Challenger App

No.1 PSC Learning App

1M+ Downloads

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :

  1. ഇന്ത്യയുടെ പൂർവതീര സമതലത്തിൻ്റെ തെക്കൻ ഭാഗം കോറമാൻഡൽ തീരം എന്നറിയപ്പെടുന്നു 
  2. കന്യാകുമാരി മുതൽ കൃഷ്‌ണാനദിയുടെ അഴിമുഖം വരെ കോറമാൻഡൽ തീരമെന്നും അവിടുന്ന് സുന്ദർബൻസ് വരെയുള്ള ഭാഗം നോർത്ത് സിർക്കാർ എന്നും അറിയപ്പെടുന്നു.
  3. വടക്കു കിഴക്കൻ മൺസൂണിലൂടെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന തീരസമതലം - കൊറമാണ്ടൽ
  4. പശ്ചിമതീരവും പൂർവ്വതീരവും സന്ധിക്കുന്നത് കന്യാകുമാരിയിലാണ്

    Aമൂന്ന് മാത്രം ശരി

    Bഒന്ന് മാത്രം ശരി

    Cരണ്ട് മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    പൂർവ്വ തീരസമതലം

    • ഗംഗാനദി മുതൽ കന്യാകുമാരി മുനമ്പുവരെ നീണ്ടുകിടക്കുന്നതാണ് പൂർവ്വ തീരസമതലം.

    • പശ്ചിമതീരത്തെ അപേക്ഷിച്ച് കിഴക്കൻ തീരസമതലം വീതി കൂടിയവയാണ്.

    • ഉയർത്തപ്പെട്ട തീരത്തിനുദാഹരണമാണ് കിഴക്കൻ തീരസമതലങ്ങൾ.

    • പടിഞ്ഞാറൻ തീരസമതലത്തേക്കാൾ വിസ്തൃതമാണ് കിഴക്കൻ തീരസമതലം.

    • കിഴക്കോട്ടൊഴുകി ബംഗാൾ ഉൾക്കടലിൽ പതിക്കുന്ന നദികൾ പൂർവതീരങ്ങളിൽ വിശാലമായ ഡൽറ്റകൾ സൃഷ്ടിക്കുന്നു. മഹാനദി, ഗോദാവരി, കൃഷ്ണ, കാവേരി നദി കളുടെ ഡെൽറ്റകൾ ഇവയിൽ ഉൾപ്പെടുന്നു. 

    • പൂർവ്വ തീരസമതലത്തെ വടക്കൻ തീരമെന്നും കോറമാൻഡൽ തീരമെന്നും രണ്ടായി തിരിക്കുന്നു.

    • കന്യാകുമാരി മുതൽ കൃഷ്‌ണാനദിയുടെ അഴിമുഖം വരെ കോറമാൻഡൽ തീരമെന്നും അവിടുന്ന് സുന്ദർബൻസ് വരെയുള്ള ഭാഗം നോർത്ത് സിർക്കാർ എന്നും അറിയപ്പെടുന്നു.

    • ചോള സാമ്രാജ്യത്തെ തമിഴിൽ ചോളമണ്ഡലം എന്നാണ് അറിയപ്പെട്ടിരുന്നത്. 

    • ഇത് ലോപിച്ചാണ് കോറമാൻഡൽ എന്ന പദം ഉണ്ടായത്.

    • ഒഡീഷയുടെ തീരപ്രദേശം ഉത്കൽ സമതലം എന്നറിയപ്പെടുന്നു.

    • ഒഡീഷയിലെ ചിൽക്ക തടാകം പൂർവ്വ തീരസമതലത്തിലാണ് സ്ഥിതി ചെയ്യുന്നത്.

    • വടക്ക് കിഴക്കൻ മൺസൂണിൻ്റെ പ്രഭാവം കൂടുതലായി അനുഭവപ്പെടുന്നു.

    • ഇന്ത്യയുടെ പൂർവതീര സമതലത്തിൻ്റെ തെക്കൻ ഭാഗം കോറമാൻഡൽ തീരം എന്നറിയപ്പെടുന്നു 

    • വടക്കു കിഴക്കൻ മൺസൂണിലൂടെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന തീരസമതലം - കൊറമാണ്ടൽ

    • പശ്ചിമതീരവും പൂർവ്വതീരവും സന്ധിക്കുന്നത് കന്യാകുമാരിയിലാണ്

    • കോറമാണ്ടൽ തീരം അവസാനിക്കുന്ന പോയിന്റ് - ഫാൾസ് ഡിവി പോയിന്റ്


    Related Questions:

    The Western Coastal strip, south of Goa is referred to as?

    Which of the following statements regarding the Western Coastal Plain is correct?

    1. It is an emergent coastal plain.

    2. It extends from Gujarat to Kerala.

    3. The coastline is broader in the middle and narrow in the north and south.

    The southern part of the East Coast is called?

    Regarding the Eastern Coastal Plain's geological composition, which statements are accurate?

    1. It consists mainly of recent and tertiary alluvial deposits.

    2. It is predominantly composed of metamorphic rock formations.

    3. The littoral zone is primarily filled by deltas of the Indus and Ganga rivers.

    4. The littoral zone is primarily filled by deltas of the Mahanadi, Godavari, Krishna, and Cauvery rivers.

    Which of the following statements correctly describes the Eastern Coastal Plains?