Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിട്ടുള്ള ജോഡികളിൽ ശരിയായവ തിരഞ്ഞെടുക്കുക.

  1. നന്ദാദേവി - ഹിമാദ്രി
  2. ഡാർജിലിംഗ് - ഹിമാചൽ
  3. ഡെറാഡൂൺ - സിവാലിക്ക്

    Aഇവയൊന്നുമല്ല

    Bഎല്ലാം ശരി

    Cമൂന്ന് മാത്രം ശരി

    Dരണ്ട് മാത്രം ശരി

    Answer:

    B. എല്ലാം ശരി

    Read Explanation:

    നന്ദാദേവി:

    • 8000 മീറ്ററിന് മുകളിൽ ഉയരമുള്ള അനേകം കൊടുമുടികൾ സ്ഥിതിചെയ്യുന്ന ഹിമാദ്രി യിൽ തന്നെയാണ് ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ 23-ാമത്തെ കൊടുമുടിയായ നന്ദാദേവി സ്ഥിതിചെയ്യുന്നത്.
    • കാഞ്ചൻജംഗക്കു ശേഷം ശേഷം ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി ആണ് നന്ദാദേവി.
    • നന്ദാദേവിക്ക് ഏതാണ്ട് 7817 മീ. ഉയരമുണ്ട്. 
    • നങ്ഗപർവതത്തിനും നംചബറുവയ്ക്കും മധ്യേയായി സ്ഥിതി ചെയ്യുന്ന ഈ പർവത ശൃങ്ഗം ഉത്തർഖണ്ഡ് സംസ്ഥാനത്തിന്റെ ഭാഗമാണ്.

    ഡാർജിലിംഗ്:

    • ഹിമാചലിൻ്റെ തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു സുഖവാസകേന്ദ്രം ആണ് ഡാർജിലിംഗ്.
    • പശ്ചിമ ബംഗാളിലാണ് ഡാർജിലിങ് ഹിൽ സ്റ്റേഷൻ സ്ഥിതിചെയ്യുന്നത്.

    ഡെറാഡൂൺ:

    • നീളമേറിയതും വിസ്തൃതവുമായ താഴ്‌വരകൾ(ഡൂണുകൾ)കാണപ്പെടുന്ന സിവാലിക്കിൽ സ്ഥിതി ചെയ്യുന്നു,
    • ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ താൽക്കാലികതലസ്ഥാനമാണ്‌ ഡെറാഡൂൺ.
    • സർവേ ഓഫ് ഇന്ത്യ, ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, രാഷ്ട്രീയ ഇന്ത്യൻ മിലിറ്ററി കോളേജ്, ഇന്ത്യൻ മിലിറ്ററി അക്കാദമി, ഡൂൺ സ്കൂൾ എന്നീ പ്രമുഖ സ്ഥാപനങ്ങൾ ഇവിടെ സ്ഥിതിചെയ്യുന്നു.

    Related Questions:

    ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ മൗണ്ട് എവറസ്റ്റ് സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ് ?

    കിഴക്കൻ തീര സമതലത്തിനെ കുറിച്ച് താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏത്?

    1. ബംഗാള്‍ ഉള്‍ക്കടലിനും പൂര്‍വഘട്ടത്തിനുമിടയില്‍ സ്ഥിതി ചെയ്യുന്നു.
    2. കോറമണ്ഡല്‍ തീരസമതലം, വടക്കന്‍ സിര്‍ക്കാര്‍സ് തീരസമതലം എന്നിവ ഉപവിഭാഗങ്ങളാണ്
    3. പടിഞ്ഞാറൻ തീരസമതലത്തിനെ അപേക്ഷിച്ച് താരതമ്യേന വീതി കൂടുതലാണ്
      നുബ്ര നദി ഉത്ഭവിക്കുന്നത് എവിടെ നിന്ന് ?
      താഴെ തന്നിരിക്കുന്ന വിശേഷണനങ്ങളിൽ ഹിമാലയത്തിനു യോജിക്കാത്തത് ?
      ഉപദ്വീപീയ നദിയായ ഗോദാവരി ഉത്ഭവിക്കുന്നത് എവിടെ നിന്നാണ് ?