സ്വാതന്ത്ര്യാനന്തരം കോൺഗ്രസിനെ ശക്തിപ്പെടുത്താൻ നിരന്തരം പ്രവർത്തിച്ച ശങ്കർ ഇതിനിടയിൽ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ താത്കാലികമായ മാറി നിന്ന് പതിമൂന്ന് വർഷം എസ്.എൻ.ഡി.പിയുടെ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇക്കാലയളവിൽ എസ്.എൻ.ഡി.പി യോഗത്തിൻ്റെ ജനറൽ സെക്രട്ടറി, പ്രസിഡൻ്റ്, ശ്രീനാരായണ ട്രസ്റ്റ് മേധാവി എന്നീ നിലകളിൽ പ്രവർത്തിച്ചു.