SI യൂണിറ്റുകൾക്ക് അന്താരാഷ്ട്ര അംഗീകാരം നൽകിയത് എപ്പോഴാണ്?
A1945
B1960
C1980
D2000
Answer:
B. 1960
Read Explanation:
അടിസ്ഥാന യൂണിറ്റുകൾ (Fundamental Units)
അടിസ്ഥാന അളവുകളുടെ യൂണിറ്റാണ് അടിസ്ഥാന യൂണിറ്റുകൾ
1960 ൽ, പാരീസിൽ നടന്ന വിവിധ രാജ്യങ്ങളുടെ പൊതുസമ്മേളനം അളവുകളുടെ സംയോജിത സംവിധാനമായ ഇന്റർനാഷണൽ സിസ്റ്റം ഓഫ് യൂണിറ്റ്സ് അഥവാ SI യൂണിറ്റുകൾക്ക് സാർവ്വദേശീയ അംഗീകാരം നൽകി.
ഇത് അനുസരിച്ച് എല്ലാ അടിസ്ഥാന അളവുകൾക്കും ഓരോ യൂണിറ്റുകളുണ്ട്.
SI യൂണിറ്റുകളുടെ പ്രത്യേകതകൾ :
ഏകീകൃത യൂണിറ്റുകളാണ്.
അന്താരാഷ്ട്ര അംഗീകാരം ഉള്ളവയാണ്.
ഇവയെ അടിസ്ഥാനമാക്കി മറ്റ് അളവുകളുടെ യൂണിറ്റുകൾ പ്രസ്താവിക്കാൻ കഴിയും.
വ്യുൽപന യൂണിറ്റുകൾ (Derived Units)
അടിസ്ഥാന യൂണിറ്റുകൾ ഉപയോഗിച്ച് പ്രസ്താവിക്കുന്ന തോ അടിസ്ഥാന യൂണിറ്റുകളെ ആശ്രയിച്ച് നിലനിൽക്കുന്നതോ ആയ യൂണിറ്റുകളാണ് വ്യുൽപന്ന യൂണിറ്റുകൾ.