Challenger App

No.1 PSC Learning App

1M+ Downloads

കേരള സംസ്ഥാന ഫോർവേഡ് കമ്മീഷനുമായി ബന്ധപ്പെട്ട ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് തിരഞ്ഞെടുക്കുക:

  1. സുപ്രീം കോടതിയിലെയോ ഹൈക്കോടതിയിലെയോ വിരമിച്ച ജഡ്ജിയായിരിക്കും ഈ കമ്മീഷന്റെ ചെയർപേഴ്സൺ,
  2. മുന്നാക്ക വിഭാഗങ്ങളെ സംബന്ധിച്ച കാര്യങ്ങളിൽ പ്രത്യേക പരിജ്ഞാനമുളള മുന്നാക്ക സമുദായത്തിൽപ്പെട്ട രണ്ടു പേരെ കമ്മീഷനിൽ അംഗമായ നിയമിച്ചിരിക്കണം
  3. ഗവൺമെന്റിന്റെ ഒരു അഡിഷണൽ സെക്രട്ടറി അല്ലെങ്കിൽ അഡിഷണൽ സെക്രട്ടറിയുടെ പദവിയിൽ മുന്നു വർഷത്തിൽ കുറയാതെ സേവനമനുഷ്ഠിച്ച വ്യക്തിയെ കമ്മീഷൻ മെമ്പർ സെക്രട്ടറിയായി നിയമിച്ചിരിക്കണം

    Aരണ്ട് മാത്രം ശരി

    Bഒന്ന് മാത്രം ശരി

    Cഎല്ലാം ശരി

    Dഇവയൊന്നുമല്ല

    Answer:

    C. എല്ലാം ശരി

    Read Explanation:

    കേരള സംസ്ഥാന ഫോർവേഡ് കമ്മീഷൻ

    • സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കു വേണ്ടിയുള്ള കേരള സംസ്ഥാന കമ്മിഷൻ ഓഫ് ഫോർവേഡ് കമ്മ്യൂണിറ്റി ആക്ട് 2015 പ്രകാരം രൂപീകരിക്കപ്പെട്ടു
    • എ.വി. രാമകൃഷ്ണപിള്ള ചെയർമാനായി 2016 ഫെബ്രുവരി 24 നാണ് ആദ്യത്തെ കമ്മിഷൻ നിലവിൽ വന്നത്.
    • ആദ്യ കമ്മീഷന്റെ കാലാവധി പൂർത്തിയായതിനെ തുടർന്ന് 2019 ൽ പുതിയ കമ്മിഷൻ നിലവിൽ വന്നു.

    • സുപ്രീം കോടതിയിലെയോ ഹൈക്കോടതിയിലെയോ വിരമിച്ച ജഡ്ജിയായിരിക്കും ഈ കമ്മീഷന്റെ ചെയർപേഴ്സൺ
    • മുന്നാക്ക വിഭാഗങ്ങളെ സംബന്ധിച്ച കാര്യങ്ങളിൽ പ്രത്യേക പരിജ്ഞാനമുളള മുന്നാക്ക സമുദായത്തിൽപ്പെട്ട രണ്ടു പേരെ കമ്മീഷൻ അംഗങ്ങളായി നിയമിക്കുന്നു.
    • ഗവൺമെന്റിന്റെ ഒരു അഡിഷണൽ സെക്രട്ടറി അല്ലെങ്കിൽ അഡിഷണൽ സെക്രട്ടറിയുടെ പദവിയിൽ മുന്നു വർഷത്തിൽ കുറയാതെ സേവനം അനുഷ്ഠിച്ച വ്യക്തിയെ കമ്മീഷൻ മെമ്പർ സെക്രട്ടറിയായും നിയമിക്കുന്നു. 
    • കമ്മീഷൻറെ ആസ്ഥാനം തിരുവനന്തപുരത്താണ്.

    Related Questions:

    സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനേയും അംഗങ്ങളേയും നിയമിക്കുന്നത്:
    ഒന്നാം ഭരണ പരിഷ്കാര കമ്മീഷന്റെ അധ്യക്ഷൻ?
    കേരളത്തിൽ GST ട്രൈബുണൽ നിലവിൽ വരാൻ പോകുന്നത് എവിടെ ?
    മലപ്പുറം താനൂർ ബോട്ട് അപകടത്തെകുറിച്ച് അന്വേഷിച്ച ജുഡീഷ്യൽ കമ്മീഷൻ ഏത് ?
    മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കം നിൽക്കുന്നവർക്കുള്ള സംസ്ഥാന കമ്മീഷൻ അധ്യക്ഷനായി നിയമിതനായത് ?