Challenger App

No.1 PSC Learning App

1M+ Downloads

മാധ്യമങ്ങളും സമൂഹവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ നിന്ന് ശരിയായത് തിരഞ്ഞെടുക്കുക.

  1. മാധ്യമങ്ങൾ പൊതുജനാഭിപ്രായം, സാമൂഹിക വഴക്കങ്ങൾ, സാംസ്കാരിക മൂല്യങ്ങൾ എന്നിവയെ സ്വാധീനിച്ചുകൊണ്ട് സമൂഹത്തെ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു.
  2. പരമ്പരാഗത മാധ്യമങ്ങൾ വിവരവിനിമയവും വിജ്ഞാനവും നൽകുന്നു.
  3. നവമാധ്യമങ്ങൾ ആശയവിനിമയം പരിമിതപ്പെടുത്തുകയും പങ്കാളിത്തം കുറയ്ക്കുകയും ചെയ്യുന്നു.
  4. സാമൂഹിക മാധ്യമങ്ങൾ വ്യക്തിബന്ധങ്ങളെ ഗുണാത്മകമായി സ്വാധീനിക്കുന്നില്ല.

    Ai

    Bi, iii

    Ciii, iv

    Di, ii

    Answer:

    D. i, ii

    Read Explanation:

    • മാധ്യമങ്ങൾ സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തുന്ന ഘടകമാണ്.

    • പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതിലും സാമൂഹിക മാറ്റങ്ങൾക്ക് കാരണമാകുന്നതിലും ഇവക്ക് കഴിയും.

    • പരമ്പരാഗത മാധ്യമങ്ങൾ വിനോദം, വിവരങ്ങൾ, വിജ്ഞാനം എന്നിവ നൽകുന്നതിനൊപ്പം, നവമാധ്യമങ്ങൾ കൂടുതൽ സംവാദങ്ങൾക്കും പങ്കാളിത്തത്തിനും അവസരമൊരുക്കുന്നു.

    • സാമൂഹിക മാധ്യമങ്ങൾ വ്യക്തിബന്ധങ്ങളെ ശക്തിപ്പെടുത്താൻ സഹായിക്കുമെങ്കിലും, ചിലപ്പോൾ അത് ആഴമില്ലാത്ത ബന്ധങ്ങളിലേക്ക് നയിച്ചേക്കാം.


    Related Questions:

    മാധ്യമങ്ങളും ഉപഭോഗ സ്വഭാവവും തമ്മിൽ എന്ത് ബന്ധമാണുള്ളത്?

    1. മാധ്യമങ്ങൾ വഴിയുള്ള പരസ്യങ്ങളും മറ്റു പരിപാടികളും നമ്മുടെ ഉപഭോഗ സ്വഭാവത്തെ രൂപീകരിക്കുന്നതിൽ സ്വാധീനം ചെലുത്തുന്നു.
    2. ഭക്ഷ്യവസ്തുക്കളുടെ പരസ്യങ്ങളും പാചക പരിപാടികളും മാധ്യമങ്ങളുടെ ഭാഗമല്ല.
    3. മാധ്യമങ്ങൾ തൊഴിൽ അവസരങ്ങൾ അറിയിക്കുന്നതിലൂടെ ഉപഭോക്തൃത്വം വർദ്ധിപ്പിക്കുന്നു.
    4. ആഗോള സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്ക്ക് മാധ്യമങ്ങൾ സംഭാവന നൽകുന്നില്ല.

      ഡിജിറ്റൽ സാക്ഷരതയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏവ?

      1. ഡിജിറ്റൽ ഇടങ്ങളിൽ വിവരങ്ങൾ കണ്ടെത്തുന്നതിനും, വിലയിരുത്തുന്നതിനും, വിനിമയം ചെയ്യുന്നതിനും, ഡിജിറ്റൽ ഉപകരണങ്ങളും സാങ്കേതികവിദ്യകളും ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള കഴിവാണ് ഡിജിറ്റൽ സാക്ഷരത.
      2. അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം, ഇന്റർനെറ്റ് എങ്ങനെ ഉപയോഗിക്കണമെന്ന് മനസ്സിലാക്കൽ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ ഗതിനിയന്ത്രണം (Navigate) ചെയ്യൽ, ഓൺലൈൻ ഉള്ളടക്കം വിമർശനാത്മകമായി വിലയിരുത്തൽ, സൈബർ അവബോധം തുടങ്ങിയ നൈപുണികൾ ഇതിൽ ഉൾപ്പെടുന്നു.
      3. ഡിജിറ്റൽ സാക്ഷരത എന്നത് ഒരു പ്രത്യേകതരം സോഫ്റ്റ്‌വെയർ ഉപയോഗിക്കാനുള്ള കഴിവ് മാത്രമാണ്.

        താഴെ പറയുന്ന പ്രസ്താവനകളിൽ ബഹുജന മാധ്യമങ്ങൾ (Mass Media) യുമായി ബന്ധപ്പെട്ട് ശരിയായത് ഏതാണ്?

        1. ബഹുജന മാധ്യമങ്ങൾ നിരവധി ആളുകളിലേക്ക് ഒരേസമയം ആശയവിനിമയം നടത്താൻ സഹായിക്കുന്ന വിവിധ രൂപങ്ങളാണ്.
        2. പത്രങ്ങൾ, മാസികകൾ, റേഡിയോ, ടെലിവിഷൻ, ഇന്റർനെറ്റ്, സാമൂഹികമാധ്യമങ്ങൾ എന്നിവയെല്ലാം ബഹുജന മാധ്യമങ്ങളിൽ ഉൾപ്പെടുന്നു.
        3. ബഹുജന മാധ്യമങ്ങൾ ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന പ്രാചീനകാല രീതികളെ മാത്രമാണ് സൂചിപ്പിക്കുന്നത്.

          മാധ്യമങ്ങളും വാർപ്പുമാതൃകകളും (Stereotypes) തമ്മിൽ എന്ത് ബന്ധമാണുള്ളത്?

          1. വർഗം, ലിംഗപദവി, സംസ്കാരം, നിറം എന്നിവയുടെ അടിസ്ഥാനത്തിൽ വ്യക്തികളെക്കുറിച്ചുള്ള ലളിതവും സാമാന്യവൽക്കരിച്ചതുമായ വിശ്വാസങ്ങളാണ് വാർപ്പ് മാതൃകകൾ.
          2. മാധ്യമങ്ങൾ സാമൂഹിക മനോഭാവങ്ങളെ രൂപീകരിക്കുകയും പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു.
          3. മാധ്യമങ്ങൾ പൊതുജനങ്ങളുടെ കാഴ്ചപ്പാടിനെ സ്വാധീനിക്കുകയും സാമൂഹിക വഴക്കങ്ങൾ ബലപ്പെടുത്തുകയും ചെയ്യുന്നു.
          4. വാർപ്പ് മാതൃകകളെ രൂപീകരിക്കുന്നതിലും നിലനിർത്തുന്നതിലും മാധ്യമങ്ങൾക്ക് യാതൊരു പങ്കുമില്ല.

            സാമൂഹിക ജീവിതത്തിൽ മാധ്യമങ്ങളുടെ സ്വാധീനം എന്തൊക്കെയാണ്?

            1. കഥകളിലൂടെയും കവിതകളിലൂടെയും സാമൂഹിക വഴക്കങ്ങളും, ഗുണപാഠങ്ങളും, വിജ്ഞാനവും, വിനോദവും ലഭിക്കുന്നു.
            2. മാധ്യമങ്ങൾ വ്യക്തിത്വ രൂപീകരണത്തിൽ സ്വാധീനം ചെലുത്തുന്നില്ല.
            3. കുടുംബം, വിദ്യാലയം, കൂട്ടുകാർ എന്നിവയെല്ലാം സാമൂഹികരണ പ്രക്രിയയെ സഹായിക്കുന്നു.
            4. മാധ്യമങ്ങളിലൂടെ ഒരു തലമുറയിൽ നിന്നും അടുത്ത തലമുറയിലേക്ക് സാമൂഹിക മൂല്യങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്നു.