Challenger App

No.1 PSC Learning App

1M+ Downloads

അഭിമുഖവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. വ്യവഹാരത്തിന്റെ വിവിധ മാനങ്ങൾ കണ്ടെത്താനും വ്യക്തമായ ഉത്തരത്തിലേക്കു നയിക്കുന്ന ചോദക ചോദ്യങ്ങൾ രൂപപ്പെടുത്താനുമുള്ള അഭിമുഖകാരന്റെ കഴിവിനെ ആശ്രയിച്ചാണ് അഭിമുഖത്തിന്റെ വിജയം.
  2. അഭിമുഖം രണ്ടുതരങ്ങളാണ് സുഘടിതം (Structured), സുഘടിതമല്ലാത്തത് (Unstructured)
  3. ഏതെങ്കിലും ഒരു ലക്ഷ്യം മുൻനിർത്തി, രണ്ടോ അതിലധികമോ വ്യക്തികൾ മുഖാമുഖമായോ അല്ലാതെയോ നടത്തുന്ന സംഭാഷണമാണ്

    Aമൂന്ന് മാത്രം ശരി

    Bഎല്ലാം ശരി

    Cരണ്ട് മാത്രം ശരി

    Dഒന്ന് മാത്രം ശരി

    Answer:

    B. എല്ലാം ശരി

    Read Explanation:

    അഭിമുഖം (Interview)

    • ഏതെങ്കിലും ഒരു ലക്ഷ്യം മുൻനിർത്തി, രണ്ടോ അതിലധികമോ വ്യക്തികൾ മുഖാമുഖമായോ അല്ലാതെയോ നടത്തുന്ന സംഭാഷണമാണ് - അഭിമുഖം
    • വ്യവഹാരത്തിന്റെ വിവിധ മാനങ്ങൾ കണ്ടെത്താനും വ്യക്തമായ ഉത്തരത്തിലേക്കു നയിക്കുന്ന ചോദക ചോദ്യങ്ങൾ രൂപപ്പെടുത്താനുമുള്ള അഭിമുഖകാരന്റെ കഴിവിനെ ആശ്രയിച്ചാണ് അഭിമുഖത്തിന്റെ വിജയം.
    • അഭിമുഖം രണ്ടുതരമുണ്ട്. 
      1. സുഘടിതം (Structured) 
      2. സുഘടിതമല്ലാത്തത് (Unstructured)
    • അഭിമുഖ രീതി കൂടുതലായി ഉപയോഗിക്കുന്നത് - വ്യക്തിത്വങ്ങളെക്കുറിച്ചുള്ള പഠനത്തിലും ചികിത്സയിലും ഏർപ്പെട്ടിരിക്കുന്ന ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളും, പൊതുജനാഭിപ്രായം, വിശ്വാസങ്ങൾ എന്നിവയെക്കുറിച്ചു പഠിക്കുന്ന സാമൂഹിക മനശാസ്ത്രജ്ഞരും

    Related Questions:

    " ആശയങ്ങൾ സ്വായത്തമാക്കലാണ് പഠനം. പഠനത്തിൻറെ അടിസ്ഥാനം ആശയരൂപീകരണമാണ്. പഠനം ഒരു സാമൂഹ്യ പ്രക്രിയയാണ് " - എന്നീ ആശയങ്ങൾ മുന്നോട്ടുവച്ച മനഃശാസ്ത്രജ്ഞൻ ആരാണ് ?
    താൻ നിരീക്ഷിക്കുന്ന കുട്ടിയുടെ സജീവ പെരുമാറ്റത്തെക്കുറിച്ച് അധ്യാപിക നിരന്തരം രേഖപ്പെടുത്തുന്ന കുറിപ്പുകളാണ് ?
    സമൂഹത്തിൽ ഒരു വ്യക്തിക്കുള്ള സ്ഥാനം ആ സമൂഹത്തിലെ മറ്റ് അംഗങ്ങളുടെ പ്രതികരണങ്ങളിൽ നിന്ന് നിർണയിക്കുന്നതിന് സഹായിക്കുന്ന ഉപകരണമാണ് :
    കുട്ടികൾ അവർ ആഗ്രഹിക്കുന്ന പരിഗണന ലഭിക്കാതെ വരുമ്പോൾ സ്വീകരിക്കുന്ന ക്രിയാ തന്ത്രം :
    അരോചക യാഥാർത്ഥ്യത്തിൽ നിന്നും സ്വയം രക്ഷപ്പെടുന്നതിന് ചിലർ സ്വീകരിക്കുന്ന മാർഗ്ഗം.