Challenger App

No.1 PSC Learning App

1M+ Downloads

ഉഷ്ണമേഖലാമുൾക്കാടുകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

  1. 95 സെന്റിമീറ്ററിൽ താഴെ വാർഷിക മഴ ലഭിക്കുന്നതും ഉയർന്ന താപനിലയുള്ളതുമായ പ്രദേശങ്ങളിലാണ് ഇത്തരം സസ്യജാലങ്ങൾ പൊതുവായി കാണപ്പെടുന്നത്
  2. അങ്ങിങ്ങായി ഉയരംകുറഞ്ഞ മരങ്ങൾ കാണപ്പെടുന്നു. അക്കേഷ്യ, യൂഫോർബിയ, ഈന്തപ്പന, ചില ഇനം പുൽവർഗങ്ങൾ തുടങ്ങിയവയാണ് പ്രധാന സസ്യങ്ങൾ.
  3. ഇവിടങ്ങളിൽ 1500 മീറ്ററിൽ കൂടുതൽ ഉയരമുള്ള ഇടങ്ങളിൽ മിതോഷ്ണസസ്യജാലങ്ങളും താഴേക്കുവരുമ്പോൾ ഉപോഷ്ണസസ്യജാലങ്ങളും കാണപ്പെടുന്നു.

    Aii മാത്രം ശരി

    Bi, ii ശരി

    Cii തെറ്റ്, iii ശരി

    Dഎല്ലാം ശരി

    Answer:

    A. ii മാത്രം ശരി

    Read Explanation:

    ഉഷ്ണമേഖലാ മുൾക്കാടുകൾ

    • 50 സെന്റീമീറ്ററിനും താഴെ മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ കാണപ്പെടുന്ന വനം

    • അങ്ങിങ്ങായി ഉയരംകുറഞ്ഞ മരങ്ങൾ കാണപ്പെടുന്നു. അക്കേഷ്യ, യൂഫോർബിയ, ഈന്തപ്പന, ചില ഇനം പുൽവർഗങ്ങൾ തുടങ്ങിയവയാണ് പ്രധാന സസ്യങ്ങൾ.

    • വരൾച്ചയെ അതിജീവിക്കാൻ, ഈ സസ്യങ്ങൾക്ക് ജലം തേടി മണ്ണിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന നീണ്ട വേരുകളുണ്ടാകും.

    • ഇന്ത്യയിൽ പ്രധാനമായും രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ അർദ്ധ-വരണ്ട പ്രദേശങ്ങളിലും വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിലുമാണ് ഇവ കാണപ്പെടുന്നത്.


    Related Questions:

    Assertion (A): Montane Forests show a change in vegetation with increasing altitude.

    Reason (R): Temperature decreases as altitude increases, affecting the type of vegetation.

    കണ്ടൽ കാടുകൾ ഏറ്റവും കൂടുതൽ ഉള്ള സംസ്ഥാനം?
    കേരളത്തിലെ മൊത്തം വനവിസ്തൃതി എത്ര ?
    മൽബറി വനങ്ങൾ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ഏതാണ് ?

    താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ വനമേഖല തിരിച്ചറിയുക :

    • 50 സെൻ്റീമീറ്ററിനും താഴെ മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ കാണപ്പെടുന്ന വനം 

    • തെക്കുപടിഞ്ഞാറൻ പഞ്ചാബിലെ അർധ വരണ്ട പ്രദേശങ്ങളിലും, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തർപ്രദേശ് പ്രദേശങ്ങളിൽ കാണപ്പെടുന്ന വനം

    • വർഷത്തിന്റെ ഭൂരിഭാഗം സമയങ്ങളിലും ഈ പ്രദേശത്തെ ചെടികൾ, ഇലകളില്ലാത്ത അവസ്ഥയിൽ ഒരു കുറ്റിക്കാടിന്റെ പ്രതീതിയിലാണ്.