Challenger App

No.1 PSC Learning App

1M+ Downloads

ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. തെറ്റ് ചെയ്തുവെന്നറിഞ്ഞിട്ടും മനസ്സാക്ഷിക്കുത്ത് അനുഭവപ്പെടാത്ത വ്യക്തിയുടെ സൂപ്പർ ഈഗോ പ്രബലമാണ്.
  2. നിസ്സാര കാര്യങ്ങൾക്ക് പോലും കുറ്റബോധം തോന്നുകയും ഊണും ഉറക്കവും നഷ്ട്ടപ്പെട്ട് രോഗാതുരനാവുകയും ചെയ്യുന്ന വ്യക്തിയുടെ സൂപ്പർ ഈഗോ ദുർബലമാണ്.
  3. നിസ്സാര കാര്യങ്ങൾക്ക് പോലും കുറ്റബോധം തോന്നുകയും ഊണും ഉറക്കവും നഷ്ട്ടപ്പെട്ട് രോഗാതുരനാവുകയും ചെയ്യുന്ന വ്യക്തിയുടെ സൂപ്പർ ഈഗോ പ്രബലമാണ്.
  4. തെറ്റ് ചെയ്തുവെന്നറിഞ്ഞിട്ടും മനസ്സാക്ഷിക്കുത്ത് അനുഭവപ്പെടാത്ത വ്യക്തിയുടെ സൂപ്പർ ഈഗോ ദുർബലമാണ്.

    Aഒന്നും രണ്ടും ശരി

    Bനാല് മാത്രം ശരി

    Cമൂന്നും നാലും ശരി

    Dഎല്ലാം ശരി

    Answer:

    C. മൂന്നും നാലും ശരി

    Read Explanation:

    • സമൂഹം അംഗീകരിച്ചിട്ടുള്ള സാന്മാർഗിക മാനദണ്ഡങ്ങൾക്കനുസരിച്ച് പ്രവർത്തിച്ച് ശരിയും തെറ്റും നിർണ്ണയിക്കുന്നത് - സൂപ്പർ ഈഗോ 
    • തെറ്റ് ചെയ്തുവെന്നറിഞ്ഞിട്ടും മനസ്സാക്ഷിക്കുത്ത് അനുഭവപ്പടാത്ത വ്യക്തിയുടെ സൂപ്പർ ഈഗോ ദുർബലവും, നിസ്സാര കാര്യങ്ങൾക്ക് പോലും കുറ്റബോധം തോന്നുകയും ഊണും ഉറക്കവും നഷ്ട്ടപ്പെട്ട് രോഗാതുരനാവുകയും ചെയ്യുന്ന വ്യക്തിയുടെ സൂപ്പർ ഈഗോ പ്രബലവുമാണെന്ന് കണക്കാക്കാം.
    • മനസ്സിനുള്ളിലെ ശരിയും തെറ്റും നിയന്ത്രിക്കുന്നത് - സൂപ്പർ ഈഗോ
    • സാന്മാർഗികമായും സാംസ്കാരികമായും അനുബന്ധം ചെയ്യപ്പെട്ട മാനസികാവസ്ഥ- സൂപ്പർ ഈഗോ
    • സാമൂഹിക യാഥാർത്ഥ്യങ്ങളുമായി ബന്ധപ്പെട്ട് ഈഗോയ്ക്കുണ്ടാകുന്ന അനുഭവങ്ങളിൽ നിന്നു വികസിക്കുന്നത് - സൂപ്പർ ഈഗോ

    Related Questions:

    വൈയക്തിക ചിത്തവൃത്തി സിദ്ധാന്തത്തിൽ (Theory of Personal Disposition) ഗോർഡൻ ആൽപോർട്ട് എത്ര തരത്തിലുള്ള വ്യക്തി സവിശേഷതകളാണ് ആവിഷ്കരിച്ചത് ?
    ഒരു വ്യക്തി തനിക്കു മനോവിഷമം ഉണ്ടാക്കുന്ന അനുഭവങ്ങളും ആഗ്രഹങ്ങളും അബോധ മനസ്സിലേക്കു തള്ളിതാഴ്ത്തുന്നതിനെ പറയുന്നത് :
    Before the athletic race, John says to his coach "I know I can do well in this race" This is the example for John's"
    ഫ്രോയിഡിന്റെ മനശാസ്ത്രം അനുസരിച്ച് എല്ലാ മാനസിക ഊർജ്ജങ്ങളുടെയും ഉറവിടമാണ്?

    അബ്രഹാം മാസ്‌ലോയുടെ ശാരീരികാവശ്യങ്ങള്ളിൽ ഉൾപ്പെടുന്നവ :

    1. ആരോഗ്യം
    2. ലൈംഗികത
    3. സൗഹൃദം
    4. സമ്പത്ത്
    5. ശ്വസനം