App Logo

No.1 PSC Learning App

1M+ Downloads

ഗുപ്ത സാമ്രാജ്യവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. ക്രി. വ. 320 മുതൽ 550 വരെയായിരുന്നു ഗുപ്ത സാമ്രജ്യത്തിന്റെ പ്രതാപകാലം.
  2. ഇന്ത്യാ ഉപദ്വീപിന്റെ വടക്കൻ പ്രവിശ്യകളിലധികവും ഗുപ്ത സാമ്രാജ്യത്തിന്റെ കീഴിലായിരുന്നു.
  3. ഇന്ത്യയുടെ ചരിത്രത്തിലെ സുവർണ്ണകാലമായി അറിയപ്പെടുന്ന ഈ കാലഘട്ടത്തിൽ ശാസ്ത്രം, ജ്യോതിശാസ്ത്രം, ഗണിതശാസ്ത്രം, സാംസ്കാരികം, സാഹിത്യം എന്നീ മേഖലകളിൽ അൽഭുതപൂർവ്വമായ വളർച്ചയുണ്ടായി.
  4. ഗുപ്ത രാജവംശ കാലത്ത് ഇന്ത്യ സന്ദർശിച്ച ചൈനീസ് സഞ്ചാരിയാണ് ഫാഹിയാൻ.

    Aനാല് മാത്രം ശരി

    Bഒന്ന് മാത്രം ശരി

    Cരണ്ട് മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    ഗുപ്ത സാമ്രാജ്യം

    • ക്രി. വ. 320 മുതൽ 550 വരെയായിരുന്നു ഗുപ്ത സാമ്രജ്യത്തിന്റെ പ്രതാപകാലം.

    • ഇന്ത്യാ ഉപദ്വീപിന്റെ വടക്കൻ പ്രവിശ്യകളിലധികവും ഗുപ്ത സാമ്രാജ്യത്തിന്റെ കീഴിലായിരുന്നു.

    • ഇന്ത്യയുടെ ചരിത്രത്തിലെ സുവർണ്ണകാലമായി അറിയപ്പെടുന്ന ഈ കാലഘട്ടത്തിൽ ശാസ്ത്രം, ജ്യോതിശാസ്ത്രം, ഗണിതശാസ്ത്രം, സാംസ്കാരികം, സാഹിത്യം എന്നീ മേഖലകളിൽ അൽഭുതപൂർവ്വമായ വളർച്ചയുണ്ടായി.

    • വിന്ധ്യ പർവ്വതനിരകൾക്ക് വടക്ക്, നാല്, അഞ്ച്, നൂറ്റാണ്ടുകളിലായിരുന്നു ഗുപ്ത രാജവംശം ആധിപത്യമുറപ്പിച്ചിരുന്നത്.

    • ഗുപ്ത രാജവംശ കാലത്ത് ഇന്ത്യ സന്ദർശിച്ച ചൈനീസ് സഞ്ചാരിയാണ് ഫാഹിയാൻ.

    • ഗുപ്തഭരണത്തെക്കുറിച്ചുള്ള വിവരങ്ങൾ ഇദ്ദേഹത്തിന്റെ കുറിപ്പുകളിൽ നിന്നും ലഭ്യമാണ്.

    • ഉജ്ജയിനി, പ്രയാഗ, പാടലീപുത്രം എന്നിവയായിരുന്നു ഗുപ്തസാമ്രാജ്യത്തിലെ പ്രധാനനഗരങ്ങൾ.


    Related Questions:

    നളന്ദ സർവ്വകലാശാലയുടെ സ്ഥാപകൻ :
    Which Gupta king made Ujjain his second capital?
    'നവരത്‌നങ്ങള്‍' ആരുടെ രാജസദസ്സിനെ അലങ്കരിച്ചിരുന്നു?
    Who was the Chinese pilgrim who visited India during the Gupta period?
    ചന്ദ്രഗുപ്തൻ ഒന്നാമൻ ആരുടെ മകനായിരുന്നു ?