Challenger App

No.1 PSC Learning App

1M+ Downloads

ബുദ്ധൻ ദുഃഖത്തിന് കാരണമായ തൃഷ്ണയെ അതിജീവിക്കാൻ നിർദ്ദേശിച്ച അഷ്ടാംഗമാർഗങ്ങളിൽ ശരിയായവ തിരഞ്ഞെടുക്കുക :

  1. ശരിയായ വിശ്വാസം
  2. ശരിയായ ജീവിതം
  3. ശരിയായ പ്രവൃത്തി
  4. ശരിയായ പരിശ്രമം
  5. ശരിയായ വാക്ക്

    Aഎല്ലാം ശരി

    Bനാല് മാത്രം ശരി

    Cഒന്ന് മാത്രം ശരി

    Dരണ്ട് മാത്രം ശരി

    Answer:

    A. എല്ലാം ശരി

    Read Explanation:

    Buddhism / ബുദ്ധമതം

    • ബി. സി. 563ൽ നേപ്പാളിലെ കപില വസ്തുവിലെ ലുംബിനി വനത്തിൽ വെച്ച് ശുദ്ധോദന രാജാവിന്റെയും മഹാമായയുടെയും പുത്രനായാണ് ഗൗതമ ബുദ്ധൻ ജനിച്ചത്.

    • ബുദ്ധന്റെ ശരിയായിട്ടുള്ള പേര് സിദ്ധാർത്ഥൻ എന്നാണ്.

    • ശാക്യവംശത്തിൽ ജനിച്ചതിനാൽ ശാക്യമുനിയെന്നും ബുദ്ധൻ അറിയപ്പെട്ടു.

    • ഭാര്യ യശോധര, മകൻ രാഹുലൻ

    • ജീവിതത്തോട് വിരക്തി തോന്നിയ സിദ്ധാർത്ഥൻ വീട് വിട്ടിറങ്ങുകയും ബീഹാറിലെ ബുദ്ധഗയയിലെ നിരഞ്ജന നദീതീരത്തുള്ള ആൽമര ചുവട്ടിൽവെച്ച് നിർവ്വാണം നേടുകയും ചെയ്തു.

    • തൃഷ്ണയാണ് ദുഃഖത്തിന് കാരണം എന്ന് അദ്ദേഹം പറഞ്ഞു. അതിനെ അതിജീവിക്കാൻ അദ്ദേഹം അഷ്ടാംഗമാർഗ്ഗം നിർദ്ദേശിച്ചു.

    1. ശരിയായ വിശ്വാസം

    2. ശരിയായ വാക്ക്

    3. ശരിയായ ജീവിതം

    4. ശരിയായ സ്മരണ

    5. ശരിയായ ചിന്ത

    6. ശരിയായ പ്രവൃത്തി

    7. ശരിയായ പരിശ്രമം

    8. ശരിയായ ധ്യാനം


    Related Questions:

    ജൈനമതത്തിന്റെ പരമപ്രധാനമായ തത്ത്വം ?

    What are the books included in Vinaya Pitaka?

    1. Parajika
    2. Mahavagga
    3. Parivara
    4. Pachittiya

      ഇന്ത്യയിലെ ഏത് രാജാക്കന്മാരിൽനിന്നും ലഭിച്ച ആത്മാർത്ഥമായ പ്രോത്സാഹനമാണ് ബുദ്ധമതത്തിൻ്റെ വളർച്ചയ്ക്കു സഹായകമായത് ?

      1. അശോകൻ
      2. കനിഷ്കൻ
      3. ഹർഷൻ
        ബുദ്ധൻ സംസാരിച്ചിരുന്ന ഭാഷ

        ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

        1. ബി.സി. 700-ാമാണ്ടു മുതൽ ഇരുമ്പിന്റെ ഉപയോഗത്തെ ആസ്പദമാക്കിയുള്ള ഒരു പുതിയ സാങ്കേതികവിദ്യ നിലവിൽവന്നു. 
        2. ഇരുമ്പു കൊണ്ടുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് കാടുകൾ വെട്ടിത്തെളിക്കുകയും നൂതനമാർഗ്ഗങ്ങൾ സ്വീകരിച്ചുകൊണ്ടുള്ള കൃഷിസമ്പ്രദായം പ്രചരിപ്പിക്കുകയും ചെയ്‌തു. 
        3. ഇതേത്തുടർന്ന് നെല്ല്, പരുത്തി, കരിമ്പ് എന്നീ കാർഷിക വിളകളിൽനിന്നുള്ള വരവ് പൂർവാധികം വർദ്ധിച്ചു.  പക്ഷേ, ഇക്കാലത്ത് യാഗ ഹോമാദികൾക്കും ഭക്ഷണത്തിനുമായി കന്നുകാലികളെ യാതൊരു വിവേചനവുമില്ലാതെ കൊന്നൊടുക്കിയിരുന്നു.