Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

കണ്ടൽക്കാടുകളെ സംബന്ധിച്ച് താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് തെരഞ്ഞെടുക്കുക.

(i) തീരപ്രദേശത്തെ മണ്ണ് പിടിച്ച് നിർത്തുന്നു.

(ii) സുനാമിയെ തടയുന്നു.

(iii) മൽസ്യ സമ്പത്ത് കുറയാൻ കാരണമാകുന്നു.

A(ii) & (ii) മാത്രം

B(i) & (iii)

C(i) & (ii) മാത്രം

Dമുകളിൽ കൊടുത്തവയെല്ലാം

Answer:

C. (i) & (ii) മാത്രം

Read Explanation:

  • (i) തീരപ്രദേശത്തെ മണ്ണ് പിടിച്ച് നിർത്തുന്നു: ഇത് ശരിയാണ്. കണ്ടൽ മരങ്ങളുടെ വേരുകൾ വല പോലെ പടർന്ന്, ഒഴുകി വരുന്ന മണ്ണും എക്കലും പിടിച്ചുനിർത്തി തീരദേശ മണ്ണൊലിപ്പ് തടയുന്നു.

  • (ii) സുനാമിയെ തടയുന്നു: ഇത് ശരിയാണ്. തിരമാലകളുടെയും കൊടുങ്കാറ്റുകളുടെയും ശക്തി കുറയ്ക്കാനും, അതുവഴി തീരപ്രദേശങ്ങളിലെ നാശനഷ്ടങ്ങൾ ലഘൂകരിക്കാനും കണ്ടൽക്കാടുകൾക്ക് വലിയ പങ്ക് വഹിക്കാനാകും.

തെറ്റായ പ്രസ്താവന:

  • (iii) മൽസ്യ സമ്പത്ത് കുറയാൻ കാരണമാകുന്നു: ഇത് തെറ്റാണ്. കണ്ടൽക്കാടുകൾ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ആവാസവ്യവസ്ഥയാണ്. പലതരം മത്സ്യങ്ങൾക്കും ചെമ്മീനുകൾക്കും മറ്റ് ജലജീവികൾക്കും മുട്ടയിടാനും കുഞ്ഞുങ്ങളെ വളർത്താനും സുരക്ഷിതമായ ഇടം നൽകുന്നത് കണ്ടൽക്കാടുകളാണ്. അവ ജലജീവികൾക്ക് ആവശ്യമായ പോഷകങ്ങൾ നൽകുന്നതിനാൽ 'നഴ്സറി ഓഫ് ദ സീ' (കടലിൻ്റെ നഴ്സറി) എന്നും അറിയപ്പെടുന്നു.


Related Questions:

താഴെ തന്നിട്ടുള്ളവയിൽ നിന്നും ശരിയായ പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകൾ കണ്ടെത്തുക :

(i) സൗരോർജ്ജം

(ii) ജൈവവാതകവും സൗരോർജ്ജവും

(iii) കാറ്റിൽ നിന്നുള്ള ഊർജ്ജം

അന്തരീക്ഷ വായുവിലെ 50 മുതൽ 80% വരെ ഓക്സിജൻ ഉല്പാദിപ്പിക്കുന്നത് :
ഗാർഹിക മാലിന്യങ്ങൾ കൂടിച്ചേരുന്നിടത്ത് നദിയിലെ മത്സ്യങ്ങൾ ഉൾപ്പെടെയുള്ള ജലജീവികൾ നശിച്ചുപോകുന്നതിന് കാരണം
- ശരിയായ ജോഡി ഏത് ?
FSI 'ഫോറസ്റ്റ് കവർ' & 'ട്രീ കവർ' വേർതിരിക്കുന്നത്