരു വർഷത്തേക്ക് തിരഞ്ഞെടുത്തു. 

  • ദരിദ്രരായ പൗരന്മാർ പോലും രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെട്ടു 

  • നേരിട്ടുള്ള ജനാധിപത്യം (Direct democracy) ആയിരുന്നു

  • പേർഷ്യൻ യുദ്ധത്തിൽ തകർന്ന ഏഥൻസ് പെരിക്കിൾസ് പുനർനിർമ്മിച്ചു

  • കലയിലും വാസ്തുവിദ്യയിലും പുരോഗതിയുടെ കേന്ദ്രമായി ഏഥൻസ് മാറി

  • വളരെ വലിയ പൊതു കെട്ടിടങ്ങൾ നിർമ്മിക്കപ്പെട്ടു അത് ഏഥൻസിനെ മനോഹരമാക്കി

  • പ്രസിദ്ധമായ പാർഥെനോൺ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത് നിറമുള്ള മാർബിൾ കല്ലുകൾ കൊണ്ടാണ്. 

  • ഏറ്റവും മനോഹരമായ ക്ഷേത്രമായിരുന്നു അത്

  • പെരിക്കിൾസ് സംഗീതത്തെ സംരക്ഷിക്കുകയും ചെയ്തു. 

  • നഗരത്തെ വിദേശ ആക്രമണകാരികളിൽ നിന്ന് സംരക്ഷിക്കുന്നതിനായി അദ്ദേഹം നഗരത്തെ പിറേയസ് തുറമുഖവുമായി ബന്ധിപ്പിക്കുന്ന "നീണ്ട മതിലുകൾ" നിർമ്മിച്ചു.

  • പെരിക്കിൾസിൻ്റെ കാലഘട്ടം സോക്രട്ടീസിനെയും അദ്ദേഹത്തിൻ്റെ ശിഷ്യനായ പ്ലേറ്റോയെയും പോലുള്ള മഹത്തായ തത്ത്വചിന്തകരെ സൃഷ്ടിച്ചു. 

  • ഗ്രീക്ക് നാടകങ്ങളുടെ സുവർണ്ണകാലമായിരുന്നു അത്. 

  • എസ്കിലസ്, സോഫോക്കിൾസ്, യൂറിപ്പിഡീസ് എന്നിവർ ദുരന്ത നാടകങ്ങൾ എഴുതിയ മഹാനായ നടകകൃത്തുകളായിരുന്നു 

  • ഹെറോഡൊട്ടസ് (484-424 B.C.E) ചരിത്രത്തിൻ്റെ പിതാവായി കണക്കാക്കപ്പെടുന്നു. 

  • പെരിക്ലിയൻ യുഗത്തിലെ മറ്റൊരു പ്രശസ്ത ചരിത്രകാരനായിരുന്നു തുസിഡൈഡ്സ് (ബിസി 471-400). 

  • സാഫോ, പിന്ദാർ തുടങ്ങിയ കവികൾ ഈ കാലഘട്ടത്തിലാണ് ജീവിച്ചിരുന്നത്. 

  • 'വൈദ്യശാസ്ത്രത്തിൻ്റെ പിതാവ്' ആയി കണക്കാക്കപ്പെടുന്ന ഹിപ്പോക്രാറ്റസ് ഈ കാലഘട്ടത്തിൽ ജീവിച്ചിരുന്നത്


Related Questions:

സിയൂസ് ദേവനെ പ്രീതിപ്പെടുത്താൻ ഒളിമ്പിക് ഗെയിംസ് ആരംഭിച്ചത് ?
ഗ്രീക്കിലെ സിറ്റി സ്റ്റേറ്റിലെ ഏറ്റവും ഉയർന്ന സ്ഥലത്ത്, പ്രതിരോധത്തിനായി നിലകൊണ്ടത് :
ടിബർ നദിയിൽ ഉപേക്ഷിക്കപ്പെട്ട റോമുലസിനെയും റെമുസിനെയും ആദ്യം കണ്ടെത്തി പാലൂട്ടി സംരക്ഷിച്ചത് ആരാണ് ?
ഒരു കൃതിപോലും എഴുതാതെ പ്രസിദ്ധനായ ഗ്രീസിലെ തത്വചിന്തകൻ ആര് ?
റോമക്കാർ ഫലഭൂയിഷ്ടതയുടെ ദേവതയായി ആരാധിച്ചിരുന്നത് ആരെയാണ് ?