സൂര്യൻ ഒരു നക്ഷത്രമാണ്. ഭൂമിയോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന നക്ഷത്രവും സൂര്യനാണ്. സൂര്യനേക്കാൾ വലിപ്പമുളള മറ്റനേകം നക്ഷത്രങ്ങളുമുണ്ട്. ഭൂമിയിൽ നിന്ന് വളരെ അകലെ സ്ഥിതി ചെയ്യുന്നതു കൊണ്ടാണ് ഭൂമിയിൽ നിന്ന് നോക്കുമ്പോൾ നക്ഷത്രങ്ങൾ ചെറുതായി കാണപ്പെടുന്നത്. സ്വയം കത്തുന്ന ഭീമാകാരമായ ആകാശഗോളങ്ങളാണ് നക്ഷത്രങ്ങൾ. നക്ഷത്രങ്ങൾ വലിയ അളവിൽ താപവും പ്രകാശവും പുറത്തുവിടുന്നു