Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

"പുഞ്ചിരി, ഹാ

കുലീനമാം കള്ളം നെഞ്ചു കീറി ഞാൻ

നേരിനെ കാട്ടാം" - വൈലോപ്പിള്ളിയുടെ ഏത് കൃതിയിലെ വരികളാണിത് ?

Aകന്നിക്കൊയ്ത്ത്

Bകുടിയൊഴിക്കൽ

Cമകരകൊയ്‌ത്

Dകയ്പവല്ലരി

Answer:

B. കുടിയൊഴിക്കൽ

Read Explanation:

  • കുടിയൊഴിക്കലിന്‌ ഒരു മിത്തിന്റെയും ഇതിഹാസത്തിന്റെയും സ്വഭാവമുണ്ട്‌.

  • കേരളത്തിലെ ഇടത്തരക്കാരന്റെ ഏകാന്തമായ ആത്മവ്യഥയുടെ ഇതിഹാസമാണ്‌ ഈ കാവ്യം.

  • അധഃസ്ഥിതനോട്‌ ഐക്യപ്പെടാ‌ന്‍ ആഗ്രഹിക്കുന്ന മധ്യവര്‍ഗത്തില്‍പ്പെട്ട ഒരു മനുഷ്യന്‌ അയാളുടെ ഫ്യൂഡല്‍ പരമ്പരകളുടെ അദൃശ്യപാശം മുറിച്ചെറിയാ‌ന്‍ എളുപ്പമല്ല.

  • ഈ കാവ്യം അതിസൂക്ഷ്മമായ രാഷ്ര്ടീയസമസ്യകളുടെ അനേകം ചോദ്യങ്ങള്‍ പുരണ്ട ഉത്തരവുമാണ്‌.


Related Questions:

'ഗ്രാമീണരുടെ ജീവിതത്തിനു നൈസർഗ്ഗികത്വം കൂടുതലുള്ളതുകൊണ്ട് അവരുടെ വികാരങ്ങളും അനുഭവങ്ങളുമാണ് കാവ്യവിഷയമാക്കേണ്ടതെന്നും, അവരുടെ ഭാഷയിലേ എഴുതാവൂ' - എന്ന് പ്രസ്താവിച്ചതാര്?
'നാടൻപാട്ടിൻ്റെ ലാളിത്യം, നിമിഷകവന സ്വഭാവം, ആർജ്ജവം, പ്രസന്നത, ഗാനാത്മകത, യാഥാതഥ്യം, നാടകീയത, പ്രാദേശികത്വം, വാമൊഴി സാമീപ്യം എന്നീ സവിശേഷതകൾ ഗാഥയിൽ സുലഭമായി കാണാം' - ആരുടെ അഭിപ്രായമാണിത്?
പുതുമലർക്കാവിൽ വന്നെഴുമിളം കൊടികളും കൊടികൾ പൂവിതളിൽ നിൻതിരുമപ്പൊടികളും ചുഴലവും കമികിനൈത്തഴുകുമക്കൊടികളും കൊടിനനൈപ്പാൻ വരും മൃദുനടുക്കൊടികളും' ഏതു കാവ്യത്തിലേതാണ് ഈ വരികൾ?
'ഇത് ആകാശത്തെ കീഴടക്കുന്ന ഒരത്ഭുതമാണ്. വായു ഒരു കാളവണ്ടിയെപ്പോലെ ശബ്ദങ്ങളെ വഹിക്കുമ്പോൾ ആകാശം തീവണ്ടിയോ ആവിക്കപ്പലോ പോലെ ശബ്ദങ്ങളെ അനതിവിദൂരതയിലേക്ക് കൊണ്ടുപോകുന്നു'. 1938 ൽ ചെന്നൈ റേഡിയോ നിലയം ഉദ്ഘാടനം ചെയ്തുകൊണ്ട് ഇപ്രകാരം സംസാരിച്ചതാരാണ്?
"ഈ വക കാവ്യങ്ങൾ കാണുമ്പോൾ ചില പഴയ ക്ഷേത്രങ്ങളിൽ ഇപ്പോഴും നടന്നുവരാറുള്ള 'നെടുന്തിര' കെട്ടിയെടുപ്പാണ് ഓർമ്മയിൽ വരുന്നത്" - ഏത് തരം കാവ്യത്തെക്കുറിച്ചാണ് ഈ അഭിപ്രായം? ആരാണ് ഇത് പറഞ്ഞത്?