Challenger App

No.1 PSC Learning App

1M+ Downloads

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :

  1. ഒരു നിശ്ചിത സ്ഥലത്ത് നിശ്ചിത സമയത്ത് അനുഭവപ്പെടുന്ന വായുവിന്റെ ഭാരമാണ് അന്തരീക്ഷമർദ്ദം. 
  2. വായു ഭൗമോപരിതലത്തിൽ ചെലുത്തുന്ന ഭാരമാണ് അന്തരീക്ഷമർദ്ദം.
  3. ഭൗമോപരിതലം മുതൽ അന്തരീക്ഷത്തിന്റെ മുകൾപരപ്പു വരെ ഒരു നിശ്ചിത സ്ഥലത്ത് ഉൾക്കൊണ്ടിരിക്കുന്ന വായുവിന്റെ ഭാരമാണ് അന്തരീക്ഷമർദ്ദം.

    Aമൂന്ന് മാത്രം ശരി

    Bഒന്ന് മാത്രം ശരി

    Cരണ്ട് മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    അന്തരീക്ഷമർദം (Atmospheric Pressure)

    • ഒരു നിശ്ചിത സ്ഥലത്ത് നിശ്ചിത സമയത്ത് അനുഭവപ്പെടുന്ന വായുവിന്റെ ഭാരമാണ് അന്തരീക്ഷമർദ്ദം. 

    • അന്തരീക്ഷമർദം അളക്കുന്നതിനുള്ള ഉപകരണമാണ് ബാരാമീറ്റർ. 

    • സമുദ്രനിരപ്പിൽനിന്നുള്ള ഉയരം വർധിക്കുന്താറും അന്തരീക്ഷമർദം കുറഞ്ഞുവരുന്നു. 

    • വായു ഭൗമോപരിതലത്തിൽ ചെലുത്തുന്ന ഭാരമാണ് അന്തരീക്ഷമർദ്ദം.

    • വായു ഭൂമിയിൽ തങ്ങി നിൽക്കുന്നതിന് കാരണം ഗുരുത്വാകർഷണബലം

    • ഭൗമോപരിതലം മുതൽ അന്തരീക്ഷത്തിന്റെ മുകൾപരപ്പു വരെ ഒരു നിശ്ചിത സ്ഥലത്ത് ഉൾക്കൊണ്ടിരിക്കുന്ന വായുവിന്റെ ഭാരം

    • ഭൂഗുരുത്വം കാരണം ഭൗമോപരിതലത്തിനോടടുത്ത് വായുവിന്റെ സാന്ദ്രത കൂടുതൽ ആയതിനാൽ ഉയർന്ന മർദം അനുഭവപ്പെടുന്നു.


    Related Questions:

    Energy from the sun reaches the earth in the form of rays. This is called :
    ധ്രുവപ്രദേശത്ത് 9 കിലോമീറ്റർ വരെയും ഭൂമധ്യരേഖാപ്രദേശത്ത് 18 കിലോമീറ്റർ വരെയും വ്യാപിച്ച് കിടക്കുന്ന അന്തരീക്ഷ പാളി ഏത് ?
    അന്തരീക്ഷമർദ്ദത്തിൽ 1 മില്ലി ബാർ (mb) കുറവ് വരണമെങ്കിൽ ഏകദേശം എത്ര ഉയരം കൂടണം ?
    If the range of visibility is more than one kilometer, it is called :
    Lowest layer of the atmosphere is: