Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ നല്കിയിരിക്കുന്നവയിൽ നിന്നും 'വോൾട്ടയറു'മായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക

  1. ദൈവനിഷേധിയായ തത്വചിന്തകനായിരുന്നു വോൾട്ടയർ
  2. അദ്ദേഹം ആക്ഷേപഹാസ്യകാരനായ ഒരു മനുഷ്യസ്നേഹിയായിരുന്നു
  3. തന്റെ നിലപാടുകളും, രചനകളും മൂലം അദ്ദേഹം ഫ്രാൻസിൽ നിന്നും പുറത്താക്കപ്പെട്ടു

    Aഎല്ലാം ശരി

    B3 മാത്രം ശരി

    C2, 3 ശരി

    D1, 3 ശരി

    Answer:

    C. 2, 3 ശരി

    Read Explanation:

    വോൾട്ടയർ

    • തത്വചിന്തകനും, ചരിത്രകാരനും, ആക്ഷേപഹാസ്യകാരനുമായിരുന്ന ഒരു മനുഷ്യസ്നേഹിയായിരുന്നു വോൾട്ടയർ.

    • അദ്ദേഹം ഒരു ദൈവനിഷേധിയായിരുന്നില്ല.

    • എങ്കിലും, തന്റെ ലേഖനങ്ങളിലൂടെ പുരോഹിതരെ നിരന്തരം വിമർശിച്ചിരുന്നു.

    • തന്റെ നിലപാടുകളും, രചനകളും മൂലം അദ്ദേഹം ഫ്രാൻസിൽ നിന്നും പുറത്താക്കപ്പെട്ടു.


    Related Questions:

    നിയമത്തിൻ്റെ ആത്മാവ് (The Spirit of Laws) എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ആര്?
    1749 ലെ നിയമമനുസരിച്ച് എല്ലാ വിഭാഗത്തിൽപ്പെട്ട ജനങ്ങളും തങ്ങളുടെ വരുമാനത്തിന്റെ ഇരുപതിൽ ഒരുഭാഗം സർക്കാരിലേക്ക് നേരിട്ട് നൽകേണ്ട നികുതി എന്തായിരുന്നു?

    ചുവടെ നല്കിയിരിക്കുന്നവയിൽ നെപ്പോളിയന്റെ നിയമപരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട് ശരിയായവ തിരഞ്ഞെടുക്കുക

    1. ഫ്യൂഡൽ നിയമങ്ങൾ അവസാനിപ്പിച്ചു.
    2. സമത്വവും, മതസ്വാതന്ത്ര്യവും അംഗീകരിച്ചു
    3. നെപ്പോളിയന്റെ നിയമസംഹിത അവതരിപ്പിച്ചു
      1789 ജൂലൈ 14-ന് പാരീസിലെ ജനക്കൂട്ടം ആക്രമിച്ച കോട്ട ഏതാണ്?

      ചുവടെ നല്കിയിരിക്കുന്നവയിൽ നിന്നും ഫ്രാൻസിലെ ബൂർബൺ രാജാക്കന്മാർക്കിടയിലുണ്ടായിരുന്ന 'ദൈവദത്താധികാരസിദ്ധാന്ത'വുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

      1. ദൈവദത്താധികാരസിദ്ധാന്തമനുസരിച്ച് രാജാവ് ദൈവത്തിന്റെ പ്രതിനിധിയാണ്
      2. രാജാക്കന്മാർക്ക് അവരുടെ അധികാരം ദൈവത്തിൽ നിന്ന് ലഭിച്ചതാണ്.
      3. സ്വേച്ഛാധിപത്യഭരണത്തെ പിന്തുണയ്ക്കുന്നവർ ഈ സിദ്ധാന്തത്തിൽ വിശ്വസിച്ചു