Challenger App

No.1 PSC Learning App

1M+ Downloads

കാള്‍ റോജേഴ്സുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. വ്യക്തിയുടെ ആത്മബോധത്തെ തട്ടിയുണര്‍ത്തുകയാണ് വേണ്ടത് എന്ന് പറഞ്ഞു
  2. പ്രശ്നങ്ങള്‍ പരിഹരിച്ചുകൊടുക്കുകയല്ല വേണ്ടത്. മറിച്ച് അത് സ്വയം പരിഹരിക്കാനുള്ള കഴിവും ആത്മവിശ്വാസവും വളര്‍ത്തുകയാണ്.
  3. ഒരു വ്യക്തിക്കും മറ്റൊരാളെ പഠിപ്പിക്കാനാവില്ലെന്നും മറിച്ച് പഠനത്തെ സുഗമമാക്കാനേ സാധിക്കൂ എന്നും റോജേഴ്സ് ചൂണ്ടിക്കാട്ടി. 
  4. വ്യക്തിത്വ സവിശേഷതാ സമീപനത്തിന്റെ പ്രധാനപ്പെട്ട വക്താവ്
  5. ഓരോ വ്യക്തിക്കും തൻ്റെ വിധിയെ തിരുത്തിയെഴുതാനും തൻ്റെ സ്വത്വത്തെ താനാഗ്രഹിക്കുന്ന രീതിയില്‍ സാക്ഷാത്കരിക്കാനും കഴിയുമെന്ന് ഉദ്ഘോഷിച്ച വ്യക്തിയാണ് കാള്‍ റോജേഴ്സ്. 

    Ai, ii, iii, v ശരി

    Bi തെറ്റ്, iv ശരി

    Cii തെറ്റ്, iv ശരി

    Dii, iv ശരി

    Answer:

    A. i, ii, iii, v ശരി

    Read Explanation:

    മാനവികതാ സമീപനം (The Humanistic Approach)

    • മനുഷ്യൻ, മനുഷ്യത്വം എന്നിവക്ക് പ്രാധാന്യം നൽകുന്നു 

     

    • വ്യക്തിത്വത്തെ കുറിച്ചുള്ള മാനവികതാ  സമീപനം മുന്നോട്ടുവെച്ച മനശാസ്ത്രജ്ഞർ :- 
      • കാൾ റോജേഴ്‌സ് 
      • അബ്രഹാം മാസ്‌ലോ 

     

    കാൾ റോജേഴ്‌സ് - ആത്മാവബോധ സിദ്ധാന്തം (Self Theory)

    • ഓരോ വ്യക്തിക്കും തൻ്റെ വിധിയെ തിരുത്തിയെഴുതാനും തൻ്റെ സ്വത്വത്തെ താനാഗ്രഹിക്കുന്ന രീതിയില്‍ സാക്ഷാത്കരിക്കാനും കഴിയുമെന്ന് ഉദ്ഘോഷിച്ച വ്യക്തിയാണ് കാള്‍ റോജേഴ്സ്. 
    • വ്യക്തിയുടെ ആത്മബോധത്തെ തട്ടിയുണര്‍ത്തുകയാണ് വേണ്ടത്.
    • കുട്ടികളുടെ കാര്യത്തില്‍ അധ്യാപകര്‍ ഈ ഉത്തരവാദിത്തം നിര്‍വഹിക്കണമെന്ന് റോജേഴ്സ് കരുതുന്നു.
    • പ്രശ്നങ്ങള്‍ പരിഹരിച്ചുകൊടുക്കുകയല്ല വേണ്ടത്. മറിച്ച് അത് സ്വയം പരിഹരിക്കാനുള്ള കഴിവും ആത്മവിശ്വാസവും വളര്‍ത്തുകയാണ്.
    • ഒരു വ്യക്തിക്കും മറ്റൊരാളെ പഠിപ്പിക്കാനാവില്ലെന്നും മറിച്ച് പഠനത്തെ സുഗമമാക്കാനേ സാധിക്കൂ എന്നും റോജേഴ്സ് ചൂണ്ടിക്കാട്ടി. 

    ഫലപ്രദമായ പഠനത്തിന് ചില ഉപാധികള്‍ അദ്ദേഹം മുന്നോട്ടുവെക്കുന്നു.

    • കുട്ടിക്കു ബന്ധമുള്ള യഥാര്‍ഥ പഠനപ്രശ്നങ്ങളുമായി കുട്ടിയെ ബന്ധപ്പെടുത്തണം
    • അധ്യാപകന്‍ പഠിതാവുമായി താദാത്മ്യം പ്രാപിക്കണം
    • അധ്യാപകന്‍ ഊഷ്മളതയോടെ പഠിതാവിനെ സ്വീകരിക്കണം
    • അധ്യാപകന് പഠിതാവിനോട് ഉപാധികളില്ലാത്ത താത്പര്യം വേണം
    • പുതിയ സന്ദര്‍ഭത്തില്‍ കുട്ടിക്കുണ്ടാവുന്ന പ്രശ്നങ്ങള്‍ അനുതാപത്തോടെ ഉള്‍ക്കൊള്ളണം

     


    Related Questions:

    According to Freud, which part of our personality is the moral part that develops due to the moral and ethical restraints placed on us by our caregivers ?
    അക്കാദമീയ പ്രവർത്തനങ്ങളും മറ്റ് വിദ്യാഭ്യാസ പ്രവർത്തനങ്ങളും മൂല്യ നിർണ്ണയത്തിനായി ഒന്നിച്ച് സൂക്ഷിക്കു ന്നതാണ് :
    പാൽ കുടിക്കുക, കടിക്കുക, വിരൽ ഊറുക എന്നീ പ്രവർത്തികൾ കുഞ്ഞിന് ആനന്ദം നൽകുന്ന ഫ്രോയിഡിൻ്റെ മനോ-ലൈംഗിക വികസന ഘട്ടം ?
    സിഗ്മണ്ട് ഫ്രോയിഡിന്റെ സിദ്ധാന്തമായ മനോ-ലൈംഗിക വികാസ ഘട്ടത്തിൽ (psycho-sexual development) mj- കാമനയും (Electra Complex) മാത്യ കാമന (Oedipus Complex) -യുമെന്ന സവിശേഷതകൾ കാണപ്പെടുന്ന ഘട്ടം ഏത് ?
    ഉദ്ഗ്രഥിത വ്യക്തിത്വം വ്യക്തിത്വ സവിശേഷതകളുടെ സംയോജനത്തിൽ നിന്നാണ് രൂപം കൊള്ളുന്നത് എന്ന് അഭിപ്രായപ്പെട്ടത് ആര് ?