App Logo

No.1 PSC Learning App

1M+ Downloads
സൂര്യനിൽനിന്നുള്ള ഹ്രസ്വതരംഗവികിരണം ഭൗമോപരിതലത്തെ ചൂടുപിടിപ്പിക്കുന്നു. ചൂടുപിടിച്ച ഭൂമിയിൽനിന്നും ദീർഘതരംഗരൂപത്തിൽ താപം അന്തരീക്ഷത്തിലേക്ക് വ്യാപിക്കുന്നു. ഈ ഊർജം അന്തരീക്ഷത്തെ താഴെനിന്നും മുകളിലേക്ക് ചൂടുപിടിപ്പിക്കുന്നു. ഈ പ്രക്രിയ അറിയപ്പെടുന്നത് :

Aതാപ സംവഹനം

Bഭൗമവികിരണം

Cഅഭിവഹനം

Dസംനയനം

Answer:

B. ഭൗമവികിരണം

Read Explanation:

ഭൗമവികിരണം (Terrestrial Radiation)

  • സൂര്യനിൽനിന്നുള്ള ഹ്രസ്വതരംഗവികിരണം ഭൗമോപരിതലത്തെ ചൂടുപിടിപ്പിക്കുന്നു. 

  • ചൂടുപിടിച്ച ഭൂമിയിൽനിന്നും ദീർഘതരംഗരൂപത്തിൽ താപം അന്തരീക്ഷത്തിലേക്ക് വ്യാപിക്കുന്നു. 

  • ഈ ഊർജം അന്തരീക്ഷത്തെ താഴെനിന്നും മുകളിലേക്ക് ചൂടുപിടിപ്പിക്കുന്നു. 

  • ഈ പ്രക്രിയയെ ഭൗമവികിരണം എന്നുവിളിക്കുന്നു.

  • അന്തരീക്ഷത്തിലെ വാതകങ്ങൾ, പ്രത്യേകിച്ച് കാർബൺ ഡൈ ഓക്സൈഡും ഹരിതഗൃഹവാതങ്ങളും ദീർഘതരംഗരൂപത്തിലുള്ള ഭൗമവികിരണത്തെ ആഗിരണം ചെയ്യുന്നു. 

  • തന്മൂലം ഭൗമവികിരണംവഴി അന്തരീക്ഷം പരോക്ഷമായി ചൂടുപിടിക്കുന്നു. 

  • ചൂടു പിടിച്ച അന്തരീക്ഷം താപത്തെ തിരികെ ശൂന്യാകാശത്തേക്ക് പ്രസരിപ്പിക്കുന്നു. 

  • സൂര്യനിൽനിന്ന് ഭൂമി സ്വീകരിച്ച താപം തിരികെ ശൂന്യാകാശത്തേക്ക് പ്രക്ഷേപിക്കപ്പെടുന്നതുമൂലമാണ് ഭൗമോപരിതലത്തിലും അന്തരീക്ഷത്തിലും സ്ഥായിയായ താപനില കാത്തു സൂക്ഷിക്കപ്പെടുന്നത്.


Related Questions:

അന്തരീക്ഷ മർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏത് ?
In the absence of atmosphere, the colour of the sky would be?
ജെറ്റ് വിമാനം കടന്നു പോകുന്നതിൻ്റെ ഫലമായി ഉണ്ടാകുന്ന മേഘം ഏതാണ് ?
ഉയരം കുടും തോറും അന്തരീക്ഷ മർദ്ദത്തിന് എന്ത് സംഭവിക്കും ?
സൂര്യനിൽനിന്നും ഭൗമോപരിതലത്തിലെത്തുന്ന ഊർജത്തിന്റെ ഏറിയപങ്കും .......................... രൂപത്തിലാണ്.