App Logo

No.1 PSC Learning App

1M+ Downloads
സിദ്ധാനുഭൂതി ആരുടെ കൃതിയാണ്?

Aഅയ്യങ്കാളി

Bവി ടി ഭട്ടതിരിപ്പാട്

Cകേളപ്പൻ

Dബ്രഹ്മാനന്ദ ശിവയോഗി

Answer:

D. ബ്രഹ്മാനന്ദ ശിവയോഗി

Read Explanation:

ബ്രഹ്മാനന്ദ ശിവയോഗി:

  • ജനനം : 1852, ഓഗസ്റ്റ് 26
  • ജന്മ സ്ഥലം : ചിറ്റൂർ / കൊല്ലങ്കോട്, പാലക്കാട്
  • പിതാവ് : കുഞ്ഞി കൃഷ്ണ മേനോൻ
  • മാതാവ് : നാണിയമ്മ
  • പത്നി : തവുകുട്ടിയമ്മ
  • ബാല്യകാല നാമം : ഗോവിന്ദൻകുട്ടി
  • യഥാർഥ നാമം : കാരാട്ട് ഗോവിന്ദ മേനോൻ
  • അന്തരിച്ച വർഷം : 1929, സെപ്റ്റംബർ 10

ബ്രഹ്മാനന്ദ ശിവയോഗി അറിയപ്പെടുന്ന മറ്റ് പേരുകൾ: 

  • കുട്ടിക്കാലത്ത് ശിവയോഗി അറിയപ്പെട്ടിരുന്നത് : ഗോവിന്ദൻകുട്ടി
  • കാരാട്ട് ഗോവിന്ദൻകുട്ടി മേനോന് ബ്രഹ്മാനന്ദ ശിവയോഗി എന്ന പേര് നൽകിയത് : അയ്യത്താൻ ഗോപാലൻ 

വിശേഷണങ്ങൾ :

  • പുരുഷ സിംഹം
  • നിരീശ്വരവാദികളുടെ ഗുരു
  • ആലത്തൂർ സ്വാമികൾ
  • സിദ്ധ മുനി
  • വിഗ്രഹാരാധന എതിർത്ത നവോത്ഥാന നായകൻ
  • “മനസ്സാണ് ദൈവം” എന്ന് പ്രഖ്യാപിച്ച സാമൂഹിക പരിഷ്കർത്താവ്.
  • സ്ത്രീകളുടെ ഇടയിൽ വിദ്യാഭ്യാസം പ്രചരിപ്പിക്കാൻ വേണ്ടി ബ്രഹ്മാനന്ദ ശിവയോഗി എഴുതിയ ലഘു കാവ്യം : വിദ്യാപോഷിണി (1899). 
  • സ്വവസതിയിൽ ഗുരുകുലം നടത്തിയിരുന്ന സാമൂഹിക പരിഷ്കർത്താവ്
  • വിഗ്രഹാരാധന, ജാതിവ്യവസ്ഥ എന്നിവയെ എതിർത്തിരുന്ന സാമൂഹിക പരിഷ്കർത്താവ്. 
  • മോക്ഷപ്രദീപം, വിഗ്രഹാരാധനഖണ്ഡനം എന്നീ കൃതികൾ രചിച്ചത് ഇദ്ദേഹമാണ്
  • വനവാസികളും ഭിക്ഷാടകരുമായ സന്യാസികളെ “ഉദരനിമിത്തം” എന്ന് പരിഹസിച്ച സാമൂഹിക പരിഷ്കർത്താവ്
  • മതങ്ങളെയും വിഗ്രഹാരാധനയും എതിർത്ത സാമൂഹിക പരിഷ്കർത്താവ്
  • മനുഷ്യന് മോക്ഷപ്രാപ്തിക്കുള്ള ഏകമാർഗ്ഗം രാജയോഗം ആണ് എന്ന് പറഞ്ഞത് ബ്രഹ്മാനന്ദ ശിവയോഗിയാണ്.

ആനന്ദ മഹാസഭ:

  • ബ്രഹ്മാനന്ദ ശിവയോഗി “ആനന്ദ മഹാസഭ” സ്ഥാപിച്ച വർഷം : 1918. 
  • സ്ഥാപിച്ച സ്ഥലം : ആലത്തൂർ. 
  • ആദ്യ പ്രസിഡന്റ് : ബ്രഹ്മാനന്ദ ശിവയോഗി. 
  • സഭയുടെ ആദ്യ വൈസ് പ്രസിഡനറ്റ് : യോഗിനിമാതാ. 
  • സഭയുടെ ആദ്യ സെക്രട്ടറി : ടി രാമപ്പണിക്കർ. 

ആനന്ദമതം:

  • ബ്രഹ്മാനന്ദ ശിവയോഗി സ്ഥാപിച്ച മതം : ആനന്ദമതം (religion of Bliss)
  • ബ്രഹ്മാനന്ദ ശിവയോഗി വിശ്വസിച്ചിരുന്ന മതം : ആനന്ദമതം. 
  • ആനന്ദ് മതത്തിലെ മുഖ്യധാര : അഹിംസ

പ്രധാന കൃതികൾ:

  • സിദ്ധാനുഭൂതി
  • ജ്ഞാനക്കുമ്മി
  • ആനന്ദ ഗുരു ഗീത
  • ആനന്ദ ഗണം
  • ആനന്ദ ദർശനം
  • ആനന്ദ വിമാനം
  • ആനന്ദ കുമ്മി
  • ആനന്ദ സൂത്രം
  • ആനന്ദ സോപാനം
  • ആനന്ദ കല്പദ്രുമം
  • ആനന്ദ് മത പരസ്യം 
  • ആനന്ദ ഗാനം
  • ബ്രഹ്മ സങ്കീർത്തനം
  • ശിവയോഗ രഹസ്യം
  • രാജയോഗ രഹസ്യം
  • വിഗ്രഹാരാധന ഖണ്ഡനം

Related Questions:

ആരുടെ നിർദ്ദേശപ്രകാരമാണ് തിരുവിതാംകൂർ സർക്കാർ ചാന്നാർ സ്ത്രീകൾക്ക് അസംസ്കൃത പരുത്തികൊണ്ടുള്ള ജാക്കറ്റും മേൽമുണ്ടും ധരിക്കാൻ അനുമതി നൽകിയത്?
കണ്ണൂരിൽ നിന്ന് മദ്രാസിലേക്ക് പട്ടിണി ജാഥ നടത്തിയതാര്?
തിരുവിതാംകൂർ ഈഴവ സഭയുടെ സ്ഥാപകൻ?
Which of these march was organized by Bhattathiripad in 1931?
ശ്രീമൂലം പ്രജാസഭയിൽ അയ്യങ്കാളി എത്ര വർഷം അംഗമായിരുന്നു ?