Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ നല്കിയിരിക്കുന്നവയിൽ രാജാ റാംമോഹൻ റോയിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക

  1. സതി നിർത്തലാക്കുന്നതിന് മുഖ്യ പങ്കുവഹിച്ചു
  2. ആധുനിക വിദ്യാഭ്യാസത്തിനായി നിരവധി സ്കൂളുകൾ ആരംഭിച്ചു
  3. ബ്രഹ്‌മസമാജം എന്ന സാമൂഹികപരിഷ്കരണ പ്രസ്ഥാനം ആരംഭിച്ചു

    Aiii മാത്രം ശരി

    Bഇവയൊന്നുമല്ല

    Cii മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    രാജാ റാംമോഹൻ റോയിയുടെ പ്രധാന പ്രവർത്തനങ്ങൾ

    1. സതി നിർത്തലാക്കുന്നതിന് മുഖ്യ പങ്കുവഹിച്ചു.

    2. ആധുനിക വിദ്യാഭ്യാസത്തിനായി നിരവധി സ്കൂളുകൾ ആരംഭിച്ചു.

    3. ബ്രഹ്മസമാജം എന്ന സാമൂഹികപരിഷ്കരണ പ്രസ്ഥാനം ആരംഭിച്ചു.

    4. ശൈശവ വിവാഹം, ബഹുഭാര്യാത്വം എന്നീ സാമൂഹിക തിന്മകൾക്കെതിരെ പോരാടി.

    5. സ്ത്രീകൾക്ക് പൈതൃകസ്വത്തിൽ അവകാശമുണ്ടെന്ന് വാദിച്ചു.

    6. വിഗ്രഹാരാധന, ബഹുദൈവവിശ്വാസം എന്നിവയ്‌ക്കെതിരെ നിലകൊണ്ടു.


    Related Questions:

    ഇന്ത്യയുടെ വന്ദ്യ വയോധികൻ' (Grand Old Man of India) എന്നറിയപ്പെടുന്നത് ആരാണ്?
    ജ്യോതിറാവു ഫൂലെ രൂപീകരിച്ച സാമൂഹികപരിഷ്കരണ സംഘടന ഏതാണ്?
    ചുവടെ പറയുന്നവരിൽ മിതവാദികളിൽ പെടാത്തത് ആര് ?
    സ്വദേശി പ്രസ്ഥാനത്തിന്റെ സന്ദേശം പ്രചരിപ്പിക്കാനും ജനങ്ങളെ സംഘടിപ്പിക്കാനുമായി പ്രവർത്തിച്ചിരുന്ന സന്നദ്ധ സംഘടനകളെ എന്താണ് വിളിച്ചിരുന്നത്?
    ചുവടെ കൊടുത്തിരിക്കുന്നവയിൽ ബംഗാളി ഭാഷയിൽ അച്ചടിക്കപ്പെട്ട പത്രം ഏത് ?