App Logo

No.1 PSC Learning App

1M+ Downloads

തെക്കേ അമേരിക്കയുമായി ബന്ധപ്പെട്ട ചുവടെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.

  1. പസഫിക് സമുദ്രത്തിനും അറ്റ്ലാന്റിക് സമുദ്രത്തിനും ഇടയിലായി സ്ഥിതി ചെയ്യുന്നു
  2. പ്രയറി പുൽമേടുകൾ പ്രധാനമായും കാണപ്പെടുന്നത് തെക്കേ അമേരിക്കയിലാണ്
  3. കന്നുകാലി വളർത്തൽ ഇവിടുത്തെ ജനങ്ങളുടെ ഒരു പ്രധാന തൊഴിലാണ്
  4. മൗണ്ട് മെക്കൻലി സ്ഥിതി ചെയ്യുന്നത് തെക്കേ അമേരിക്കയിലാണ്

    A3, 4 എന്നിവ

    Bഇവയൊന്നുമല്ല

    C1, 3 എന്നിവ

    D3 മാത്രം

    Answer:

    C. 1, 3 എന്നിവ

    Read Explanation:

    • ഭൂമിയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്തെ ഒരു ഭൂഖണ്ഡമാണ് തെക്കേ അമേരിക്ക.
    • തെക്കേ അമേരിക്കയുടെ വടക്കും കിഴക്കും അറ്റ്‌ലാന്റിക് സമുദ്രവും പടിഞ്ഞാറു പസഫിക് സമുദ്രവും സ്ഥിതി ചെയ്യുന്നു.
    • കന്നുകാലി വളർത്തൽ ഇവിടുത്തെ ജനങ്ങളുടെ ഒരു പ്രധാന തൊഴിലാണ്.
    • പ്രയറി പുൽമേടുകൾ പ്രധാനമായും കാണപ്പെടുന്നത് വടക്കേ അമേരിക്കയിലാണ്.
    • വടക്കേ അമേരിക്കയിലെ തന്നെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ആണ് മൗണ്ട് മെക്കൻലി.

    Related Questions:

    ശിലാമണ്ഡലഫലകങ്ങളുടെ ചലനത്തിന് കാരണമാകുന്നത് ?
    ഇന്ത്യൻ മൺസൂൺ വിവിധ ഘടകങ്ങളാൽ സ്വാധീനിക്കപ്പെട്ട ഒരു സങ്കീർണ്ണ സംവിധാനമാണ്. EL നീനോ- സതേൺ ഓസിലേഷൻ (ENSO) കൂടാതെ, താഴെപ്പറയുന്ന ടെലികണക്ഷനുകളിൽ ഏതാണ് ഇന്ത്യൻ മൺസൂൺ മഴയെ കാര്യമായി ബാധിക്കുന്നത്?
    ഇന്ത്യയിലെ അസ്ഥിതടാകമെന്നറിയപ്പെടുന്ന രൂപ്കുണ്ട് താടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏതാണ് ?
    ഭൂമിയിലെ ജലസ്രോതസ്സിൽ ഭൂഗർഭ ജലത്തിന്റെ സാന്നിധ്യം എത്ര ?
    എല്ലാ ധാതുക്കളും എവിടെ നിന്നാണ് ഉത്ഭവിക്കുന്നത്?