Challenger App

No.1 PSC Learning App

1M+ Downloads
കേന്ദ്ര വിവരാവകാശ കമ്മീഷണർമാരെ പുറത്താക്കുന്ന നടപടിയെക്കുറിച്ച് ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

Aമന്ത്രിസഭാ തീരുമാനത്തിലൂടെയാണ് വിവരവകാശ കമ്മിഷണറെ പുറത്താക്കുന്നത്

Bക്യാബിനറ്റ് നിർദേശപ്രകാരം രാഷ്ട്രപതിയാണ് കമ്മിഷണറെ പുറത്താക്കുന്നത്

Cസുപ്രീംകോടതിയുടെ നിർദേശപ്രകാരം രാഷ്ട്രപതിയാണ് കമ്മിഷണറെ പുറത്താക്കുന്നത്

Dപാര്ലമെന്റിന്റെ ഇംപീച്ച്മെന്റ് നടപടികളിലൂടെയാണ് കമ്മിഷണറെ പുറത്താക്കുന്നത്

Answer:

C. സുപ്രീംകോടതിയുടെ നിർദേശപ്രകാരം രാഷ്ട്രപതിയാണ് കമ്മിഷണറെ പുറത്താക്കുന്നത്

Read Explanation:

കേന്ദ്ര വിവരാവകാശ കമ്മീഷണർമാരുടെ പുറത്താക്കൽ 

  • ഇൻഫർമേഷൻ കമ്മീഷണർമാരെ നീക്കം ചെയ്യുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്ന വിവരാവകാശ നിയമത്തിലെ സെക്ഷൻ :14
  • മുഖ്യ വിവരാവകാശ കമ്മീഷണറെ അല്ലെങ്കിൽ വിവരാവകാശ കമ്മീഷണർമാരെ നീക്കം ചെയ്യുന്ന പ്രക്രിയയെ കുറിച്ച് പ്രതിപാദിക്കുന്നത് : സെക്ഷൻ 14(1)

  • മുഖ്യ വിവരാവകാശ കമ്മീഷണറെ അല്ലെങ്കിൽ വിവരാവകാശ കമ്മീഷണർമാരെ നീക്കം ചെയ്യുവാൻ ആദ്യമായി രാഷ്ട്രപതി സുപ്രീം കോടതിയിലേക്ക് അന്വേഷണത്തിന് റഫറൻസ് നൽകുന്നു.
  • പ്രസ്തുത വിഷയത്തെക്കുറിച്ച് സുപ്രീംകോടതി അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നു
  • നീക്കം ചെയ്യേണ്ടതാണെന്ന് റിപ്പോർട്ട് ലഭിക്കുകയാണെങ്കിൽ തെളിയിക്കപ്പെട്ട പെരുമാറ്റ ദൂഷ്യത്തിന്റെയോ, കഴിവില്ലായ്മയുടെയോ കാരണത്താൽ രാഷ്ട്രപതി ഉത്തരവ് മുഖേന നീക്കം ചെയ്യുന്നു.

Related Questions:

വിവരാവകാശ നിയമം 2005 ൽ രാഷ്ട്രപതി ഒപ്പുവെച്ചത് എന്ന് ?
വിവരാവകാശനിയമത്തിലെ ഏത് വകുപ്പ് പ്രകാരമാണ് കേന്ദ്ര വിവരാവകാശ കമ്മീഷൻ രൂപീകരിച്ചിരിക്കുന്നത് ?

വിവരാവകാശ നിയമ പ്രകാരം വെളിപ്പെടുത്തലിൽ നിന്ന് ഒഴിവാക്കാത്ത വിവരങ്ങൾ പ്രസ്‌താവിക്കുക.

(i) സംസ്ഥാന നിയമസഭയ്ക്ക് നിഷേധിക്കാനാവാത്ത വിവരങ്ങൾ

(ii) കാബിനറ്റ് പേപ്പറുകൾ

(iii) വിവരങ്ങൾ വെളിപ്പെടുത്തുന്നത് സംസ്ഥാന നിയമസഭയുടെ പ്രത്യേകാവകാശ ലംഘനത്തിനു കാരണം ആകും

(iv) മന്ത്രിമാരുടെ സമിതിയുടെ ചർച്ചകളുടെ രേഖകൾ

'വിവരാവകാശ നിയമം, 2005'ൽ എത്ര ഷെഡ്യൂളുകൾ ഉണ്ട്?
വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെടുന്ന വിവരം ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തെ സംബന്ധിച്ചതെങ്കിൽ ഉത്തരം ലഭ്യമാക്കേണ്ട സമയ പരിധി