Challenger App

No.1 PSC Learning App

1M+ Downloads
ബി.സി 6-ാം ശതകത്തിൽ ഉത്തരേന്ത്യയിൽ നിരവധി രാജഭരണ രാജ്യങ്ങളും ജനപ്രഭുത്വ ഭരണ രാജ്യങ്ങളും നിലവിൽ വന്നു. അവ അറിയപ്പെട്ടത് ?

Aമഹാജനപദങ്ങൾ

Bഗവിഷ്ടികൾ

Cനദീതട സംസ്കാരങ്ങൾ

Dഇവയൊന്നുമല്ല

Answer:

A. മഹാജനപദങ്ങൾ

Read Explanation:

മഹാജനപദങ്ങൾ

  • ബി.സി 6-ാം ശതകത്തിൽ ഉത്തരേന്ത്യയിൽ നിരവധി രാജഭരണ രാജ്യങ്ങളും ജനപ്രഭുത്വ ഭരണ രാജ്യങ്ങളും നിലവിൽ വന്നു. അവ മഹാജനപദങ്ങൾ എന്നറിയപ്പെടുന്നു.

  • മഹാജനപദങ്ങളെ കുറിച്ച് പരാമർശിച്ചിട്ടുള്ള ഗ്രന്ഥങ്ങൾ - അങ്കുത്താറ നികായ, മഹാവസ്തു, ഭാഗവത സത്രം.

  • മഹാജനപദങ്ങളിൽ ഏറ്റവും ശക്തമായവ - മഗധം, കോസലം, വത്സം, അവന്തി

മഹാജനപദങ്ങൾ 16 എണ്ണം ഉണ്ടായിരുന്നു.

  1. കാശി (Modern Varanasi)

  2. കോസലം (Oudh)

  3. അംഗം (Bhagalpur)

  4. മഗധം (Patna & Gaya)

  5. മല്ലം (Gorakhpur)

  6. വജ്ജി (North Bihar)

  7. ഛേദി (Bundelkhand)

  8. വത്സം (Kausambi)

  9. കുരു (Delhi)

  10. പാഞ്ചാലം (Bareilly)

  11. മത്സ്യ (Jaipur)

  12. അശ്മകം (Godavarg Valley)

  13. അവന്തി (Malwa)

  14. ഗാന്ധാരം (Afganisthan)

  15. സുരസേന (Mathura)

  16. കാംബോജ (North Western Frontier)


Related Questions:

നന്ദരാജ വംശത്തിന്റെ സ്ഥാപകൻ ?
അജാതശത്രു അറിയപ്പെട്ടിരുന്ന മറ്റൊരു പേര് ?
ശിശുനാഗരാജവംശത്തിന്റെ സ്ഥാപകൻ ?
തക്ഷശില ഏത് മഹാജനപദത്തിൻറെ തലസ്ഥാനമായിരുന്നു :
നവനന്ദന്മാരിൽ അവസാനത്തെയാൾ :