Challenger App

No.1 PSC Learning App

1M+ Downloads

കോളനി ഭരണകാലത്തെ തൊഴിൽ ഘടനയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. മൊത്തം തൊഴിൽ ശക്തിയുടെ ഏറിയ പങ്കും കാർഷിക മേഖലയിലായിരുന്നു.
  2. ഉൽപന്ന നിർമ്മാണ മേഖല 10% വും സേവന മേഖല 15-20% വും തൊഴിൽ ശക്തിയെയാണ് ഉൾക്കൊണ്ടിരുന്നത്.
  3. അന്നത്തെ മദ്രാസ് പ്രവിശ്യയുടെ ചില ഭാഗങ്ങളിലും ബോംബെയിലും ബംഗാളിലും കാർഷിക മേഖലയിൽ പണിയെടുക്കുന്നവരുടെ എണ്ണം കുറവും നിർമ്മാണമേഖലയിലുള്ളവരുടെ എണ്ണം കൂടുതലുമായിരുന്നു.

    A3 മാത്രം ശരി

    B1 മാത്രം ശരി

    Cഎല്ലാം ശരി

    D2 മാത്രം ശരി

    Answer:

    C. എല്ലാം ശരി

    Read Explanation:

    കോളനി ഭരണകാലത്തെ തൊഴിൽ ഘടന

    • കോളനി ഭരണകാലത്ത് ഇന്ത്യയുടെ തൊഴിൽ ഘടന, അതായത് വിവിധ വ്യവസായങ്ങളിലും, മേഖലകളിലും തൊഴിൽ ചെയ്യുന്നവരുടെ വിതരണത്തിൽ ചെറിയ മാറ്റങ്ങൾ പ്രകടിപ്പിച്ചു.

    • മൊത്തം തൊഴിൽ ശക്തിയുടെ ഏറിയ പങ്കും കാർഷിക മേഖലയിലായിരുന്നു.

    • എന്നാൽ ഉൽപന്ന നിർമ്മാണ മേഖല 10% വും സേവന മേഖല 15-20% വും തൊഴിൽ ശക്തിയെയാണ് ഉൾക്കൊണ്ടിരുന്നത്.

    • ശ്രദ്ധേയമായ മറ്റൊരു വസ്തുത വർദ്ധിച്ച പ്രാദേശിക തലത്തിലുള്ള അന്തരമായിരുന്നു.

    • അന്നത്തെ മദ്രാസ് പ്രവിശ്യയുടെ ചില ഭാഗങ്ങളിലും ബോംബെയിലും ബംഗാളിലും കാർഷിക മേഖലയിൽ പണിയെടുക്കുന്നവരുടെ എണ്ണം കുറവും നിർമ്മാണമേഖലയിലുള്ളവരുടെ എണ്ണം കൂടുതലുമായിരുന്നു.

    • അതേ സമയം ഒറീസ്സ, രാജസ്ഥാൻ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ കാർഷിക മേഖല യിലെ തൊഴിൽശക്തി ഉപയോഗം ഉയർന്നു കൊണ്ടിരിക്കുകയായിരുന്നു.


    Related Questions:

    The Provincial Governments were constituted under the Act of
    The Lee Commission of 1924 recommended which of the following?
    ഇന്ത്യയിൽ ഇംഗ്ലീഷുകാരുടെ ആദ്യത്തെ വ്യാപാര കേന്ദ്രം.
    The Indian Universities Act was passed in which year?
    കര്ഷകന് തന്നെ ഭൂമിയുടെ ഉടമസ്ഥാവകാശം ഉള്ളതും ഭൂമിയുടെ വരുമാനം (നികുതി )സർക്കാരിലേക്ക് അടക്കാനുള്ള ഉത്തരവാദിത്തമുള്ളതുമായ സംവിധാനത്തിൻ്റെ പേര് ?