Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ നല്കിയിരിക്കുന്നവയിൽ നിന്നും 'പൗരസമൂഹ'വുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക ?

  1. പൊതുനന്മയ്ക്കായി പ്രവർത്തിക്കുന്ന വിവിധ സംഘടനകൾ, സംഘങ്ങൾ, വ്യക്തികൾ എന്നിവ ഉൾകൊള്ളുന്ന ജനാധിപത്യത്തിലെ ഒരു നിർണ്ണായക ആശയമാണ് പൗരസമൂഹം.
  2. സ്വയം സന്നദ്ധതയോടെ പ്രവർത്തിക്കുന്നവരാണിവർ
  3. സർക്കാർ നിയന്ത്രണങ്ങളോ, ലാഭേച്ഛയോ കൂടാതെ, വൈവിധ്യമാർന്ന താൽപര്യങ്ങളോടും, കാഴ്‌ചപ്പാടുകളോടും കൂടി പ്രവർത്തിക്കുന്നവരാണ് പൗരസമൂഹത്തിൽ ഉൾപ്പെടുന്നത്.

    Aഇവയൊന്നുമല്ല

    Bഎല്ലാം ശരി

    Ciii മാത്രം ശരി

    Dii മാത്രം ശരി

    Answer:

    B. എല്ലാം ശരി

    Read Explanation:

    പൗരസമൂഹം (Civil Society)

    • പൊതുനന്മയ്ക്കായി പ്രവർത്തിക്കുന്ന വിവിധ സംഘടനകൾ, സംഘങ്ങൾ, വ്യക്തികൾ എന്നിവ ഉൾകൊള്ളുന്ന ജനാധിപത്യത്തിലെ ഒരു നിർണ്ണായക ആശയമാണ് പൗരസമൂഹം.

    • സ്വയം സന്നദ്ധതയോടെ പ്രവത്തിക്കുന്നവരാണിവർ.

    • സർക്കാർ നിയന്ത്രണങ്ങളോ, ലാഭേച്ഛയോ കൂടാതെ, വൈവിധ്യമാർന്ന താൽപര്യങ്ങളോടും, കാഴ്‌ചപ്പാടുകളോടും കൂടി പ്രവർത്തിക്കുന്നവരാണ് പൗരസമൂഹത്തിൽ ഉൾപ്പെടുന്നത്.


    Related Questions:

    ചുവടെ നല്കിയിരിക്കുന്നവയിൽ പൊതുജനാഭിപ്രായരൂപീകരണവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?

    1. പൊതുജനാഭിപ്രായരൂപീകരണം എന്നത് യാന്ത്രികമായതോ, കൃത്യതയുള്ളതോ, സമയബന്ധിതമായതോ ആയ ഒരു പ്രക്രിയയല്ല
    2. ഈ പ്രക്രിയയിൽ ചില അഭിപ്രായങ്ങൾക്ക് വലിയ സ്വീകാര്യത ലഭിക്കുകയും, അതൊരു പൊതു അഭിപ്രായമായി ഉയർന്നുവരുകയും ചെയ്യുന്നു.
    3. ഔപചാരികവും, അനൗപചാരികവുമായ പ്രക്രിയകളിലൂടെയാണ് പൊതുജനാഭിപ്രായം രൂപപ്പെട്ടുവരുന്നത്.
      ജാതിവ്യവസ്ഥയിൽ നിലനിന്നിരുന്ന അയിത്തം പോലുള്ള ദുരാചാരങ്ങളെ എതിർത്തുകൊണ്ട് പൊതുജനാഭിപ്രായത്തിൽ ശക്തമായ സ്വാധീനം ചെലുത്തിയ മഹാകവി കുമാരനാശാന്റെ കൃതി ഏത്?
      മാധ്യമസാക്ഷരത (Media Literacy) എന്ന് പറയുന്നത് എന്തിന്റെ കഴിവിനെയാണ് സൂചിപ്പിക്കുന്നത്?

      ചുവടെ നല്കിയവയിൽ പൊതുജനാഭിപ്രായത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതെല്ലാം ?

      1. വ്യക്തികളുടെ സാമൂഹിക - സാംസ്കാരിക പശ്ചാത്തലം
      2. മനോഭാവം
      3. വിശ്വാസങ്ങൾ
      4. മുൻധാരണകൾ
      5. നേതൃത്വപാടവം

        ചുവടെ നല്കിയിരിക്കുന്നവയിൽ നിന്നും പൊതുജനാഭിപ്രായത്തിന്റെ സവിശേഷതകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകളേതെല്ലാം ?

        1. പൊതുജനാഭിപ്രായം വൈവിധ്യമാർന്ന അഭിപ്രായങ്ങളെ പ്രതിഫലിപ്പിക്കുന്നു
        2. സാഹചര്യങ്ങൾക്കും, സമയത്തിനും, പുതിയ അറിവുകൾക്കുമനുസരിച്ച് പൊതുജനാഭിപ്രായം മാറാവുന്നതാണ്.
        3. പൊതുജനാഭിപ്രായം എല്ലായ്‌പ്പോഴും രാഷ്ട്രീയകാര്യങ്ങളുമായി മാത്രമല്ല, സാമൂഹിക - സാമ്പത്തിക - സാംസ്കാരിക കാര്യങ്ങളുമായി ബന്ധപ്പെട്ടും രൂപപ്പെടാറുണ്ട്.
        4. പൊതുജനാഭിപ്രായം ജനാധിപത്യപരമായ ആശയവിനിമയം ഉറപ്പാക്കുന്നു.