Challenger App

No.1 PSC Learning App

1M+ Downloads
വൈജ്ഞാനികവും മാനസികവുമായ അസന്തുലിതാവസ്ഥ പഠനത്തിലേക്ക് നയിക്കുന്നുവെന്ന് അഭിപ്രായപ്പെട്ട ശാസ്ത്രജ്ഞൻ :

Aബ്രൂണർ

Bപിയാഷെ

Cഗോൾമാൻ

Dബ്ലൂംഫീൽഡ്

Answer:

B. പിയാഷെ

Read Explanation:

പിയാഷെയുടെ പഠന സങ്കല്പം

  • പുതിയ അനുഭങ്ങൾ വൈജ്ഞാനിക ഘടന (Cognitive domain) യിൽ സൃഷ്ടിക്കുന്ന അസന്തുലിതാവസ്ഥ പരിഹരിക്കാൻ രണ്ടു മാർഗങ്ങളാണ് പൊതുവെ സ്വീകരിക്കാറുള്ളത് എന്ന് പിയാഷെ അഭിപ്രായപ്പെടുന്നു. അവ സ്വാംശീകരണവും (Assimilation) സംസ്ഥാപനവും (Accomodation) ആണ്.
  • കുട്ടി ഒഴിഞ്ഞ പാത്രമല്ല. അവനിൽ ധാരാളം മുന്നറിവുകളുണ്ട് അവൻ ഗവേഷകനും അനുഭവങ്ങളിലൂടെ അറിവ് നിർമ്മിക്കുന്നവനുമാണ്.
  • പഠനം ഇച്ഛാപൂർവ്വം നടക്കുന്ന ഒരു സ്വാഭാവിക പ്രക്രിയയാണ്. അത് തീർത്തും ഒരു ജീവ ശാസ്ത്ര പ്രക്രിയയാണ്. പരിഹരിക്കപ്പെടേണ്ട വൈജ്ഞാനിക അസന്തുലിതാവസ്ഥ പഠനത്തിലേക്ക് നയിക്കുന്നു. .
  • നിലവിലുള്ള വൈജ്ഞാനിക ഘടനയുമായി സമരസപ്പെടാത്ത ഏതു വിജ്ഞാന ഘടകവും നിരർത്ഥകമായി അനുഭവപ്പെടും. നിയതമായ വികാസഘട്ടങ്ങളിലൂടെ കടന്നു പോകുന്നതിനനുസരിച്ച് ജ്ഞാതൃഘടന സങ്കീർണമാകുന്നു.
  • വൈജ്ഞാനിക വികാസം നടക്കുന്നത് അനുരൂപീകരണം (Adaptation) സംയോജനം (Organisation) എന്നീ പ്രക്രിയകൾ വഴിയാണ്. ബാഹ്യലോകവുമായി പൊരുത്തപ്പെടുന്നതിന് പരിസ്ഥിതിയുമായി ഇടപെട്ടുകൊണ്ട് സീമകൾ നിർമ്മിച്ചെടുക്കുന്ന പ്രക്രിയയാണ് അനുരൂപീകരണം. സ്വാംശീകരണം, സംസ്ഥാപനം എന്നീ രണ്ടു രീതികളിലൂടെയാണ് അനുരൂപീകരണം നടക്കുന്നത്.
  • സീമകളുടെ ആന്തരിക പുനർവിന്യാസവും കൂട്ടിച്ചേർക്കലും വഴി ശക്തവും പരസ്പര ബന്ധിതവുമായ ഒരു ജ്ഞാതൃഘടന രൂപം കൊള്ളുന്ന പ്രക്രിയയാണ് സംയോജനം (organisation)
 

Related Questions:

കുട്ടികളെ കൊച്ചുശാസ്ത്രജ്ഞർ എന്ന് വിശേഷിപ്പിച്ചത്
ദി കൾച്ചർ ഓഫ് എഡ്യൂക്കേഷൻ എന്ന കൃതി യുടെ കർത്താവ്
താഴെപ്പറയുന്നവയിൽ ശാരീരിക ചലനപരമായ ബുദ്ധിവികാസത്തിന് അനുയോജ്യമായ പഠന പ്രവർത്തനം ഏത് ?
താഴെ കൊടുത്തവയിൽ പ്രത്യേക പരിഗണനയർഹിക്കുന്നവർക്കു വേണ്ടി തയ്യാറാക്കിയ ആദ്യത്തെ നിയമം ഏത് ?
'ടെർമിനൽ ഫീഡ്ബാക്ക്' എന്നത് പഠനത്തെ സംബന്ധിച്ചു പഠിതാവിന് നൽകുന്നത്?