Challenger App

No.1 PSC Learning App

1M+ Downloads

സന്താൾ കലാപവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. സന്താൾ കലാപത്തിൽ ഏകദേശം 15000 ൽ അലധികം സാന്താൾ ജനതയാണ് ജീവൻ ബലിയർപ്പിച്ചത്.
  2. സന്താൾ കലാപത്തിനുശേഷമാണ് (1855-56) ഭഗൽപൂർ, ബിർഭം എന്നീ ജില്ലകളിൽ നിന്ന് അയ്യായിരത്തി അഞ്ഞൂറ് ചതുരശ്ര മൈൽ വേർതിരിച്ചെടുത്ത് സന്താൾ പർഗാന രൂപീകരിച്ചത്.
  3. സാഫാ ഹാർ മൂവ്മെന്റ് ബന്ധപ്പെട്ടിരിക്കുന്നത് സന്താളുകളുമായി

    A2 മാത്രം ശരി

    Bഎല്ലാം ശരി

    C3 മാത്രം ശരി

    D1 മാത്രം ശരി

    Answer:

    B. എല്ലാം ശരി

    Read Explanation:

    സന്താൾ കലാപം

    • ഇന്നത്തെ ബംഗാൾ, ബീഹാർ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലായി രാജ്മഹൽ കുന്നുകളിലെ താഴ്വരയിൽ ജീവിച്ചിരുന്ന സന്താൾ ഗോത്ര വിഭാഗത്തിലെ ജനത നടത്തിയ കലാപം - സന്താൾ കലാപം

    • സാന്താൾ കലാപം നടന്നത് - കൊള്ളപ്പലിശക്കാരുടെയും കമ്പനി ഉദ്യോഗസ്ഥന്മാരുടെയും ചൂഷണത്തിനെതിരെ

    • ദാമിൻ-ഇ-കോഹ് എന്ന പേരിൽ വലിയൊരു ഭൂപ്രദേശം വേർതിരിച്ച് സന്താളുകൾക്ക് നൽകപ്പെട്ടത് - 1832-ഓടെ

    • സന്താൾ കലാപത്തിൽ ഏകദേശം 15000 ൽ അലധികം സാന്താൾ ജനതയാണ് ജീവൻ ബലിയർപ്പിച്ചത്.

    • സന്താൾ കലാപത്തെ തുടർന്ന് ബ്രിട്ടീഷുകാർ രൂപീകരിച്ച ജില്ല - സന്താൾ പർഗാനാസ്

    • സന്താൾ കലാപത്തിന് നേതൃത്വം നൽകിയ പ്രാദേശിക നേതാക്കൾ - സിദ്ധു, കാൻഹു

    • സന്താൾ കലാപത്തിനുശേഷമാണ് (1855-56) ഭഗൽപൂർ, ബിർഭം എന്നീ ജില്ലകളിൽ നിന്ന് അയ്യായിരത്തി അഞ്ഞൂറ് ചതുരശ്ര മൈൽ വേർതിരിച്ചെടുത്ത് സന്താൾ പർഗാന രൂപീകരിച്ചത്.

    • സിദ്ദുവിന്റെയും കാൻഹുവിന്റെയും സ്മരണാർത്ഥം ഇന്ത്യൻ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം - 2002

    • സാന്താൾ ഗോത്രകലാപത്തെക്കുറിച്ച് പ്രതിപാദിക്കുന്ന 'Elementary Aspect of Peasant Insurgency' യുടെ രചയിതാവ് - റാണജിത്ത് ഗുഹ

    • സാഫാ ഹാർ മൂവ്മെന്റ് ബന്ധപ്പെട്ടിരിക്കുന്നത് - സന്താളുകളുമായി


    Related Questions:

    During the period of which Governor General Viceroy was the Indian Civil Service introduced?
    What fraction of India's landmass was under cultivation in 1600?
    The series of conflicts between the French and the English in South India was known as :

    Which of the following belongs to tribal revolt against the Britishers ?

    1.Bhil Revolt

    2. Kurichiya Revolt

    3. RIN Revolt

    4. Santhal Rebellion

    മുണ്ടാ കലാപം നടന്ന വർഷം ?