മനാസ് ബയോസ്ഫിയർ റിസർവ്:
- ഒരേസമയം ദേശീയ ഉദ്യാനവും, ബയോസ്ഫിയർ റിസർവും, യുനെസ്കോയുടെ ലോക പൈതൃക സ്ഥാനവുമാണ് ഇവിടം.
- ബ്രഹ്മപുത്ര നദിയുടെ പ്രധാന പോഷക നദിയായ 'മനാസ് നദി' ഇവിടെ ഒഴുകുന്നതിനാൽ ആണ് മനാസ് എന്ന പേര് ലഭിച്ചത്.
- ആസാമിലെ പ്രധാനപ്പെട്ട കടുവാ സംരക്ഷണ കേന്ദ്രവും(Project Tiger Reserve), ആന സംരക്ഷണ കേന്ദ്രവും(Project Elephant Reserve) കൂടിയാണ് മനാസ്.
- 1985ലാണ് ലോക പൈതൃക പട്ടികയിൽ മനാസ് ഉൾപ്പെട്ടത്.
നന്ദാദേവി ബയോസ്ഫിയർ റിസർവ്:
- ഉത്തരാഖണ്ഡ് സംസ്ഥാനത്തെ നന്ദാദേവി കൊടുമുടിയിൽ സ്ഥിതിചെയ്യുന്നു.
- ഒരു ദേശീയ ഉദ്യാനം കൂടിയാണ് നന്ദാദേവി ബയോസ്ഫിയർ റിസർവ്.
- 1988 ൽ ഇവിടം യുനെസ്കോ ലോകപൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചു.
- ഹിമാലയൻ മസ്‌ക് ഡീർ, ഹിമാലയൻ തഹർ, സ്നോ പുള്ളിപ്പുലി ഹിമാലയൻ കറുത്ത കരടി, ഹിമാലയൻ തവിട്ട് കരടി, ലാംഗർ തുടങ്ങിയ അപൂർവയിനം മൃഗങ്ങളെ ഇവിടെ കാണപ്പെടുന്നു
കോൾഡ് ഡെസേർട്ട് ബയോസ്ഫിയർ റിസർവ്:
- ഹിമാചൽ പ്രദേശിൽ പടിഞ്ഞാറൻ ഹിമാലയത്തിൻ്റെ ഭാഗമായ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ബയോസ്ഫിയർ റിസർവാണിത്.
- പിൻ വാലി ദേശീയ ഉദ്യാനം (Pin Valley National Park) ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.
നീലഗിരി ബയോസ്ഫിയർ റിസർവ്:
- ഇന്ത്യയിലെ ആദ്യത്തെ ബയോസ്ഫിയർ റിസർവ്.
- 1986-ൽ സ്ഥാപിതമായി.
- വയനാട് വന്യജീവി സംരക്ഷണകേന്ദ്രം, മുതുമലൈ ദേശീയോദ്യാനം, ബന്ദിപ്പൂർ വന്യജീവി സംരക്ഷണകേന്ദ്രം എന്നിവ ഇതിന്റെ പരിധിയിൽ വരുന്നു