Challenger App

No.1 PSC Learning App

1M+ Downloads

കാൾ റോജേഴ്‌സ് മുന്നോട്ടുവെച്ച ഫലപ്രദമായ പഠനത്തിൻറെ ഉപാധികളിൽ ശരിയായവ തിരഞ്ഞെടുക്കുക :

  1. അധ്യാപകന്‍ പഠിതാവുമായി താദാത്മ്യം പ്രാപിക്കണം
  2. പുതിയ സന്ദര്‍ഭത്തില്‍ കുട്ടിക്കുണ്ടാവുന്ന പ്രശ്നങ്ങള്‍ അനുതാപത്തോടെ ഉള്‍ക്കൊള്ളണം
  3. കുട്ടിക്കു ബന്ധമുള്ള യഥാര്‍ഥ പഠനപ്രശ്നങ്ങളുമായി കുട്ടിയെ ബന്ധപ്പെടുത്തണം
  4. അധ്യാപകന്‍ ഊഷ്മളതയോടെ പഠിതാവിനെ സ്വീകരിക്കണം

    Aഎല്ലാം ശരി

    B1 മാത്രം ശരി

    C4 മാത്രം ശരി

    D3 മാത്രം ശരി

    Answer:

    A. എല്ലാം ശരി

    Read Explanation:

    മാനവികതാ സമീപനം (The Humanistic Approach)

    • മനുഷ്യൻ, മനുഷ്യത്വം എന്നിവക്ക് പ്രാധാന്യം നൽകുന്നു 

     

    • വ്യക്തിത്വത്തെ കുറിച്ചുള്ള മാനവികതാ  സമീപനം മുന്നോട്ടുവെച്ച മനശാസ്ത്രജ്ഞർ :- 
      • കാൾ റോജേഴ്‌സ് 
      • അബ്രഹാം മാസ്‌ലോ 

     

    കാൾ റോജേഴ്‌സ് - ആത്മാവബോധ സിദ്ധാന്തം (Self Theory)

    • ഓരോ വ്യക്തിക്കും തൻ്റെ വിധിയെ തിരുത്തിയെഴുതാനും തൻ്റെ സ്വത്വത്തെ താനാഗ്രഹിക്കുന്ന രീതിയില്‍ സാക്ഷാത്കരിക്കാനും കഴിയുമെന്ന് ഉദ്ഘോഷിച്ച വ്യക്തിയാണ് കാള്‍ റോജേഴ്സ്. 
    • വ്യക്തിയുടെ ആത്മബോധത്തെ തട്ടിയുണര്‍ത്തുകയാണ് വേണ്ടത്.
    • കുട്ടികളുടെ കാര്യത്തില്‍ അധ്യാപകര്‍ ഈ ഉത്തരവാദിത്തം നിര്‍വഹിക്കണമെന്ന് റോജേഴ്സ് കരുതുന്നു.
    • പ്രശ്നങ്ങള്‍ പരിഹരിച്ചുകൊടുക്കുകയല്ല വേണ്ടത്. മറിച്ച് അത് സ്വയം പരിഹരിക്കാനുള്ള കഴിവും ആത്മവിശ്വാസവും വളര്‍ത്തുകയാണ്.
    • ഒരു വ്യക്തിക്കും മറ്റൊരാളെ പഠിപ്പിക്കാനാവില്ലെന്നും മറിച്ച് പഠനത്തെ സുഗമമാക്കാനേ സാധിക്കൂ എന്നും റോജേഴ്സ് ചൂണ്ടിക്കാട്ടി. 

    ഫലപ്രദമായ പഠനത്തിന് ചില ഉപാധികള്‍ അദ്ദേഹം മുന്നോട്ടുവെക്കുന്നു.

    • കുട്ടിക്കു ബന്ധമുള്ള യഥാര്‍ഥ പഠനപ്രശ്നങ്ങളുമായി കുട്ടിയെ ബന്ധപ്പെടുത്തണം
    • അധ്യാപകന്‍ പഠിതാവുമായി താദാത്മ്യം പ്രാപിക്കണം
    • അധ്യാപകന്‍ ഊഷ്മളതയോടെ പഠിതാവിനെ സ്വീകരിക്കണം
    • അധ്യാപകന് പഠിതാവിനോട് ഉപാധികളില്ലാത്ത താത്പര്യം വേണം
    • പുതിയ സന്ദര്‍ഭത്തില്‍ കുട്ടിക്കുണ്ടാവുന്ന പ്രശ്നങ്ങള്‍ അനുതാപത്തോടെ ഉള്‍ക്കൊള്ളണം

     


    Related Questions:

    ഫ്രോയിഡിൻ്റെ മനോ-ലൈംഗിക വികസനത്തിലെ ആദ്യ വികസന മേഖല :
    ഇന സമീപനവുമായി ബന്ധപ്പെട്ട വക്താക്കളിൽ പെടാത്തത് ആര്
    ഫ്രോയിഡിന്റെ അഭിപ്രായത്തിൽ വ്യക്തിത്വത്തിന് മൂന്ന് തലങ്ങളുണ്ട്. അവയിൽ ഒന്നാണ് ഇദ്ദ്. ഇദ്ദ് പ്രവർത്തിക്കുന്നത് :
    Which of these describes a person giving instrumental, or tangible support, a principle category of social support ?
    സാപ്രത്യക്ഷണ പരീക്ഷ (Children'sApperception Test)ഉപയോഗിക്കുന്നത് കുട്ടിയുടെ