Challenger App

No.1 PSC Learning App

1M+ Downloads

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

  1. ദൈവവിശ്വാസം ഹിന്ദുമതത്തിൻ്റെ അടിസ്ഥാനതത്ത്വങ്ങളിൽ ഒന്നായിരുന്നപ്പോൾ ജൈനമതം ദൈവത്തിൻ്റെ അസ്തിത്വത്തെത്തന്നെ പാടേ നിഷേധിച്ചു. 
  2. ഹിന്ദുമതം പൂജാകർമ്മാദികളിൽ അധിഷ്ഠിതമായിരുന്നപ്പോൾ ജൈനമതം ഇവയുടെ നിഷ്‌ഫലതയെപ്പറ്റി ഊന്നിപ്പറഞ്ഞു. 
  3. ഹിന്ദുമതത്തിന്റെ അടിസ്ഥാനം ചാതുർവർണ്യമായിരുന്നെങ്കിൽ ജൈനമതം ജാതിരഹിതവും സാർവജനീനവുമായ ഒരു സാമൂഹ്യവ്യവസ്ഥിതിക്കുവേണ്ടി നിലകൊണ്ടു.

    Aഎല്ലാം ശരി

    Bഒന്ന് മാത്രം ശരി

    Cരണ്ട് മാത്രം ശരി

    Dമൂന്ന് മാത്രം ശരി

    Answer:

    A. എല്ലാം ശരി

    Read Explanation:

    ജൈനമതതത്ത്വങ്ങൾ

    1. വേദവിധി പ്രകാരമുള്ള എല്ലാ മതാനുഷ്‌ഠാനങ്ങളും നിഷ്‌ഫലമാണ്.

    2. ദൈവം എന്നു പറയുന്നത് ഒരു മിഥ്യയാണ്. അതിനാൽ ആരാധന കൊണ്ടും പൂജാകർമ്മാദികൾകൊണ്ടും ഒരു പ്രയോജനവുമില്ല.

    3. മനുഷ്യന്റെ ജനനമരണങ്ങളുടെയും ദുഃഖസമ്പൂർണ്ണമായ ജീവിതത്തിന്റെയും മൂലകാരണം 'കർമ്മ'മാണ്. 

    • സൽക്കർമ്മം കൊണ്ടു മാത്രമേ മനുഷ്യനു 'നിർവാണം' (മോക്ഷം) ലഭിക്കുവാനും ദുരിതങ്ങളിൽ നിന്നു മുക്തിനേടുവാനും സാധിക്കുകയുള്ളു.

    1. കർമ്മം കുറ്റമറ്റതും ശുദ്ധവുമാക്കാൻ ജൈനമതം മൂന്നു മാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്നു.

    • 'ത്രിരത്നങ്ങൾ' എന്നറിയപ്പെടുന്ന ഇവ ശരിയായ വിശ്വാസം, ശരിയായ ജ്ഞാനം, ശരിയായ പെരുമാറ്റം എന്നിവയാണ്. 

    • എല്ലാ ലൗകികസുഖസൗകര്യങ്ങളും മനുഷ്യൻ ഉപേക്ഷിക്കണം. 

    • ബ്രഹ്മചര്യവും മറ്റു വ്രതങ്ങളുടെ കൂട്ടത്തിൽ അനുഷ്ഠിക്കേണ്ടതാണ്.

    1. സന്യാസം, സ്വയംപീഡനം, നിരാഹാരവ്രതമനുഷ്‌ഠിച്ച് മരണംപ്രാപിക്കുക മുതലായവയും നിർവാണപ്രാപ്‌തിക്ക് ജൈനമതം നിർദ്ദേശിക്കുന്ന മാർഗ്ഗങ്ങളാണ്.

    2. ജൈനമതത്തിന്റെ പരമപ്രധാനമായ തത്ത്വം അഹിംസയാണ്. 

    • ഇത് മനുഷ്യർക്കു മാത്രമല്ല, മൃഗങ്ങൾക്കും പ്രാണികൾക്കും ബാധകമാണെന്നും ആ മതം നിർദ്ദേശിക്കുന്നു.

    • ദൈവവിശ്വാസം ഹിന്ദുമതത്തിൻ്റെ അടിസ്ഥാനതത്ത്വങ്ങളിൽ ഒന്നായിരുന്നപ്പോൾ ജൈനമതം ദൈവത്തിൻ്റെ അസ്തിത്വത്തെത്തന്നെ പാടേ നിഷേധിച്ചു. 

    • ഹിന്ദുമതം പൂജാകർമ്മാദികളിൽ അധിഷ്ഠിതമായിരുന്നപ്പോൾ ജൈനമതം ഇവയുടെ നിഷ്‌ഫലതയെപ്പറ്റി ഊന്നിപ്പറഞ്ഞു. 

    • ഹിന്ദുമതത്തിന്റെ അടിസ്ഥാനം ചാതുർവർണ്യമായിരുന്നെങ്കിൽ ജൈനമതം ജാതിരഹിതവും സാർവജനീനവുമായ ഒരു സാമൂഹ്യവ്യവസ്ഥിതിക്കുവേണ്ടി നിലകൊണ്ടു.

    • മാനുഷിക സമത്വത്തിൽ അടിയുറച്ചു വിശ്വസിച്ചിരുന്ന ഒരു മതമായിരുന്നു അത്. 

    • മഹാവീരൻ തൻ്റെ മതത്തിന് സുസംഘടിതമായ ഒരു സംവിധാനക്രമവും സംഭാവനചെയ്‌തു. 

    • പ്രചാരണത്തിനായി ആശ്രമജീവിതവ്യവസ്ഥിതി സ്വീകരിച്ച അദ്ദേഹം ജൈനരെ നിർഗ്രന്ഥർ (സന്യാസിമാർ) എന്നും ശ്രാവകർ (സാമാന്യജനത) എന്നും വ്യക്തമായ രണ്ടു വിഭാഗങ്ങളാക്കിത്തിരിച്ചു.


    Related Questions:

    തവാങ് ബുദ്ധവിഹാരം സ്ഥിതി ചെയ്യുന്നതെവിടെ ?
    ശാക്യ മുനി എന്നറിയപ്പെടുന്നത് ?
    According to Jains, there are 24 thirthankaras. Mahavira was the .............. thirthankara
    ബുദ്ധമതത്തിൽ സാധാരണക്കാരെ വിളിച്ചിരുന്നത് ?
    മഹാവീരൻ ജനിച്ച ഗ്രാമം ?