Challenger App

No.1 PSC Learning App

1M+ Downloads

ഡെക്കാൻ കലാപങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. കൊള്ളപ്പലിശക്കാർക്കെതിരെ മഹാരാഷ്ട്രയിലെ കർഷകർ നടത്തിയ കലാപങ്ങൾ
  2. മഹാരാഷ്ട്രയിലെ പൂനെയിലെ സുപയിൽ നിന്നുമാണ് കലാപം ആരംഭിച്ചത്.
  3. കലാപത്തിന്റെ സ്വഭാവം കടപത്രങ്ങൾ നശിപ്പിക്കുക, പലിശക്കാരുടെ കണക്ക് പുസ്തകങ്ങൾ പരസ്യമായി കത്തിക്കുക എന്നിവയായിരുന്നു.
  4. ഡക്കാൻ കലാപം പൊട്ടിപ്പുറപ്പെട്ടത് - 1975 മെയ് 12

    Aമൂന്നും നാലും ശരി

    Bരണ്ട് തെറ്റ്, നാല് ശരി

    Cഎല്ലാം ശരി

    Dഒന്നും രണ്ടും മൂന്നും ശരി

    Answer:

    D. ഒന്നും രണ്ടും മൂന്നും ശരി

    Read Explanation:

    ഡെക്കാൻ കലാപങ്ങൾ

    • കൊള്ളപ്പലിശക്കാർക്കെതിരെ മഹാരാഷ്ട്രയിലെ കർഷകർ നടത്തിയ കലാപങ്ങൾ അറിയപ്പെടുന്നത് - ഡെക്കാൻ കലാപങ്ങൾ (1875)

    • മഹാരാഷ്ട്രയിലെ പൂനെയിലാണ് കലാപം ആരംഭിച്ചത്.

    • ഡക്കാൻ കലാപം പൊട്ടിപ്പുറപ്പെട്ടത് - 1875 മെയ് 12

    • പൊട്ടിപ്പുറപ്പെട്ട സ്ഥലം - പൂനെയിലെ സുപയിൽ നിന്നും

    • കലാപത്തിന്റെ സ്വഭാവം :

    • കടപത്രങ്ങൾ നശിപ്പിക്കുക, പലിശക്കാരുടെ കണക്ക് പുസ്തകങ്ങൾ പരസ്യമായി കത്തിക്കുക. (ചില ഇടങ്ങളിൽ കടകൾ കത്തിച്ചതായും പലിശക്കാരുടെ വീടുകൾ കൊള്ളയടിച്ചതായും രേഖകളിൽ കാണാം).

    • ഡക്കാൻ അഗ്രികൾച്ചറലിസ്റ്റ് റിലീഫ് ആക്ട് (ഡെക്കാൻ കാർഷിക ദുരിതാശ്വാസ നിയമം) പാസ്സാക്കിയത് - 1879


    Related Questions:

    Who among the following also launched a Home rule Movement in India, apart from Annie Besant?
    നാലാം ആംഗ്ലോ-മൈസൂർ യുദ്ധം നടന്ന വർഷം ഏത് ?

    കോളനി ഭരണം, ഇന്ത്യയിൽ നടപ്പിലാക്കിയ സാമ്പത്തിക നയങ്ങളുടെ പ്രധാന ലക്ഷ്യം :

    1. ഇന്ത്യൻ സമ്പദ്ഘടനയുടെ പുരോഗതിയെക്കാളുപരി, അവരുടെ സാമ്പത്തിക താൽപര്യങ്ങളുടെ സംരക്ഷണവും പ്രോത്സാഹനവുമായിരുന്നു.
    2. ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ 'അസംസ്കൃത വസ്തുക്കളുടെ ദാതാവും' ബ്രിട്ടനിൽ നിന്നുള്ള അന്തിമ വ്യാവസായിക ഉൽപ്പന്നങ്ങളുടെ ഉപഭോക്താവുമെന്ന ദയനീയ അവസ്ഥയിലേക്ക് എത്തിച്ചു.
      കൂക പ്രസ്ഥാനത്തിന്റെ നേതാവ് ?
      വെല്ലൂർ ലഹളയ്ക്ക് കാരണമായ വേഷപരിഷ്കാരം നടപ്പിലാക്കിയ സൈനിക മേധാവി ?