Challenger App

No.1 PSC Learning App

1M+ Downloads

ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. രാജസ്ഥാൻ സമതലത്തിൻ്റെ കിഴക്കും വടക്കുകിഴക്കുമായും വ്യാപിച്ചിരിക്കുന്ന സമതലഭാഗമാണ് പഞ്ചാബ്-ഹരിയാന സമതലം. 
  2. പഞ്ചാബ്-ഹരിയാന സമതലത്തിന്റെ വ്യാപ്തി ഏകദേശം 1.75 ലക്ഷം ചതുരശ്ര കിലോമീറ്റർ ആണ്. 
  3. പഞ്ചാബ്-ഹരിയാന സമതലത്തെ അഞ്ച് പ്രധാന ദോബുകളായി തരം തിരിച്ചിരിക്കുന്നു.

    Aമൂന്ന് മാത്രം ശരി

    Bരണ്ട് മാത്രം ശരി

    Cഒന്ന് മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    പഞ്ചാബ്-ഹരിയാന സമതലം 

    • രാജസ്ഥാൻ സമതലത്തിൻ്റെ കിഴക്കും വടക്കുകിഴക്കുമായും വ്യാപിച്ചിരിക്കുന്ന സമതലഭാഗമാണ് പഞ്ചാബ്-ഹരിയാന സമതലം. 

    • ഉത്തരേന്ത്യൻ സമതലത്തിൻ്റെ പടിഞ്ഞാറ് ഭാഗമാണിത്. യമുനാതീരം വരെ വ്യാപിച്ചിരിക്കുന്ന ഈ സമതലത്തിന്റെ കിഴക്കൻ അതിര് യമുനാനദിയാണ്.

    • ഇന്ത്യയിൽ പഞ്ചാബ്, ഹരിയാന, ഹിമാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചിരിക്കുന്ന ഈ സമതലത്തിന്റെ വ്യാപ്തി ഏകദേശം 1.75 ലക്ഷം ചതുരശ്ര കിലോമീറ്റർ ആണ്. 

    • പടിഞ്ഞാറോട്ട് നേരിയ ചരിവുള്ള ഈ സമതലത്തിൻ്റെ പ്രധാന ഭാഗമായ പഞ്ചാബ് സമതലം മുഖ്യമായും സത്ലജ്, ഝലം, ചിനാബ്, രവി, ബിയാസ് എന്നീ നദികൾ വഹിച്ചുകൊണ്ടുവരുന്ന അവസാദങ്ങൾ നിക്ഷേപിക്കപ്പെട്ട് രൂപം കൊണ്ടതാണ്. 

    • പഞ്ചാബ് അഞ്ച് നദികളുടെ നാടെന്നും അറിയപ്പെടുന്നു.

    • പഞ്ചാബ്-ഹരിയാന സമതലത്തെ അഞ്ച് പ്രധാന ദോബുകളായി

      തരം തിരിച്ചിരിക്കുന്നു.

    • പരസ്പരം കൂടിച്ചേരുന്ന രണ്ടു നദികൾക്കിടയിലുള്ള കരഭാഗമാണ് ദോബുകൾ.


    Related Questions:

    ശ്രീരംഗപട്ടണം നദീജന്യദ്വീപ് ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്?
    'NW-1' ദേശീയ ജലപാത ഏത് നദിയിലൂടെയാണ്?
    Where is the Mayurakshi project?

    താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ നദിയെ തിരിച്ചറിയുക :

    • കിഴക്കോട്ടൊഴുകുന്ന ഉപദ്വീപിയ നദികളിൽ രണ്ടാമത്തെ വലിയ നദി

    • കോറമാണ്ടൽ തീരത്തിൻ്റെയും നോർത്തേൺ സിർക്കാർസിന്റെയും അതിർത്തി നിർണയിക്കുന്ന നദി 

    • ശ്രീശൈലം പദ്ധതി ഈ നദിയിലാണ്.

    • സത്താറ നഗരം ഈ നദിയുടെ തീരത്താണ് 

    The bends formed in the river when river water erodes its banks on the outside of the channel are known as?